വിവരചോർച്ച; അഞ്ച് ലക്ഷം സൂം അക്കൗണ്ട് വിവരങ്ങൾ വിൽപനക്ക്
text_fieldsവീഡിയോ കോൺഫറൻസിങ്ങിന് ഉപയോഗിക്കുന്ന സൂം ആപിലെ അഞ്ച് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക് വെബിൽ വിൽ പനക്ക് വെച്ചതായി റിപ്പോർട്ട്. ചില അക്കൗണ്ട് വിവരങ്ങൾ ചെറിയ വിലക്കും മറ്റ് ചിലത് സൗജന്യമായുമാണ് ഡാർക് വെബിലുള്ളത്. ബ്ലീപ്പിങ് കംപ്യൂട്ടർ എന്ന സ്ഥാപനമാണ് വിവര ചോർച്ച പുറത്ത് വിട്ടത്.
ഒരു അക്കൗണ്ട് സംബന്ധിച്ച വിവരത്തിന് 0.15 രൂപ മാത്രമാണ് ഹാക്കർമാർ ഈടാക്കുന്നത്. ഉപയോക്താക്കളുടെ ഇമെയിൽ, പാസ്വേഡ്, പേഴ്സണൽ മീറ്റിങ് യു.ആർ.എൽ, ഹോസ്റ്റ്കീ എന്നിവയാണ് ചോർന്നത്. ഇതിൽ 290 അക്കൗണ്ടുകൾ സർവകലാശാലകളുമായി ബന്ധപ്പെട്ടവയാണ്. യൂനിവേഴ്സിറ്റി ഓഫ് വെർമോണ്ട്, ഡാർട്ട്മൗത്ത്, ലഫായേറ്റ, യൂനിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ, യൂനിവേഴ്സിറ്റി ഓഫ് കോളറാഡോ എന്നീ സർവകലാശാലകളുടെ വിവരങ്ങളാണ് ചോർന്നത്. സിറ്റിബാങ്ക് ഉൾപ്പടെയുള്ള ചില വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സൂം അക്കൗണ്ട് വിവരങ്ങളും ഹാക്കർമാർ ചോർത്തി.
ലോക്ഡൗൺ കാരണം വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് വർധിച്ചതോടെയാണ് നിരവധി പേർ സൂം ആപ്ലിക്കേഷൻ ഉപയോഗിക്കാൻ തുടങ്ങിയത്. സൂം ഉപയോഗം കൂടിയെങ്കിലും ഇതിൻെറ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്കകൾക്ക് പരിഹാരമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
