20,000 പേ​ർ​ക്ക്​ തൊഴിൽ അ​വ​സ​ര​വുമായി ആ​പ്പി​ൾ; വ​മ്പ​ൻ കാ​മ്പ​സ്​ നി​ർ​മി​ക്കും

01:00 AM
14/12/2018
apple

ന്യൂ​യോ​ർ​ക്ക്​: അ​മേ​രി​ക്ക​യി​ൽ 3000 കോ​ടി യു.​എ​സ്​ ഡോ​ള​റി​​െൻറ (ഏ​ക​ദേ​ശം 21000 കോ​ടി രൂ​പ) കൂ​റ്റ​ൻ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി ടെ​ക്​ ഭീ​മ​ൻ ആ​പ്പി​ൾ. 20,000 പേ​ർ​ക്ക്​ തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള വ​മ്പ​ൻ നി​ക്ഷേ​പ​ത്തി​നാ​ണ്​ ആ​പ്പി​ൾ ഒ​രു​ങ്ങു​ന്ന​ത്.

വ​ട​ക്ക​ൻ ഒാ​സ്​​റ്റി​നി​ൽ ഒ​രു ബി​ല്യ​ൺ യു.​എ​സ്​ ഡോ​ള​റി​​െൻറ (ഏ​ക​ദേ​ശം ഏ​ഴാ​യി​രം കോ​ടി) ആ​പ്പി​ൾ കാ​മ്പ​സും 10 ബി​ല്യ​ൺ യു.​എ​സ്​ ഡോ​ള​റി​​െൻറ ഡാ​റ്റ സ​െൻറ​ർ നി​ർ​മാ​ണ​വും പ​ദ്ധ​തി​യി​ലു​ണ്ട്. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ആ​പ്പി​ൾ അ​റി​യി​ച്ചു. 

അ​മേ​രി​ക്ക​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ  ഭീ​മ​ൻ ക​മ്പ​നി​ക​ൾ​ക്കു​മേ​ൽ ട്രം​പ്​ സ​ർ​ക്കാ​ർ ന​ട​ത്തി​യ സ​മ്മ​ർ​ദ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ആ​പ്പി​ളി​​െൻറ പ്ര​ഖ്യാ​പ​നം. ചൈ​ന​യി​ൽ​നി​ന്ന്​ നി​ർ​മി​ച്ച്​ അ​മേ​രി​ക്ക​യി​ൽ ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന ആ​പ്പി​ളി​​െൻറ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ നി​കു​തി വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ ആ​പ്പി​ളി​​െൻറ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​മ്പ​സാ​യി​രി​ക്കും ഇ​ത്. ഒാ​സ്​​റ്റി​നി​ൽ 133 ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ്​ കാ​മ്പ​സ്.

Loading...
COMMENTS