Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഐഫോണിലും ആൻഡ്രോയിഡ്​...

ഐഫോണിലും ആൻഡ്രോയിഡ്​ 10

text_fields
bookmark_border
I-PHONE
cancel

ടെക്​ ലോകത്തെ ഏറ്റവും ജനപ്രിയ ഓപ്പറേറ്റിങ്​ സിസ്​റ്റമാണ്​ ഗൂഗ്​ളി​​​െൻറ ആൻഡ്രോയിഡ്​. സ്​മാർട്ട്​ഫോൺ, ടാ ബ്​ലറ്റ്​, സ്​മാർട്ട്​വാച്ചുകൾ, മ്യൂസിക്​ പ്ലേയറുകൾ എന്നിവയിലെല്ലാം ആൻഡ്രോയിഡ്​ ഓപ്പറേറ്റിങ്​ സിസ്​റ്റം ഉപയോഗിക്കുന്നുണ്ട്​. എന്നാൽ, ഇപ്പോൾ ഐഫോണിലും ആൻഡ്രോയിഡ്​ ഓപ്പറേറ്റിങ്​ സിസ്​റ്റം ഉപയോഗിച്ചിരിക്കുകയാണ് ഗവേഷകർ​.

പ്രൊജക്​ട്​ സാൻഡ്​കാസ്​റ്റിൽ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായാണ്​ ഐഫോൺ 7, ഐഫോൺ 7 പ്ലസ്​, ഐപോഡ്​ ടച്ച്​ എന്നിവയിലാണ്​ ആൻഡ്രോയിഡ്​ 10 ഓപ്പറേറ്റിങ്​ സിസ്​റ്റം ഇൻസ്​റ്റാൾ ചെയ്​തത്​. ഐഫോൺ ജയിൽബ്രേക്ക്​ ചെയ്​താണ്​ ആപ്പിളിൽ ആൻ​ഡ്രോയിഡ്​ 10 ഇൻസ്​റ്റാൾ ചെയ്​തത്​. അതേസമയം, ​ഐഫോണിൽ ആൻഡ്രോയിഡ്​ സോഫ്​റ്റ്​വെയർ ഉപയോഗിക്കു​േമ്പാൾ ആപ്ലിക്കേഷനുകളെല്ലാം കൃത്യമായി പ്രവർത്തിക്കില്ലെന്നാണ്​ സൂചന.

സി.പി.യു, സ്​റ്റോറേജ്​, ഡിസ്​പ്ലേ, വൈ-ഫൈ, ടച്ച്​ സ്​​ക്രീൻ എന്നിവ മാത്രമായിരിക്കും ഐഫോണിൽ പ്രവർത്തിക്കുക. ജി.പി.യു, ബ്ലൂടുത്ത്​, ഓഡിയോ, സെല്ലുലാർ എന്നിവ പ്രവർത്തിക്കില്ല. ചില ഡിവൈസുകളിൽ കാമറയും ഉണ്ടാവില്ലെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleandroidmobilesmalayalam newsTechnology News
News Summary - Android 10 iphone10-Technology
Next Story