സാൻഫ്രാൻസിസ്കോ: ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങൾ ചില ജീവനക്കാർ മറ്റു കമ്പനികൾക്ക് ചോർത്തി നൽകിയതായ ആരോപണത്തിൽ ഒാൺലൈൻ ബിസിനസ് സ്ഥാപനമായ ആമസോൺ അന്വേഷണമാരംഭിച്ചു. കമ്പനിയിലെ രഹസ്യവിവരങ്ങളും ഉപഭോക്താക്കളുടെ വിവരങ്ങളും ചൈനീസ് കമ്പനികൾക്ക് കൈമാറ്റം ചെയ്യപ്പെട്ടതായാണ് റിപ്പോർട്ട്. ആമസോണിലെ ചില ജീവനക്കാർ ഇടനിലക്കാർ വഴിയാണ് വിവരകൈമാറ്റം നടത്തിയതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ അേന്വഷണം ആരംഭിച്ചതായി സ്ഥിരീകരിച്ച കമ്പനി വക്താവ്, കുറ്റം തെളിയിക്കപ്പെട്ടാൽ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ലോകത്താകമാനം അഞ്ചുലക്ഷത്തിലേറെ പേർ ആമസോണിൽ ജോലിചെയ്യുന്നുണ്ട്.