ജിയോയെ വെട്ടാൻ എയർടെല്ലി​െൻറ തുറുപ്പ്​ ചീട്ട്​

14:56 PM
09/06/2018
airtel

മുംബൈ: ഇന്ത്യൻ ടെലികോം മേഖലയിൽ ഒാഫർ യുദ്ധം കടുക്കുന്നതിനിടെ പുതിയ ഒാഫറുമായി ഭാരതി എയർടെൽ. ജിയോയുടെ വരവോടെ വിപണിയിൽ അടിതെറ്റിയ ടെലികോം രംഗത്തെ വമ്പൻമാരെല്ലാം സടകുടഞ്ഞെണിറ്റു കഴിഞ്ഞു. നഷ്​ടപ്രതാപം വീ​ണ്ടെടുക്കാനായി കിടിലൻ ഒാഫറുകളാണ്​ മറ്റ്​ കമ്പനികൾ നൽകുന്നത്​. ഇൗ നിരയിലേക്ക്​ തന്നെയാണ്​ എയർടെല്ലും ചുവടുവെക്കാൻ ശ്രമിക്കുന്നത്​. പുതിയ ഒാഫറിലുടെ ജിയോയുടെ മേധാവിത്വത്തെ മറികടക്കാമെന്നാണ്​ എയർടെൽ കണക്കുകൂട്ടുന്നത്​.

നിലവിൽ പുറത്ത്​ വരുന്ന റിപ്പോർട്ടുകളുനസരിച്ച്​ 149 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജി.ബി ഡാറ്റ നൽകുമെന്നാണ്​ എയർടെൽ അറിയിച്ചിരിക്കുന്നത്​. അൺലിമിറ്റഡ്​ കോളുകളും എസ്​.എം.സുകളും ഇതിനോടൊപ്പം എയർടെൽ നൽകുന്നുണ്ട്​. 

149 രൂപക്ക്​ പ്രതിദിനം 1.5 ജി.ബി ഡാറ്റയാണ്​ ജിയോ നിലവിൽ നൽകുന്നത്​. എന്നാൽ 4ജി ഹാൻഡ്​സെറ്റുകൾ ഉപയോഗിക്കുന്നവർക്ക്​ മാത്രമാണ്​ ജിയോയുടെ സേവനം ആസ്വദിക്കാൻ കഴിയുക. 2ജി, 3ജി ഉപയോക്​താകൾക്കെല്ലാം എയർടെല്ലി​​​െൻറ സേവനം ലഭ്യമാകും.

Loading...
COMMENTS