ഗൂഗിളിൽ ജോലിക്ക് അപേക്ഷിച്ച എഴു വയസുകാരിയുടെ കത്ത് വൈറലാവുന്നു
text_fieldsകാലിഫോർണിയ: ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഗൂഗിളിന് ലഭിച്ച ജോലി അപേക്ഷകളിൽ ഒന്നാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബ്രിട്ടനിൽ നിന്നുള്ള എഴ് വയസുകാരി ഷോൾ ബ്രിഡ്ജ്വാട്ടറാണ് ഗൂഗിളിൽ ജോലി ചെയ്യാൻ താൽപര്യമുണ്ടെന്ന് കാണിച്ച് സി.ഇ.ഒ സുന്ദർ പിച്ചെക്ക് കത്തയച്ചത്. എന്നാൽ അപ്രതീക്ഷിതമായി ഷോളിെൻറ കത്തിന് സുന്ദർ പിച്ചെ മറുപടി അയച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഗൂഗിൾ സി.ഇ.ഒ അയച്ച കത്ത് ഷോൾ ലിംഗ്ടിനിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായി മാറിയത്.

ഡിയർ ഗൂഗിൾ ബോസ് എന്ന സംബധോനയോടെയാണ് ഷോളിെൻറ കത്ത് ആരംഭിക്കുന്നത്. എനിക്ക് ഗൂഗിളിൽ ജോലി ചെയ്യാൻ താൽപര്യമുണ്ട്. ഇതിനൊടൊപ്പം തന്നെ ചോക്ലേറ്റ് ഫാക്ടറിയിൽ ജോലി ചെയ്യാനും ഒളിംപിക്സിൽ നീന്താനും തനിക്ക് താൽപര്യമുണ്ടെന്നും ഷോൾ പറയുന്നു. ഗൂഗിളിൽ ജോലി ലഭിച്ചാൽ ബീൻ ബാഗുകളിൽ ഇരിക്കാമെന്നും കാർട്ടുകളിൽ യാത്ര ചെയ്യാമെന്നും തെൻറ അച്ഛൻ പറഞ്ഞിട്ടുണ്ടെന്നും ഷോൾ കത്തിൽ പറയുന്നു. തനിക്ക് കമ്പ്യൂട്ടറുകളും ടാബ്ലെറ്റുകൾ ഉപയോഗിച്ച് പരിചയമുണ്ടെന്നും കത്തിൽ ഷോൾ പറയുന്നു.

ഒരു പ്രതീക്ഷയുമില്ലാതെയായിരുന്നു കത്തയച്ചതെങ്കിലും തിരക്കുകൾക്കിടയിലും ഗൂഗിൾ സി.ഇ.ഒ ഷോളിന് മറുപടി അയക്കുകയായിരുന്നു. കത്തിയച്ചതിന് നന്ദിയുണ്ടെന്നും എല്ലാ സ്വപ്നങ്ങളും മുന്നോട്ടുകൊണ്ടു പോവണമെന്നും സുന്ദർ പിച്ചെ ഷോളിനോട് പറഞ്ഞു. വിദ്യാഭ്യാസം പൂർത്തിയാക്കയതിന് ശേഷം ഗൂഗിളിൽ ജോലിക്കായി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പിച്ചെ കത്ത് അവസാനിപ്പിക്കുന്നത്.
