Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസുരക്ഷാ ഭീതിക്കിടയിലും...

സുരക്ഷാ ഭീതിക്കിടയിലും ആരോഗ്യസേതു ഡൗൺലോഡ്​ 10 കോടി കടന്നു

text_fields
bookmark_border
aarogya-setu
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാറി​​െൻറ കോവിഡ്​ 19 കോൺടാക്​ട്​ ട്രെയിസിങ്​ ആപ്പായ ആരോഗ്യ സേതു ഡൗൺലോഡ്​ ചെയ്​തവരുടെ എണ്ണം 10 കോടി കവിഞ്ഞു. എല്ലാ പൊതുമേഖല-സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും നിർബന്ധമാക്കിയ ആപ്പ്​ പ്ലേസ്​റ്റോറിൽ അവതരിപ്പിച്ച്​ 41ാം ദിവസമാണ്​ 100 മില്യൺ ഡൗൺലോഡ്​ എന്ന മാന്ത്രിക നമ്പറിലേക്ക്​ എത്തുന്നത്​. 13 ദിവസം കൊണ്ടായിരുന്നു ആരോഗ്യ സേതു 5 കോടി ഡൗൺലോഡിലെത്തിയിരുന്നത്​. 

11 ഭാഷകളിലായി ലഭ്യമായ ആപ്പ്​ ബ്ലൂടൂത്ത്​, ജി.പി.എസ്​ സംവിധാനങ്ങൾ ഉപയോഗിച്ച്​​ കോവിഡ്​ 19 വൈറസ്​ ബാധയേറ്റവരുമായി നമ്മൾ ഇടപഴകു​മ്പോൾ സൂചന നൽകുമെന്നാണ്​ ആപ്പി​​​െൻറ പിന്നിലുള്ളവരുടെ അവകാശവാദം. ലോക്​ഡൗൺ കാലത്ത്​ ഇന്ത്യയിൽ ഏറ്റവും ചർച്ചയായ ആരോഗ്യ സേതു സുരക്ഷാ വീഴ്​ചകളെ തുടർന്നും വിവാദത്തിലായിരുന്നു. 

ഫ്രാൻസിൽ നിന്നുള്ള സൈബർ സുരക്ഷാ ഗവേഷകൻ ഏലിയറ്റ്​ ആൽഡേഴ്​സൺ ആപ്പിലെ സുരക്ഷാ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തുവന്നിരുന്നു. ആ​​ധാ​​ർ സു​​ര​​ക്ഷി​​ത​​മ​​ല്ലെ​​ന്നും ഡേ​​റ്റ ചോ​​ർ​​ത്താ​​മെ​​ന്നും തെളിയിക്കുകയും കേ​​ന്ദ്ര സർക്കാറിനെ വെല്ലുവിളിക്കുകയും  ചെയ്​ത ഫ്ര​​ഞ്ച്​ ഹാ​​ക്ക​​ർ ‘ആ​​രോ​​ഗ്യ​​സേ​​തു’ ഹാക്ക്​ ചെയ്​ത്​ വിവരങ്ങൾ ചോ​ർ​ത്തി​യിരുന്നു. ഒ​​മ്പ​​തു കോ​​ടി ഉ​​പ​​യോ​​ക്​​​താ​​ക്ക​​ളു​​ടെ ഡേ​​റ്റ ഇ​​തു​​വ​​ഴി അ​​പ​​ക​​ടത്തിലാ​​ണെ​​ന്നും ഹാ​​ക്ക​​ർ ട്വി​​റ്റ​​റി​​ലൂടെ വ്യക്​തമാക്കുകയുണ്ടായി.

എന്നാൽ ഇതെല്ലാം തള്ളിയ കേന്ദ്ര സർക്കാർ ആപ്പിൽ നിന്ന്​ ഒരു വിവരവും പുറത്തു പോകില്ലെന്ന വിശദീകരണമാണ്​ നൽകിയത്​. വിവരങ്ങൾ സെർവറിൽ സുരക്ഷിതമാണെന്നും ഇത് സ്വകാര്യതക്ക്​ വെല്ലുവിളിയല്ലെന്നുമാണ്​ കേന്ദ്രം പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber securityaarogya setu
News Summary - Aarogya Setu Hits 100 Million Users
Next Story