Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightപ്രതിദിനം 3.5 ജി.ബി...

പ്രതിദിനം 3.5 ജി.ബി ഡാറ്റയുമായി എയർടെൽ

text_fields
bookmark_border
airtel
cancel

മുംബൈ: റിലയൻസ്​ ജിയോ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ പ്രതിദിനം 3.5 ജി.ബി ഡാറ്റയുമായി എയർടെൽ. 799 രൂപക്കാണ്​ പുതിയ പ്ലാൻ എയർടെൽ നൽകുക. പ്രതിദിനം 3.5 ജി.ബി ഡാറ്റയും അൺലിമിറ്റഡ്​ കോളുകളും എസ്​.എം.എസുകളുമാണ്​ ഒാഫറിൽ ലഭ്യമാകുക. എയർടെല്ലിൽ പേയ്​മ​െൻറ്​ ബാങ്ക്​ വഴി പുതിയ ഒാഫർ റീചാർജ്​ ചെയ്യുന്നവർക്ക്​ 75  രൂപയുടെ കിഴിവും എയർടെൽ നൽകും. 

അതേ സമയം, എയർടെല്ലി​​െൻറ പുതിയ ഒാഫറിൽ ​പ്രതിദിന കോളുകൾ 250 മിനിട്ടായി നിജപ്പെടുത്തിയിട്ടുണ്ട്​. ആഴ്​ചയിൽ 1000 മിനിട്ട്​ കോളുകൾ മാത്രമേ വിളിക്കാൻ പറ്റുകയുള്ളു. കഴിഞ്ഞയാഴ്​ച 93 രൂപക്ക്​ പ്രതിദിനം ഒരു ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാൻ എയർടെൽ അവതരിപ്പിച്ചിരിന്നു. പത്ത്​ ദിവസമായിരുന്നു പ്ലാനി​​െൻറ കാലാവധി.

പ്ലാനുകൾക്കൊപ്പം എയർടെൽ ടി.വി ആപിൽ സൗജന്യ സബ്​സ്​ക്രിഷനും ലഭ്യമാകും. ജൂൺ വരെയായിരിക്കും ഇൗ ഒാഫർ ലഭിക്കുക. 300ലധികം ലൈവ്​ ചാനലുകളും 6000ത്തോളം സിനമകളും എയർടെൽ ടി.വി ആപിൽ ഉണ്ടാകും.

Show Full Article
TAGS:AIRTEL new plan jio technology malayalam news 
News Summary - Airtel Revises Rs. 799 Prepaid Plan to Offer 14GB More Data Than Jio-Technology
Next Story