Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightനേത്ര സ്​കാനർ...

നേത്ര സ്​കാനർ ജനകീയമാക്കാൻ 'ആൻഡ്രോയിഡ്​ പി'

text_fields
bookmark_border
Android-P
cancel

ഏറ്റവും അവസാനമിറങ്ങിയ ആൻഡ്രോയിഡ്​ ഒ.എസ്​ പതിപ്പായ ഒാറിയോ തന്നെ പലയിടത്തും കണ്ടുതുടങ്ങുന്നതേയൂള്ളൂ. അപ്പോഴേക്കും അടുത്ത ആൻഡ്രോയിഡി​​​െൻറ ഗുണഗണങ്ങൾ പുറത്തുവരാൻ തുടങ്ങി. വിരലടയാളം, മുഖം എന്നിവ തിരിച്ചറിഞ്ഞ്​ സുരക്ഷ കൂട്ടുന്ന ബയോമെട്രിക്​ സ്​കാനിങ്​ സംവിധാനങ്ങൾ ഇപ്പോൾ ആൻഡ്രോയിഡ്​ ഒാപറേറ്റിങ്​ സിസ്​റ്റത്തി​ന്​ ജന്മസിദ്ധമാണ്​. എന്തായാലും വരുന്ന പതിപ്പായ ‘ആൻഡ്രോയിഡ്​ 9.0 പി’യിൽ  െഎറിസ്​ സ്​കാനർ (നേത്ര സ്​കാനർ) പിന്തുണ ഗൂഗിൾ ​ഉൾ​െപ്പടുത്തുമെന്നാണ്​ റിപ്പോർട്ടുകൾ. അതിനാൽ ​നേത്ര സ്​കാനർ ഫോണിൽ ഇണക്കിച്ചേർക്കുക സ്​മാർട്ട്​ഫോൺ കമ്പനികൾക്ക്​ എളുപ്പമായിരിക്കും. ​

സാംസങ്​, ഹ്വാവേ, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക്​ വിരലടയാള സെൻസർ നിർമിച്ച്​ നൽകുന്ന ഫിംഗർപ്രിൻറ്​ കാർഡ്​സ്​ എൻജിനീയർമാർ ആൻഡ്രോയിഡിൽ ​െഎറിസ്​ സ്​കാർ പിന്തുണ ഏർപ്പെടുത്താനുള്ള ശ്രമങ്ങളിലാണെന്നാണ്​ മൊബൈൽ സോഫ്​റ്റ്​വെയർ ഡെവലപ്പർ കൂട്ടായ്​മയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ​. ആൻഡ്രോയിഡ്​ പിയുടെ മധുരപ്പേരുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും തുടങ്ങിയിട്ടുണ്ട്​.

ഗൂഗിൾ ജീവനക്കാർ ആഭ്യന്തരമായി വിളിക്കുന്നത്​ പിസ്​റ്റാഷിയോ ​െഎസ്​ക്രീം എന്നാണ്​. പൈനാപ്പിൾ കേക്ക്​, പാൻകേക്ക്​, പീനട്ട്​ ബട്ടർ, പേഡ, പേസ്​ട്രി, പോപ്​സിക്കിൾ തുടങ്ങിയവയാണ്​ പുറത്ത്​ വരുന്ന ശ്രദ്ധേയ പേരുകൾ. ഇൗവർഷം മേയ്​ എട്ടുമുതൽ പത്തുവരെ നടക്കുന്ന ​െഡവലപ്പർ കോൺഫറൻസായ Google I/O 2018ൽ ആൻഡ്രോയിഡ്​ പിയുടെ സവിശേഷതകൾ വെളിപ്പെടുത്തുമെന്നാണ്​ സൂചന. ​െഎറിസ്​ സ്​കാനറുള്ള ഗൂഗിൾ പിക്​സൽ സ്​മാർട്ട്​ഫോണുകളും ഇൗ ചടങ്ങിൽ അവതരിപ്പിച്ചേക്കും. 

െഎറിസ്​ സ്​കാനർ വരുന്നതോടെ ഫേസ്​ റെക്കഗ്​നീഷ്യനിലെ സുരക്ഷാ പിഴവിൽ നിന്ന്​ രക്ഷനേടാനും കമ്പനികൾക്ക്​ കഴിയും. ഒരേ പോലെയുള്ള ഇരട്ടകൾക്കും മുഖത്തി​​​െൻറ ത്രീഡി മോഡലുകൾക്കും ഫേസ്​ റെക്കഗ്​നീഷ്യൻ സംവിധാനത്തെ നിസ്സാരമായി കബളിപ്പിക്കാൻ കഴിഞ്ഞിരുന്നു. പൊട്ടിത്തെറിച്ച്​ വിവാദമായ സാംസങ്​ ഗ്യാലക്​സി നോട്ട്​ 7 ആണ്​ ​െഎറിസ്​ സ്​കാനിങ്​ സാ​േങ്കതികവിദ്യയുമായി വന്ന ആദ്യ സ്​മാർട്ട്​ഫോൺ.

ഇൗയിടെ അവതരിപ്പിച്ച സാംസങ്​ ഗ്യാലക്​സി എസ്​ 9, എസ്​ 9 പ്ലസ്​ എന്നിവയിൽ ​െഎറിസ്​ സ്​കാനറും ഫേസ്​ റെക്കഗ്​നീഷ്യനുമുണ്ട്​. വെളിച്ചവ്യതിയാനത്തിന്​ അനുസരിച്ച്​ ഇഷ്​ടമുള്ള സംവിധാനം ഉപയോഗിക്കാം. ഒാറിയോയുമായി വരുന്ന ഇൗ രണ്ടിലും ആൻഡ്രോയിഡ്​ പി അപ്​ഡേറ്റും വേഗത്തിൽ ലഭിക്കുമെന്നാണ്​ റിപ്പോർട്ട്​. ആൻഡ്രോയിഡ്​ 4.0​ ​െഎസ്​​ക്രീം സാൻവിച്ച്​ പതിപ്പിലാണ്​ ആദ്യമായി മുഖം തിരിച്ചറിയൽ സംവിധാനം ഗൂഗിൾകൊണ്ടുവരുന്നത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstech newsAndroid PEye Scanner
News Summary - Android P Eye Scanner -Technology News
Next Story