പ്രതിദിനം 2 ജി.ബി ഡാറ്റയുമായി എയർടെൽ

19:24 PM
07/12/2017
airtel

ന്യൂഡൽഹി: റിലയൻസ്​ ജിയോയെ വെല്ലാൻ പുതിയ രണ്ട്​ പ്ലാനുകൾ കൂടി അവതരിപ്പിച്ച്​ എയർടെൽ. 349, 549 രൂപയുടെ പ്ലാനുകളാണ്​ എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്​. 

349 രൂപയുടെ ​പ്ലാനിൽ പ്രതിദിനം രണ്ട്​ ജി.ബി ഡാറ്റയും അൺലിമിറ്റഡ്​ കോളുകളും ലഭിക്കും. 549 രൂപയുടെ പ്ലാനിൽ പ്രതിദിനം 3 ജി.ബി ഡാറ്റയും അൺ​ലിമിറ്റഡ്​ കോളുകളുമാണ്​ ലഭിക്കുക. രണ്ട്​ പ്ലാനുകളുടെ കാലാവധി 28 ദിവസമാണ്​. 

കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രായിയുടെ കണക്കുകളനുസരിച്ച്​ ഇൻറർനെറ്റ്​ വേഗതയിൽ ജിയോ എയർടെല്ലിനെ മറികടന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ പ്ലാനുകളുമായി എയർടെൽ രംഗത്തെത്തിയത്​.

COMMENTS