Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightശരീരത്തിൽ കയറി...

ശരീരത്തിൽ കയറി ചികിത്സിക്കാൻ ‘ഉറുമ്പ്​ റോബോട്ട്​’

text_fields
bookmark_border
Model-of-Robort
cancel

ജ​നീ​വ: മ​നു​ഷ്യ ശ​രീ​ര​ത്തി​​​​െൻറ അ​ക​ത്തു​ക​യ​റി ചി​കി​ത്സി​ക്കു​ന്ന യ​ന്തി​ര​ന്മാ​ർ വ​രു​ന്നു. ര​ക്ത​ ക്കു​ഴ​ലു​ക​ൾ വ​ഴി രോ​ഗാ​തു​ര​മാ​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലെ​ത്തി മ​രു​ന്നു​ക​ൾ അ​വി​ടെ​മാ​ത്രം നേ​രി​ട്ട്​ ന​ൽ​കു​ക​യാ​ണ്​ ഇ​ത്ത​രം മൈ​ക്രോ റോ​ബോ​ട്ടു​ക​ളു​ടെ ഗ​ണ​ത്തി​ൽ​പെ​ട്ട ‘ഉ​റു​മ്പ്​ റോ​ബോ​ട്ട​ു​’​ക​ ൾ ചെ​യ്യു​ന്ന​ത്. സ്വീ​സ്​ ഫെ​ഡ​റ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി ലു​സാ​ന്നെ, ഇ.​ടി.​എ​ച്ച്​ സൂ​റി​ക്​​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ഗ​വേ​ഷ​ണ​മാ​ണ്​ ചി​കി​ത്സാ​രം​ഗ​ത്ത്​ നാ​ഴി​ക​ക്ക​ല്ലാ​യേ​ക്കാ​വു​ന്ന ക​ണ്ടു​പി​ടി​ത്ത​ത്തി​ന്​ പി​റ​കി​ൽ.

രോ​ഗ​ത്തി​​​െൻറ സ്വ​ഭാ​വ​മ​നു​സ​രി​ച്ച്​ വ​ലു​പ്പ​ത്തി​ലും രൂ​പ​ത്തി​ലും ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ളോ​ടെ നി​ർ​മി​ക്കു​ന്ന റോ​ബോ​ട്ടു​ക​ളി​ലൂ​ടെ കൃ​ത്യ​മാ​യ അ​ള​വി​ൽ മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മു​ള്ളി​ട​ത്ത്​ മാ​ത്രം എ​ത്തി​ച്ച്​ ന​ൽ​കു​കയാ​ണ്​ ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലെ അ​ണു​ബാ​ധ, മു​റി​വു​ക​ൾ, മു​ഴ​ക​ൾ എ​ന്നി​വ​ക്ക്​ ശ​സ്​​ത്ര​ക്രി​യ കൂ​ടാ​തെ ചി​കി​ത്സ ന​ൽ​കാ​ൻ പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്ന്​ ഇ.​ടി.​എ​ച്ച്​ സൂ​റി​ക്കി​ലെ ഗ​വേ​ഷ​ക​നാ​യ ബ്രാ​ഡ്​​ലി നെ​ൽ​സ​ൺ പ​റ​ഞ്ഞു. സാ​േ​ങ്ക​തി​ക രം​ഗ​ത്തെ പു​രോ​ഗ​തി​ക്ക​നു​സ​രി​ച്ച്​ ഇൗ ​മാ​ർ​ഗ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ന​ൽ​കാ​നാ​വു​മെ​ന്നാ​ണ്​ ക​രു​​തു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ ചി​കി​ത്സാ​രം​ഗ​ത്തെ ചെ​ല​വും ചി​കി​ത്സാ കാ​ല​യ​ള​വും ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ റോ​ബോ​ട്ട്​ ചി​കി​ത്സ​ക്ക്​ ക​ഴി​യു​മെ​ന്ന്​ ​ സ്വി​സ്​ ഫെ​ഡ​റ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി ലു​സാ​ന്നെ​യി​ലെ ശാ​സ്​​ത്ര​ജ്​​ഞ​ൻ ​സ​ൽ​മാ​ൻ സ​കാ​ർ പ​റ​ഞ്ഞു. ശ​രീ​രം പ്ര​ത്യേ​ക കാ​ന്തി​ക​വ​ല​യ​ത്തി​ന​ക​ത്ത്​ നി​ർ​ത്തി​യും റോ​ബോ​ട്ടു​ക​ളി​ൽ ത​ന്നെ സ​ഞ്ച​രി​ക്കാ​നു​ള്ള സം​വി​ധാ​നം സൃ​ഷ്​​ടി​ച്ചും ര​ക്​​ത​ക്കു​ഴ​ലി​ലൂ​ടെ ല​ക്ഷ്യ​സ്​​ഥാ​ന​ത്ത്​ മ​രു​ന്നു​ക​ൾ എ​ത്തി​ക്കാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentmalayalam newstech newsAnt Robot
News Summary - Ant Robort - Technology News
Next Story