Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right‘വെബിനാർ’ എന്ന വാക്ക്​...

‘വെബിനാർ’ എന്ന വാക്ക്​ നിരോധിക്കാൻ പറ്റുമോയെന്ന്​ ആനന്ദ്​ മഹീന്ദ്ര; പിന്തുണച്ച്​ ട്വിറ്ററാറ്റികൾ 

text_fields
bookmark_border
‘വെബിനാർ’ എന്ന വാക്ക്​ നിരോധിക്കാൻ പറ്റുമോയെന്ന്​ ആനന്ദ്​ മഹീന്ദ്ര; പിന്തുണച്ച്​ ട്വിറ്ററാറ്റികൾ 
cancel

ന്യൂഡൽഹി:  ലോക്​ഡൗൺ കാലത്ത്​ പ്രസിദ്ധിയാർജിച്ച ഒരു വാക്ക്​ നിരോധിക്കണമെന്ന ആവശ്യവുമായി പ്രമുഖ ഇന്ത്യൻ വ്യവസായി ആനന്ദ്​ മഹീന്ദ്ര സമുഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി​. ഇൻറർനെറ്റ്​ ഉപയോഗിച്ച്​ വിഡിയോ കോൺഫറൻസിലൂടെ സെമിനാറുകൾ സംഘടിപ്പിക്കുന്ന ‘വെബിനാർ’ എന്ന വാക്കാണ്​ 65കാരന്​ ഇഷ്​ടപ്പെടാത്തത്​. ലോക്​ഡൗൺ കാലത്ത്​ ദശലക്ഷക്കണക്കിനാളുകൾ തങ്ങളുടെ ജോലികൾ ഓൺലൈനിലേക്ക്​ മറ്റിയതിന്​ പിന്ന​ാലെയാണ്​ വെബിനാറും ട്രെൻഡായി മാറിയത്​. 

എനിക്ക് ഒരു ‘വെബിനാറിലേക്ക്’ കൂടി ക്ഷണം ലഭിക്കുകയാണെങ്കിൽ ഞാൻ തകർന്നുപോകും, സൗജന്യ വെബിനാറിന്​ ക്ഷണിച്ച്​ കൊണ്ടുള്ള ചിത്രത്തിനൊപ്പം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിഘണ്ടുവിൽ പുതുതായി ഇടം പിടിച്ച ഈ വാക്ക്​ നീക്കം ചെയ്യാനായി പരാതി നൽകാൻ എന്തെങ്കിലും സാധ്യതയുണ്ടേ​ാ എന്ന്​ തൻെറ 7.8 ദശലക്ഷം ഫോളോവേഴ്​നോടായി അദ്ദേഹം ചോദിക്കുന്നു. 

കഴിഞ്ഞ ദിവസം പങ്കുവെച്ച ട്വീറ്റ്​​ ഇതിനോടകം 3000 ലൈക്ക്​ നേടി. നിരവധിയാളുകളാണ്​ ആനന്ദിൻെറ അഭിപ്രായത്തോട്​ യോജിച്ച്​ പോസ്​റ്റിന്​ താഴെ കമൻറടിച്ചത്​. വെബിനാറിന്​ പകരം ഉപയോഗിക്കാവുന്ന നിരവധി വാക്കുകളും ട്വിറ്റർ ഉപയോക്താക്കൾ നിർദേശിക്കുന്നുണ്ട്​. ഒരു ഗുരു നടത്തുന്ന വെബിനാറിനെ ‘സ്വാമിനാർ’ എന്ന്​ വിളിക്കാമെന്നായിരുന്നു രസകരമായ നിർദേശം. നാലുപേർ പ​ങ്കെടുക്കുന്ന വെബിനാറിനെ ‘ചാർമിനാർ’ എന്ന്​ വിളിക്കാമെന്ന്​ മറ്റൊരു കക്ഷി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anand mahindralockdownwebinarworking from home
News Summary - Anand Mahindra Wants To Ban This Word, Twitter Agrees With Him- tech
Next Story