ഒാൺൈലൻ ഷോപ്പിങ് സൈറ്റുകളിൽ ആദായ വിൽപന
text_fieldsസ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ മുൻനിര ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളായ ആമസോണിലും ഫ്ലിപ്കാർട്ടിലും ആദായ വിൽപന. ചില ഉൽപന്നങ്ങൾക്ക് 70 ശതമാനം വരെ കിഴിവ് സൈറ്റുകൾ നൽകുന്നുണ്ട്. കൂടാതെ കാഷ് ബാക്ക് ഒാഫറുകളും ഡെബിറ്റ്്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് പ്രത്യേക കിഴിവുകളും കമ്പനികൾ നൽകുന്നു.
മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, ഹോം അപ്ലയിൻസ് എന്നിവയെല്ലാമാണ് ഫ്ലിപ്കാർട്ടിൽ ഒാഫർ വിലയിൽ ലഭ്യമാകുന്നത്. ആപ്പിൾ െഎഫോൺ 6 15,600 രൂപ കുറവിലാണ് ഫ്ലിപ്കാർട്ട് വിൽക്കുന്നത്. ഇതിനൊപ്പം െഎഫോൺ 7, 7 പ്ലസ് എന്നിവക്ക് യഥാക്രമം 10,301,13,201 രൂപയുടെ കുറവുണ്ട്. മോട്ടറോള, സാംസങ്, ലെനോവോ, പാനസോണിക്, സാൻസൂയി തുടങ്ങിയ എതാണ്ട് എല്ലാ കമ്പനികളുടെ ഫോണുകളും ഒാഫർ വിലയിൽ ലഭ്യമാണ്. ഇതിന് പുറമേ മറ്റ് ഉൽപന്നങ്ങൾക്ക് 20 മുതൽ 70 ശതമാനം കിഴിവും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്.
മൊബൈൽ ഫോണുകൾ 35 ശതമാനം വരെ വിലക്കുറവിലാണ് ആമസോൺ ലഭ്യമാക്കുന്നത്. ലാപ്ടോപ്പ്-, ടി.വി, കാമറ എന്നിവക്ക് യഥാക്രമം 20,40,45 ശതമാനം കിഴിവാണ് ആമസോണിൽ ലഭ്യമാകുന്നത്.
