ചന്ദ്രയാൻ-രണ്ടിന് ആശംസയുമായി ബംഗളൂരുവിലെ ‘ആംസ്ട്രോങ്’ 

23:18 PM
21/07/2019
CHANDRAYAN-2

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യുെ​ട സ്വ​പ്ന പ​ദ്ധ​തി​യാ​യ ച​ന്ദ്ര​യാ​ൻ-​ര​ണ്ടി​െൻറ വി​ക്ഷേ​പ​ണം ന​ട​ക്കാ​നി​രി​ക്കെ ആ​ശം​സ​യു​മാ​യി ബം​ഗ​ളൂ​രു​വി​ലെ ‘ആം​സ്ട്രോ​ങ്’. യു.​എ​സി​െൻറ അ​പ്പോ​ളോ- 11 ദൗ​ത്യ​ത്തി​ലൂ​ടെ ജൂ​ലൈ 21ന് ​നീ​ൽ ആം​സ്ട്രോ​ങ് ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്തി​യ അ​ന്ന് ബം​ഗ​ളൂ​രു​വി​ൽ ജ​നി​ച്ച രാ​ജേ​ഷ് ആം​സ്ട്രോ​ങ് എ​ന്ന 50കാ​ര​നാ​ണ് ച​ന്ദ്ര​യാ​ൻ ര​ണ്ടി​ന് ആ​ശം​സ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക​ത്തി​നാ​കെ ആ​ഭി​മാ​ന​മാ​യ ദൗ​ത്യ​ത്തി​ലൂ​ടെ ച​ന്ദ്ര​നി​ൽ ആ​ദ്യം കാ​ലു​കു​ത്തി​യ നീ​ൽ ആം​സ്ട്രോ​ങ്ങി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി എ​ച്ച്.​എ.​എ​ൽ ജീ​വ​ന​ക്കാ​ര​നാ​യ ആ​ൻ​റ​ണി ദാ​സ് മ​ക‍​െൻറ പേ​രി​നൊ​പ്പം ആം​സ്ട്രോ​ങ് എ​ന്നു​കൂ​ടി ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ​മ​യ​പ്ര​കാ​രം 1969 ജൂ​ലൈ 21ന് ​പു​ല​ർ​ച്ചെ 1.48നാ​ണ് നീ​ൽ ആം​സ്ട്രോ​ങ് ച​ന്ദ്ര​നി​ലി​റ​ങ്ങു​ന്ന​ത്.

ഈ ​വാ​ർ​ത്ത ആ​ശു​പ​ത്രി​യി​ൽ​നി​ന്നും റേ​ഡി​യോ​യി​ലൂ​ടെ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ൺ​കു​ഞ്ഞ് പി​റ​ന്ന​താ​യു​ള്ള വാ​ർ​ത്ത ആ​ൻ​റ​ണി ദാ​സി​നെ ന​ഴ്സ് അ​റി​യി​ക്കു​ന്ന​ത്. ഭാ​ര്യ ക​മ​ല കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ സ​ന്തോ​ഷ​ത്തി​നൊ​പ്പം ച​ന്ദ്ര​നി​ൽ മ​നു​ഷ്യ​ൻ കാ​ലു​കു​ത്തി​യ ച​രി​ത്ര നി​മി​ഷം ആ​ൻ​റ​ണി ദാ​സി​ന് ഇ​ര​ട്ടി​മ​ധു​ര​മാ​യി. തു​ട​ർ​ന്നാ​ണ് മ​ക​ന് രാ​ജേ​ഷ് ആം​സ്ട്രോ​ങ് എ​ന്ന പേ​ര് ന​ൽ​കു​ന്ന​ത്. 

ആ​ദ്യം എ​ച്ച്.​എ.​എ​ല്ലി​ൽ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്ത രാ​ജേ​ഷ് പി​ന്നീ​ട് എ​ച്ച്.​ആ​ർ. മേ​ഖ​ല​യി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. ച​ന്ദ്ര​യാ​ൻ-​ര​ണ്ട് വി​ക്ഷേ​പ​ണ​ത്തി​നാ​യി ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും വി​ക്ഷേ​പ​ണം ഒ​രു ദി​വ​സം മു​േ​മ്പ 21നാ​യി​രു​ന്നെ​ങ്കി​ൽ കൂ​ടു​ത​ൽ സ​ന്തോ​ഷ​മാ​കു​മാ​യി​രു​ന്നു​വെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു.

Loading...
COMMENTS