കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തി ആറ് വയസ്സുകാരൻ സമ്പാദിച്ചത് േകാടി ഡോളർ
text_fieldsലോകത്ത് ലഭ്യമായ ഏറ്റവും നല്ല കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കുകയും അതുവഴി കോടികൾ സമ്പാദിക്കുകയും ചെയ്യുന്ന ആറ് വയസ്സുകാരനായ റയാനെ കുറിച്ചറിഞ്ഞാൽ കുട്ടികൾ ഞെട്ടും.

റയാന് മൂന്ന് വയസ്സുള്ളപ്പോൾ അവെൻറ മാതാപിതാക്കൾക്ക് തോന്നിയ ഒരാശയമാണ് ഇന്ന് ആ കുടുംബത്തെ സമ്പന്നരാക്കി മാറ്റിയത്. റയാന് വാങ്ങിച്ചു കൊടുക്കുന്ന കളിപ്പാട്ടങ്ങൾ അവൻ ആവേശത്തോടെ തുറന്ന് നോക്കുന്നത് വീഡിയോ ആയി പകർത്തി അവർ യൂട്യൂബിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി.
വിവിധ തരത്തിലുള്ള കളിപ്പാട്ടങ്ങൾ പെട്ടി തുറന്ന് പരിശോധിക്കുകയും അത് വെച്ച് കളിക്കലുമാണ് റയാെൻറ ജോലി. കൂടെ കളിപ്പാട്ടങ്ങളുടെ പ്രത്യേകതകളും കുഞ്ഞു റയാൻ വിവരിക്കും. റയാെൻറ കളിപ്പാട്ടങ്ങളും അതിെൻറ പൊലിമ പറച്ചിലും കേൾക്കാൻ േലാകമെമ്പാടുമുള്ള കുട്ടികളും മുതിർന്നവരും കാത്തിരിക്കാൻ തുടങ്ങി.
‘‘റയാൻ ടോയ്സ് റിവ്യൂസ്’’ എന്നാണ് കുഞ്ഞു റയാെൻറ ചാനലിെൻ പേര്. ദിവസം കഴിയുന്തോറും റയാെൻറ കൂടെ അവെൻറ യൂട്യൂബ് ചാനലും വളരാൻ തുടങ്ങി. കഴിഞ്ഞ 12 മാസക്കാലയളവിൽ 800 കോടി കാഴ്ച്ചക്കാരാണത്രെ റയാെൻറ കളിപ്പാട്ട റിവ്യൂ കണ്ടത്. 2016 ജനുവരിക്ക് പത്ത് ലക്ഷം സബ്സ്ക്രൈബർമാരെ നേടിയ റയാൻ, ഇൗ വർഷം തുടക്കത്തിൽ 50 ലക്ഷവും ഇപ്പോൾ ഒരു കോടിയിലധികം ചാനൽ സബ്സ്ക്രൈബർമാരെയും സ്വന്തമാക്കി. ഇന്ന് യൂട്യൂബിൽ നീരാടുന്ന പല പ്രമുഖർക്കും ഇൗ കുരുന്നിെൻറ പാതിപോലും സബ്സ്ക്രൈബർമാരില്ല എന്നത് സത്യം.
റയാെൻറ കുടുംബം അവെൻറ മുഴുവൻ പേര് പുറത്ത് വിട്ടിട്ടില്ല, അതിന് കാരണവുമുണ്ട്. ഫോർബ്സ് മാഗസിൽ പ്രകാരം യൂട്യബിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നവരിൽ എട്ടാമനാണ് ഇന്ന് റയാൻ. 2016 മുതൽ 2017 വരെ റയാൻ യൂട്യൂബിലൂടെ സമ്പാദിച്ചത് ഒരു കോടി 10 ലക്ഷം അമേരിക്കൻ ഡോളർ. സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് പേരും മറ്റു വിവരങ്ങളും പുറത്ത് വിടാത്തതെന്ന് സാരം.

ഏതൊരു കുട്ടിയുടെയും സ്വപ്നമായ, അവർക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്താണ് റയാൻ ഇന്ന് കോടീശ്വരനായത് എന്നതാണ് ഏറ്റവും കൗതുകം. റയാെൻറ വളർച്ച കണ്ട് അന്തം വിട്ട ചിലർ അവരുടെ മക്കളെയും യൂട്യൂബിലിറക്കി പരീക്ഷിക്കാൻ തുടങ്ങി. റയാനെ അനുകരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത് കാഴ്ചക്കാരെയുണ്ടാക്കി മറ്റു ചിലർ.
റയാനും ചില ടോയ്സ് റിവ്യൂ ചാനലുകളുടെ ആരാധകനാണ്. ഇവാൻ ടർബോ എച്ച്.ഡി, ഹുല്യാൻ മായ എന്നീ ചാനലുകളാണ് അവെൻറ ഇഷ്ടങ്ങൾ.
റയാൻ എങ്ങനെ യൂട്യൂബിലെത്തി എന്നത് രക്ഷിതാക്കൾ പറയുന്നു. ഒരു ദിവസം റയാൻ ചോദിച്ചത്രെ ‘‘എല്ലാ കുട്ടികളും യൂട്യൂബിലുള്ളപ്പോൾ ഞാൻ മാത്രം എന്തുകൊണ്ടില്ല’’. ഉടൻ തന്നെ ഞങ്ങൾ അവനെയും കൂട്ടി ഒരു ടോയ് സ്റ്റോറിൽ ചെന്നു. അവിടെ നിന്നും അവനൊരു ട്രെയിൻ സെറ്റും വാങ്ങിക്കൊടുത്തു. അവനത് തുറക്കുന്നതും അത് വെച്ച് കളിക്കുന്നതും ഞങ്ങൾ പകർത്തി യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയായിരുന്നു’’. തുടക്കത്തിൽ ഒന്നും രണ്ടും കളിപ്പാട്ടങ്ങൾ തുറന്ന റയാൻ, ഒറ്റയടിക്ക് 100 കളിപ്പാട്ടങ്ങൾ തുറക്കുന്ന വീഡിയോ യൂട്യൂബിൽ ഹിറ്റ് ആയിരുന്നു.