Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right5ജി...

5ജി ​നെ​റ്റ്​​വ​ര്‍ക്കി​നെ വ​ര​വേ​ല്‍ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ലോ​കം

text_fields
bookmark_border
5g-network
cancel

മി​ന്ന​ല്‍വേ​ഗം പോ​ക്ക​റ്റി​ലാ​ക്കി ന​ട​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന 5ജി ​നെ​റ്റ്​​വ​ര്‍ക്കി​നെ വ ​ര​വേ​ല്‍ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ലോ​കം. 4ജി​യെ​ക്കാ​ള്‍ 10 മ​ട​ങ്ങ് ഡാ​റ്റ കൈ​മാ​റ്റ വേ​ഗ​മാ​ണ് അ​ഞ്ചാം​ത​ല​മു​റ സെ​ല്ലു​ല​ര്‍ നെ​റ്റ്​​വ​ര്‍ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​യാ​യ 5ജി ​ന​ല്‍കു​ന്ന​ത്. അ​തി​വേ​ഗ​ത്തി​നൊ​പ്പം കു​റ​ഞ്ഞ കാ​ല​താ​മ​സ​വു​മാ​ണ് (ഒ​രു മി​ല്ലി​സെ​ക്ക​ന്‍ഡ്) പ്ര​ത്യേ​ക​ത. സെ​ക്ക​ന്‍ഡി​ല്‍ 100 മെ​ഗാ​ബൈ​റ്റാ​ണ് കു​റ​ഞ്ഞ​വേ​ഗം.

20 ജി​ഗാ​ബൈ​റ്റാ​ണ് കൂ​ടി​യ വേ​ഗം. ഒ​രു പ്ര​ദേ​ശ​ത്തെ ക​ണ​ക്​​റ്റ​ഡ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം ഇ​പ്പോ​ഴ​ത്തേ​തി​​​െൻറ 100 മ​ട​ങ്ങാ​കും. ബാ​ൻ​ഡ്​​ വി​ഡ്ത്ത് 1000 മ​ട​ങ്ങു​മാ​കും. നെ​റ്റ്​വ​ർക്ക്​ ഊ​ര്‍ജ ഉ​പ​ഭോ​ഗം 90 ശ​ത​മാ​നം കു​റ​യും. നെ​റ്റ്​വ​ർക്ക്​ ഉ​പ​ക​ര​ണ​ങ്ങ​ള്‍ക്ക് 10 വ​ര്‍ഷം വ​രെ ബാ​റ്റ​റി ആ​യു​സ്സ്​ ല​ഭി​ക്കും. മെ​ഡി​ക്ക​ല്‍ രം​ഗം, സ്മാ​ര്‍ട്ട് വീ​ടു​ക​ള്‍, ബ്രോ​ഡ്ബാ​ന്‍ഡ്, വി​ര്‍ച്വ​ല്‍ റി​യാ​ലി​റ്റി, ഓ​ഗ്​​മെ​ൻറഡ് റി​യാ​ലി​റ്റി മേ​ഖ​ല​യി​ലും കു​തി​ച്ചു​ചാ​ട്ട​ത്തി​ന് അ​ര​ങ്ങൊ​രു​ങ്ങും. ഫോ​ര്‍ജി എ​ൽ.ടി​യേ​ക്കാ​ള്‍ ഡാ​റ്റ നി​ര​ക്കും കു​റ​യും.

