മുംബൈ: ഗുരുതരമായ സുരക്ഷ വീഴ്ചകളുണ്ടായതിനെ തുടർന്ന് ആപ് സ്റ്റോറുകളിൽ നിന്ന് പിൻവലിച്ച ബാബ രാംദേവിെൻറ കിംഭോ ആപ് തിരിച്ചെത്തുന്നു. സുരക്ഷവീഴ്ചകളെല്ലാം പരിഗണിച്ച് ഉടൻ ആപ് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ബാബ രാംദേവിെൻറ വ്യവസായ പങ്കാളികളിലൊരാളായ അചാര്യ ബാലകൃഷ്ണയാണ് ആപ് തിരിച്ചെത്തുന്ന വിവരം അറിയിച്ചത്.
വിദ്ഗധർ ആപിെൻറ സുരക്ഷ പരിശോധനകൾ നടത്തിയതിനെ ശേഷം വീണ്ടും പുറത്തിറക്കുമെന്ന് ബാലകൃഷ്ണ അറിയിച്ചു. വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയവർക്ക് വെല്ലുവിളി ഉയർത്താൻ പോന്നതാണ് കിംഭോയെന്നും ബാലകൃഷ്ണ പറഞ്ഞു. വാട്സ് ആപിനെ തങ്ങൾ അംഗീകരിക്കുന്നു. എന്നാൽ, ഇന്ത്യയിൽ നിരവധി സോഫ്റ്റ്വെയർ ഡെവലംപർമാരുണ്ടെന്നും ഇവർക്ക് വേണ്ടി കൂടിയാണ് കിംഭോ എന്ന ആപ് ഉണ്ടാക്കാൻ തീരുമാനിച്ചതെന്നും ബാലകൃഷ്ണ കൂട്ടിച്ചേർത്തു.
കിംഭോ ആപ് പുറത്തിറക്കിയതിന് പിന്നാലെ ആപ് സ്റ്റോറുകളിൽ നിന്ന് പിൻവലിച്ചിരുന്നു. വൻ സുരക്ഷ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ആപ് പിൻവലിച്ചത്. കിംഭോ ആപ് വിവരങ്ങൾ ചോർത്താനായി നിർമിച്ചതാണെന്നും ആരോപണമുയർന്നിരുന്നു.