‘ഇക്കോ’യിലേറി  ആമസോണിെൻറ  ഇന്ത്യൻ യാത്ര

AMAZON-ECO

കാലാവസ്ഥ പറഞ്ഞുതരുക, പറയുന്ന പാട്ട്​ കേൾപ്പിക്കുക, സംശയങ്ങൾ തീർക്കുക തുടങ്ങി എടുത്താൽ പൊങ്ങാത്തത്ര ജോലികൾ ഇന്ന് സ്മാർട്ട് സ്പീക്കറുകൾക്ക് ചെയ്യാനുണ്ട്. ബില്ലടക്കാനും ബാങ്ക് അക്കൗണ്ട് ബാലൻസ് അറിയാനും കുടുംബ ബജറ്റ് തയാറാക്കാനും ഇവ ഒപ്പമുണ്ട്. ഭാവിയിൽ ഉപയോക്താവി​െൻറ വാങ്ങൽരീതി തിരിച്ചറിഞ്ഞ് ഉൽപന്നങ്ങൾ നിർദേശിച്ചുതരാനും ഇവക്ക് ശേഷി ലഭിച്ചേക്കാം. വെറും ബ്ലൂടൂത്ത് ഉപയോഗിച്ച് സ്മാർട്ട്ഫോണുമായി കണക്ട് ചെയ്ത് പാട്ടുകേൾക്കുന്ന സ്പീക്കറുകളല്ല ഈ വിഭാഗത്തിൽ വരുന്നത്. വിർച്വൽ സഹായികളുടെ പിന്തുണയോടെ പറഞ്ഞുകൊടുത്താൽ അതേപടി അനുസരിക്കുന്ന സ്പീക്കറുകളാണിവ. 

ആമസോൺ ആദ്യ ഇക്കോ ഉപകരണം യു.എസിൽ ഇറക്കിയത് 2014 നവംബറിലാണ്. ഇന്ത്യയിൽ എത്താൻ മൂന്നുവർഷം കൂടി കാത്തിരിക്കേണ്ടിവന്നു. ഇപ്പോൾ ഈ രംഗത്ത് ഇന്ത്യയിൽ ആറിലധികം കമ്പനികളുണ്ട്. അലക്സ ഉപയോഗിക്കുന്ന 3500 ബ്രാൻഡുകളുണ്ട്. 20,000 അലക്സയെ പിന്തുണക്കുന്ന ഉപകരണങ്ങളുമുണ്ട്. 2018ൽ 7.53 ലക്ഷം സ്മാർട്ട് സ്പീക്കറുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. ഇതിൽ ആമസോണി​െൻറ വിപണി വിഹിതം 59 ശതമാനമാണ്. ഗൂഗ്​ൾ ഹോം എന്ന സ്മാർട്ട് സ്​പീക്കറുമായി വന്ന ഗൂഗ്​ൾ 39 ശതമാനം വിപണി വിഹിതവുമായി രണ്ടാമതുണ്ടെന്നും വിപണി ഗവേഷണ സ്ഥാപനമായ ഐ.ഡി.സിയുടെ റിപ്പോർട്ട് പറയുന്നു. പലഭാവത്തിലും രൂപത്തിലുമുള്ള സ്മാർട്ട് ഉപകരണങ്ങളാൽ സമ്പന്നമാണ് ആമസോണി​െൻറ നിര. 360 ഡിഗ്രി തിരിയുന്ന കാമറയുള്ള ഇക്കോ ലുക്ക്, സംസാരിക്കുകയും കാണുകയും ചെയ്യാവുന്ന ഇക്കോ ഷോ, ഇക്കോ സ്പോട്ട്, ഇക്കോ പ്ലസ്, ഇക്കോ, ഇക്കോ ഡോട്ട് തുടങ്ങിയവ വൈവിധ്യത്തിന് ഉദാഹരണമാണ്.