ഇ​ന്ത്യ​ക്കാ​ര്‍ കാ​ത്തി​രി​ക്ക​ണം
5ജി ​ഉ​പ​യോ​ക്താ​വി​ന് 5ജി, 4​ജി, വൈ ​ഫൈ എ​ന്നീ നെ​റ്റ്​​വ​ര്‍ക്കു​ക​ളി​ല്‍ ഒ​രേ​സ​മ​യം ക​ണ​ക്​ഷ​ന്‍ സാ​ധ്യ​മാ​കും. 2020ല്‍ ​പു​തി​യ നെ​റ്റ്​​വ​ര്‍ക്കി​നൊ​പ്പം ലോ​കം യാ​ത്ര​തു​ട​ങ്ങും. 2019ല്‍ 5​ജി​യു​ടെ കാ​ല്‍പെ​രു​മാ​റ്റം കേ​ട്ടു​തു​ട​ങ്ങി​യ​താ​ണ്. ന​വം​ബ​ര്‍ ഒ​ന്നി​ന് ചൈ​ന​യി​ലെ 50 ന​ഗ​ര​ങ്ങ​ളി​ല്‍ 5ജി ​സേ​വ​നം ആ​രം​ഭി​ച്ചു. എ​ന്നാ​ല്‍, ഇ​ന്ത്യ​യി​ല്‍ ഇ​തു​വ​രെ 5ജി ​സ്പെ​ക്ട്രം ലേ​ലം പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല. ജ​നു​വ​രി​യി​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. 2023ഓ​ടെ ഇ​ന്ത്യ​യി​ല്‍ 5ജി ​ജ​ന​പ്രി​യ​മാ​കു​മെ​ന്നും 2025ഓ​ടെ വി​പു​ല​മാ​കു​മെ​ന്നു​മാ​ണ് കൗ​ണ്ട​ര്‍പോ​യ​ൻ​റ്​ റി​സ​ര്‍ച്ചി​െ​ൻ​റ വി​ല​യി​രു​ത്ത​ല്‍. 3​ജി​യി​ല്‍നി​ന്ന് 4ജി​യി​ലെ​ത്താ​ന്‍ ഇ​ന്ത്യ എ​ട്ടു​വ​ര്‍ഷ​ത്തോ​ള​മെ​ടു​ത്തു.

അ​ന​ലോ​ഗി​ല്‍ നി​ന്ന് അ​തി​വേ​ഗ​ത്തി​ലേ​ക്ക്
1ജി​യി​ല്‍ അ​ന​ലോ​ഗ് സം​സാ​ര​സൗ​ക​ര്യം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. 2ജി​യി​ല്‍ വ്യ​ക്ത​ത​യു​ള്ള ഡി​ജി​റ്റ​ല്‍ വോ​യ്സും മെ​സേ​ജും യാ​ത്ര​ക്കി​ടെ ഉ​പ​യോ​ഗി​ക്കാ​ന്‍ റോ​മി​ങ് സൗ​ക​ര്യ​വും ല​ഭ്യ​മാ​യി. 3ജി​യി​ല്‍ മൊ​ബൈ​ല്‍ ഇ​ൻറര്‍നെ​റ്റും 4ജി​യി​ല്‍ വോ​യ്സ്, ഡാ​റ്റ ഇ​ൻറര്‍നെ​റ്റ് പ്രോ​ട്ടോ​കോ​ള്‍ സാ​ധ്യ​ത​ക​ളും തു​റ​ന്നു. 5ജി ​സ്പെ​ക്ട്ര​ത്തി​ല്‍ മി​ല്ലീ​മീ​റ്റ​ര്‍ വേ​വ്സ്, മി​ഡ്ബാ​ന്‍ഡ്, ലോ​ബാ​ന്‍ഡ് ഫ്രീ​ക്വ​ന്‍സി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ ഉ​യ​ര്‍ന്ന ബാ​ന്‍ഡാ​യ മി​ല്ലീ​മീ​റ്റ​ര്‍ വേ​വ്സ് ആ​ണ് വേ​ഗ​ത്തി​ല്‍ മു​മ്പ​ന്‍. ഒന്നു മു​ത​ല്‍ രണ്ടു വ​രെ ജി​ഗാ​ബൈ​റ്റാ​ണ് സെ​ക്ക​ന്‍ഡി​ല്‍ വേ​ഗം.

