Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightഐഫോൺ ഉപയോഗിച്ച്​ കാർ...

ഐഫോൺ ഉപയോഗിച്ച്​ കാർ സ്​റ്റാർട്ട്​ ചെയ്യാം; സൂചനകൾ നൽകി ഐ.ഒ.എസ്​ 13.4

text_fields
bookmark_border
IPHONE
cancel

ഐ.ഒ.എസ്​ 13.4ൻെറ ആദ്യ ബീറ്റ വേർഷൻ ഐഫോൺ പുറത്തിറക്കി. കാർ കീ ആപായിരിക്കും പുതിയ ​ഒ.എസിൻെറ പ്രധാന സവിശേഷത. ആപ്പിൾ ഐഫ ോൺ അല്ലെങ്കിൽ വാച്ച്​ ഉപയോഗിച്ച്​ കാർ തുറക്കാനും സ്​റ്റാർട്ട്​ ചെയ്യാനും സാധിക്കുന്നതാണ്​ പുതിയ സംവിധാനം.

എൻ.എഫ്​.സി സംവിധാനത്തെ പിന്തുണക്കുന്ന കാറുകളിലാണ്​ സേവനം ലഭ്യമാവുക. ഇതിനുള്ള ഡിജിറ്റൽ കീ ആപ്പിൾ വാലറ്റ്​ ആപിലാവും ഉണ്ടാവുക. വാലറ്റ്​ ആപ്​ വഴി ആപ്പിൾ ഐഫോൺ ഉപയോഗിക്കുന്ന സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും ഡിജിറ്റൽ കീ പങ്കുവെക്കുകയുമാവാം.

നേരത്തെ ഹ്യുണ്ടായിയും സമാനമായ ഡിജിറ്റൽ കീ അവതരിപ്പിച്ചിരുന്നു. പക്ഷേ ഹ്യുണ്ടായിയുടെ ഡിജിറ്റൽ കീ ആൻഡ്രോയിഡ്​ ഓപ്പറേറ്റിങ്​ സിസ്​റ്റത്തിൽ മാത്രമാണ്​ പ്രവർത്തിച്ചിരുന്നത്​. 2020 സോ​നാറ്റയിൽ മാത്രമാണ്​ ഡിജിറ്റൽ കീ സംവിധാനം ലഭ്യമാവുക​. ഐ.ഒ.എസ്​ 13.4 പൂർണമായ രീതിയിൽ പുറത്തിറങ്ങു​േമ്പാൾ കാർകീ ആപ്​ ഉൾപ്പെടുമോ എന്നത്​ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiphonemobilesmalayalam newsios 13.4Technology News
News Summary - Apple’s ‘CarKey’ might let you unlock your car with your iPhone-Technology
Next Story