വേഗതയിൽ മാക്​ബുക്ക്​ പ്രോയൊടൊപ്പമെത്തും ഐഫോൺ 12

14:26 PM
18/01/2020
APPLE

കാലിഫോർണിയ: കുപ്പർട്ടിനോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ്പിളിനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്​ 2020. ആറ്​ ഐഫോൺ മോഡലുകളാണ്​ ആപ്പിൾ 2020ൽ പുറത്തിറക്കാനിരിക്കുന്നത്​. 5ജി സാ​ങ്കേതികവിദ്യ ഐഫോണിനൊപ്പം ഇക്കുറി എത്തുമെന്നും സൂചനകളുണ്ട്​. പുതിയ A14 ബയോനിക്​ ചിപ്​സെറ്റിൻെറ കരുത്തിലാവും ഐഫോൺ 12 എത്തുക.

A14 ബയോനിക്​ ചിപ്​സെറ്റ്​ വേഗതയിൽ ആപ്പിൾ മാക്​ബുക്ക്​ പ്രോയോട്​ കിടപിടിക്കുമെന്നാണ്​ റിപ്പോർട്ട്​. ട്രാൻസിസ്​റ്റർ ഡെൻസിറ്റി വർധിപ്പിച്ചാണ്​ ആപ്പിൾ ചിപ്​സെറ്റിൻെറ കരുത്ത്​ വർധിപ്പിച്ചിരിക്കുന്നത്​. ഇതോടെ 15 ഇഞ്ച്​ ആപ്പിൾ മാക്​ബുക്ക്​ പ്രോക്ക്​ സമാനമാകും ഐഫോൺ 12നെയും വേഗത.

ഗ്രാഫിക്​ പെർഫോമൻസ്​ 50 ശതമാനം വർധിപ്പിക്കാൻ ആറ്​ ജി.ബി റാം ​ഫോണിനൊപ്പം ആപ്പിൾ കൂട്ടിച്ചേർക്കുമെന്നാണ്​ റിപ്പോർട്ടുകൾ. ചിപ്​സെറ്റിൻെറ മെഷ്യൻ ലേണിങ്​ എബിലിറ്റി ആപ്പിൾ വർധിപ്പിക്കുമെന്ന്​ സൂചനയുണ്ട്​​. 

Loading...
COMMENTS