24 ജി​ഗാ​ഹെ​ര്‍ട്സ് മു​ത​ല്‍ 72 ജി​ഗാ​ഹെ​ര്‍ട്സ് വ​രെ​യാ​ണ് ത​രം​ഗ​ദൈ​ര്‍ഘ്യം. മൈ​ക്രോ​വേ​വു​ക​ളേ​ക്കാ​ളും കു​റ​ഞ്ഞ പ​രി​ധി കാ​ര​ണം ഭി​ത്തി​ക​ളെ മ​റി​ക​ട​ക്കാ​നു​ള്ള ശേ​ഷി​യി​ല്ല. ഒ​രു ജി​ഗാ​ഹെ​ര്‍ട്സ് മു​ത​ല്‍ ആ​റു ജി​ഗാ​ഹെ​ര്‍ട്സ് വ​രെ​യു​ള്ള 5ജി ​മി​ഡ്ബാ​ന്‍ഡാ​ണ് കൂ​ടു​ത​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 4ജി​യു​ടെ അ​തേ ചെല​വാ​ണ് മ​റ്റൊ​രാ​ക​ര്‍ഷ​ണം. 20 നെ​റ്റ്​​വ​ര്‍ക്കു​ക​ളാ​ണ് ഈ ​ബാ​ന്‍ഡി​ലു​ള്ള​ത്. 2.4 ജി​ഗാ​ഹെ​ര്‍ട്സ് മു​ത​ല്‍ 4.2 ജി​ഗാ​ഹെ​ര്‍ട്സ് വ​രെ​യാ​ണ് ത​രം​ഗ​ദൈ​ര്‍ഘ്യം. ലാ​ബി​ലും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലും വേ​ഗം ജി​ഗാ​ബൈ​റ്റാ​കും. 5ജി ​ലോ ബാ​ന്‍ഡ് ഒ​രു ജി​ഗാ​ഹെ​ര്‍ട്സി​ല്‍ താ​ഴെ​യു​ള്ള​താ​ണ്. 4ജി ​അ​ഡ്വാ​ൻ​സ്​​ഡി​െ​ൻ​റ അ​തേ ശേ​ഷി​യാ​ണ്. 850 മെ​ഗാ​ഹെ​ര്‍ട്സി​ല്‍ സെ​ക്ക​ന്‍ഡി​ല്‍ 100 മെ​ഗാ​ബൈ​റ്റാ​ണ് വേ​ഗം.

വി​പ​ണി സാ​ന്നി​ധ്യ​ങ്ങ​ള്‍
മൊ​ബൈ​ല്‍ ക​മ്പ​നി​ക​ളെ​ല്ലാം 5ജി ​ഫോ​ണു​ക​ളി​റ​ക്കി പു​തു​വേ​ഗ​ത്തെ കൈ​വെ​ള്ള​യി​ലൊ​തു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. വാ​വെയ്​, സാം​സ​ങ് എ​ന്നി​വ 5ജി​യി​ലെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. റെ​ഡ്മീ കെ 30 5​ജി ആ​ണ് ഷ​വോ​മി​യു​ടെ ആ​ദ്യ 5ജി ​ഫോ​ണ്‍. റി​യ​ല്‍മീ​യും ഒ​പ്പോ​യും 5ജി​ക്ക് നി​ര​യി​ലേ​ക്കെത്തി. 2020 എ​ത്തു​ന്ന​തോ​ടെ 5ജി ​നി​ര കൂ​ടു​ത​ല്‍ സ​മ്പ​ന്ന​മാ​കും. വി​ല​യും കു​റ​യും. ക്വാ​ല്‍കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 865, സ്നാ​പ്ഡ്രാ​ഗ​ണ്‍ 765, സ്നാ​പ്ഡ്രാ​ഗ​ണ്‍ 765 ജി ​എ​ന്നീ പ്രോ​സ​സ​റു​ക​ളി​റ​ക്കി ചി​പ്പ്​ നി​ര്‍മാ​താ​ക്ക​ളാ​യ ക്വാ​ല്‍കോ​മും 5ജി​യു​ടെ അ​തി​വേ​ഗ​ത്തി​ന് ഒ​പ്പം​ചേ​ര്‍ന്നു ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:5Gmalayalam newstech news5G Network
News Summary - 5G Network in World -Technology News
Next Story