Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാട്​സ്​ ആപിലും...

വാട്​സ്​ ആപിലും പരസ്യങ്ങളെത്തുന്നു

text_fields
bookmark_border
വാട്​സ്​ ആപിലും പരസ്യങ്ങളെത്തുന്നു
cancel

2020ൽ നിരവധി പുതിയ ഫീച്ചറുകളാണ്​ മെസേജിങ്​ ആപ്ലിക്കേഷനായ വാട്​സ്​ ആപിൽ വരാനിരിക്കുന്നത്​. ഡാർക്ക്​ മോഡ്​, സ്വ യം നശിക്കുന്ന മെസേജുകൾ തുടങ്ങി വാട്​സ്​ ആപിലെ ഫീച്ചറുകളെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്​. പുതിയ റിപ്പോർട്ടുകൾ പ്രകാരം വാട്​സ്​ ആപിലേക്ക്​ പരസ്യവും 2020ൽ എത്തിയേക്കും.

സ്​റ്റാറ്റസ്​ ബാറിൽ പരസ്യം നൽകാനാണ്​ വാട്​സ്​ ആപിൻെറ പദ്ധതി. ഇതോടെ ഫേസ്​ബുക്കിന്​ ഇൻസ്​റ്റാഗ്രാമിനും ശേഷം ജനപ്രിയ മെസേജിങ്​ ആപ്ലിക്കേഷനായ വാട്​സ്​ ആപിലേക്കും പരസ്യങ്ങളെത്തും. ​സുഹൃത്തുക്കൾ ഷെയർ ചെയ്യുന്ന സ്​റ്റാറ്റിസിനൊപ്പം വാട്​സ്​ ആപ്​ ഉപയോക്​താകൾക്ക്​ ഇനി പരസ്യവും കാണാനാവും. പരസ്യത്തിൽ സ്വയ്​പ്പ്​ ചെയ്​താൽ കമ്പനിയുടെ വെബ്​സൈറ്റിലേക്ക്​ പോകാൻ സാധിക്കുന്ന വിധമാണ്​ ക്രമീകരണം.

വാട്​സ്​ ആപിൽ പരസ്യങ്ങളെത്തു​േമ്പാൾ ഉപയോക്​താക്കളുടെ ഡാറ്റ സംബന്ധിച്ചും ആശങ്കയുയർന്നിട്ടുണ്ട്​. ഉപയോക്​താക്കളുടെ ഡാറ്റ പരസ്യകമ്പനികൾക്കായി ചോർത്തുമെന്ന ആശങ്കയാണ്​ ഉയരുന്നത്​. എന്നാൽ, ഇത്തരം റിപ്പോർട്ടുകളോട്​ വാട്​സ്​ ആപ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobileswhats appmalayalam newsWhats app adsTechnology News
News Summary - Ads coming to whats up-Technology
Next Story