Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightമൊബൈലുകൾക്ക്​ ഒാഫർ...

മൊബൈലുകൾക്ക്​ ഒാഫർ പെരുമഴയുമായി ഫ്ലിപ്​കാർട്ടും ആമസോണും

text_fields
bookmark_border
i-phone-23
cancel


ന്യൂഡൽഹി: ഫ്ലിപ്​കാർട്ടി​​െൻറ ബിഗ്​ ബില്യൺ ഡേയ്​സ്​ സെയിൽസിനും ആ​മസോണി​​െൻറ ഗ്രേറ്റ്​ ഇന്ത്യൻ ഫെസ്​റ്റീവ്​ സെയിലിനും ഒരാഴ്​ച മാത്രമാണ്​ ബാക്കി നിൽക്കുന്നത്​. സെയിലിന്​ മുന്നോടിയായി മൊബൈൽ ഫോണുകൾക്ക്​ നൽകുന്ന ചില കിടിലൻ ഒാഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്​ ഇരു ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകളും.

ഫ്ലിപ്​കാർട്ട്​
സാംസങ്​ ഒാൺ 6 മൊബൈൽ 11,990 (പഴയ വില:15,490) രൂപക്കാണ്​ ഫ്ലിപ്​കാർട്ട് ബിഗ്​ ബില്യൺ ഡേയ്​സിൽ​ വിൽക്കുന്നത്​. ഇതിന്​ പുറമേ 17,990 രൂപ വിലയുള്ള സാംസങ്​ ഒാൺ നെക്​സ്​റ്റ്​ 9,990 രൂപക്കും വിൽക്കും. സാംസങ്ങി​​െൻറ ഒാൺ 8 മൊബൈലും ഒാഫർ വിലയിൽ ലഭ്യമാകും.

ക്രേസി ഡീൽസ്​ എന്ന പേരിൽ 49,990 രൂപ വിലയുള്ള ഗാലക്​സി എസ്​ 8 29,990 രൂപക്ക്​ ഫ്ലിപ്​കാർട്ട്​ വിൽക്കും. ഇതിന്​ പുറമേ എസ്​ 8ന്​ 3,333 രൂപയുടെ ഇ.എം.​െഎ സൗകര്യവും ഫ്ലിപ്​കാർട്ട്​ നൽകുന്നുണ്ട്​. ലെനോവോ കെ 8 പ്ലസ്​ 6,999(10,999) മോ​േട്ടാ സെഡ്​ ഫോഴ്​സ്​17,499(34,999), ഒപ്പോ A 71 6,990(10,990), ​മോ​േട്ടാ സെഡ്​ പ്ലേ 9,999(27,999), മോ​േട്ടാ എക്​സ്​ 4 10,999(20,999) ഹോണോർ 10 24,999(35,999) എന്നിങ്ങനെയാണ്​ മറ്റ്​ ഫോണുകൾക്ക്​ നൽകുന്ന ഒാഫർ. ഇതിന്​ പുറമേ ​െഎഫോണിനും പ്രത്യേക കിഴിവുണ്ട്​.

ആമസോൺ
വൺ പ്ലസ്​ 6നാണ്​ പ്രധാനമായും ആമസോൺ ഒാഫർ പ്രഖ്യാപിച്ചിരിക്കുന്നത്​. 34,999 രൂപ വിലയുള്ള വൺ പ്ലസ്​ 6 29,999 രൂപക്കായിരിക്കും ആമസോണിലുടെ വിൽക്കുക. ഇതിന്​ പുറമേ സാംസങ്​ ഗാലക്​സി നോട്ട്​ 8 ഒാഫർ വിലയിൽ ലഭ്യമാക്കും. സൗജ്യമായി സ്​ക്രീൻ മാറ്റി നൽകുന്ന ഒാഫറും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്​.

ഹുവായ്​ നോവ 3 ​െഎ, മോ​േട്ടാ ഇ 5 പ്ലസ്​, ഷവോമി എം.​െഎ എട എന്നീ മോഡലുകളും ഒാഫർ വിലയിൽ ലഭ്യമാവും. മൊബൈൽ ഫോൺ ആക്​സസറികൾക്കും പ്രത്യേക കിഴിവുണ്ട്​. മൈക്രോ യു.എസ്​.ബി ഡാറ്റ കേബിൾ​ 89 രൂപക്കും ഹെഡ്​ഫോൺ 299 രൂപക്കും ആ​മസോണിലുടെ വിൽക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flipkartmalayalam newsOffersTehnology
News Summary - Amazon and flipkart offers-Technology
Next Story