വിർച്വൽ അസിസ്​റ്റൻറ് അലക്സ എല്ലായിടത്തും എന്ന ലക്ഷ്യം നേടാനാണ് പലതരം ഉപകരണങ്ങൾ ആമസോൺ രംഗത്തിറക്കിയത്.ഇന്ത്യയിലിപ്പോൾ കീശക്കൊതുങ്ങുന്ന അലക്സ ഉപകരണം 2999 രൂപയുടെ ഇക്കോ ഇൻപുട്ട് ആണ്. സ്പീക്കറില്ലാത്ത സ്മാർട്ട് ഉപകരണമാണിത്. പഴയ സ്പീക്കറുകളുമായി ബന്ധിപ്പിച്ചാൽ അലക്സയുടെ മിടുക്കും ശേഷിയും ഉപയോഗിച്ച് അവയെ നിയന്ത്രിക്കാൻ ഇക്കോ ഇൻപുട്ട് സഹായിക്കും. ബ്ലൂടൂത്ത് അല്ലെങ്കിൽ ഓക്സ് കേബ്​ൾ വഴി പഴയ സ്പീക്കറുകളുമായി ബന്ധിപ്പിക്കാം. പറഞ്ഞാൽ കേൾക്കാനും മ്യൂസിക് സ്ട്രീമിങ് ശേഷി പകരാനും ഇതുവഴി കഴിയും. ഇതുവഴി പഴയ സ്പീക്കർ മാറ്റി പുതിയത് വാങ്ങുന്ന അധിക ചെലവ് ഒഴിവാക്കാം. 

10 ഇഞ്ച് എച്ച്.ഡി സ്ക്രീനും സ്പീക്കറും അലക്സ വോയ്സ് സഹായിയുമുള്ള ഇക്കോ ഷോ രണ്ടാംതലമുറക്ക് 22,999 രൂപ നൽകണം. പാട്ടുകേൾക്കൽ, വിഡിയോ കാണൽ എന്നിവക്ക് പുറമെ വിഡിയോ കാളിങ്, വീട് നിരീക്ഷണം തുടങ്ങിയ കാര്യങ്ങൾക്കും ഇക്കോ ഷോ ഉപയോഗിക്കാം. എട്ട് മൈക്രോഫോണുകൾ ഉള്ളതിനാൽ ദൂരെനിന്ന് പറഞ്ഞാലും കേൾക്കും. മുന്നിൽ അഞ്ച് മെഗാപിക്സൽ കാമറയാണുള്ളത്. വിഡിയോ കാളിനും വോയ്സ് കാളിനും ഇടക്ക് ശബ്​ദം പിടിച്ചെടുക്കാൻ കഴിയും. സിനിമ കാണൽ, ഫേസ്ബുക്ക്​ ഫോേട്ടാ പരതൽ, വാർത്ത കാണൽ, വെബ് ബ്രൗസർ ഉള്ളതിനാൽ നെറ്റിൽ പരതൽ എന്നിവക്കും ഉപയോഗിക്കാം. 

19,999 രൂപയുടെ ഇക്കോ ലിങ്ക്, 29,999 രൂപയുടെ ഇക്കോ ലിങ്ക് ആംപ് എന്നിവയിലൂടെയും വിപണി സാന്നിധ്യം വർധിപ്പിക്കുന്നു. അലക്സയുടെഅനുസരണശീലവും മ്യൂസിക് സ്ട്രീമിങ് ശേഷിയും ഹൈ എൻഡ് ഓഡിയോ സിസ്​റ്റങ്ങളിൽ ഇണക്കിച്ചേർക്കുകയാണ് ഇക്കോ ലിങ്കി​െൻറ ജോലി. ആമസോൺ ൈപ്രം മ്യൂസിക്, സാവൻ, ഗാന, ട്യൂൺഇൻ, ഹംഗാമ മ്യൂസിക് തുടങ്ങിയവ ഹോം ഓഡിയോയിലൂടെ ആസ്വദിക്കാൻ അവസരമൊരുങ്ങുന്നു. 3.5 എം.എം ഓഡിയോ ജാക്, െഹഡ്ഫോൺ ആംപ്ലിഫയർ എന്നിവയുള്ളതിനാൽ മേൽത്തരം െഹഡ്ഫോണുകളിലൂടെ പാട്ട് ആസ്വദിക്കാം.  
ഇതിന് പുറമെ ഇക്കോ ലിങ്ക് ആംപിൽ രണ്ട് ചാനൽ 60 വാട്ട് ക്ലാസ് ഡി ആംപ്ലിഫയർ കൂടിയുണ്ട്. ഇക്കോ ലിങ്ക് ഏപ്രിൽ 16 മുതലും ഇക്കോ ലിങ്ക് ആംപ് മേയ് മൂന്ന് മുതലും വിപണിയിൽ ലഭ്യമാകും.

Loading...
COMMENTS