5 ജി വരുന്നു; എയർടെലും നോക്കിയയും കരാറായി
text_fieldsന്യൂഡല്‍ഹി: ഇന്ത്യയിലെ മൊബൈൽ സേവനങ്ങളിൽ നിലവിലുള്ള 4ജി സംവിധാനം ശക്തമാക്കുന്ന തിനുപുറമെ ഭാവിയിൽ 5ജിയിലേക്ക് മാറുന്നതിനായി പ്രമുഖ മൊബൈൽ സേവനദാതാക്കളായ ഭാ രതി എയര്‍ടെലും മൊബൈൽ ഫോൺ നിർമാതാക്കളായ നോക്കിയയും ഒരുമിക്കുന്നു. ഇതിെൻറ ഭാഗമാ യി ഇരു കമ്പനികളും തമ്മിൽ കരാറിൽ ഒപ്പുവെച്ചു.
7,636 കോടി രൂപയുടെ കരാറിെൻറ ഭാഗമായി ഇന്ത്യയിലെ ഒമ്പത് സര്‍ക്കിളുകളിലായി ഭാരതി എയർടെൽ 5ജി സേവനത്തിന് തുടക്കംകുറിക്കും. നിലവിൽ എയര്‍ടെല്‍ നെറ്റ്വര്‍ക്കിെൻറ 4ജി സംവിധാനങ്ങൾക്കുള്ള സാങ്കേതിക സഹായം നൽകിവരുന്നത് നോക്കിയ ആണ്. കരാറിലെ ഉപാധികളനുസരിച്ച്, ഇന്ത്യയിലെ ഒമ്പത് സർക്കിളുകളിൽ 5ജി സേവനത്തിെൻറ മുന്നോടിയായി മൂന്നുലക്ഷം റേഡിയോ യൂനിറ്റുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. രണ്ടുവർഷത്തിനകം ഈ സര്‍ക്കിളുകളില്‍ പദ്ധതി നടപ്പിലാക്കും.
ടെലികോം രംഗത്ത് നിലവിൽ ആഗോളതലത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യയിൽ 2025ഓടെ 92 കോടി ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനവും 5ജിയിലേക്ക് മാറുമെന്ന പ്രതീക്ഷയിലാണ് മൊബൈൽദാതാക്കൾ പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുന്നത്.