മൂന്ന് കോടി ഉപയോക്താക്കളുടെ ഫേസ്ബുക്ക് വിവരങ്ങൾ ചോർന്നു
text_fieldsവാഷിങ്ടൺ: മൂന്ന് കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്ന് ഫേസ്ബുക്ക്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ ഫേസ്ബുക്ക് നടത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ പേരും കോൺടാക്ട് വിവരങ്ങളും ചോർന്നുവെന്നാണ് സൂചന. അതേ സമയം, ഉപയോക്താക്കളുടെ സന്ദേശങ്ങളും സാമ്പത്തിക വിവരങ്ങളും ചോർന്നിട്ടില്ലെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്.
എന്നാൽ, ഹാക്കിങ് പ്രധാനമായും 1.4 കോടി ആളുകളെ ബാധിച്ചുവെന്നാണ് റിപ്പോർട്ട്. ഇവരുടെ സേർച്ച് ഹിസ്റ്ററി, വിദ്യാഭ്യാസ പശ്ചാത്തലം, സ്ഥലം, ജനന തീയതി, അവർ പിന്തുടരുന്ന ചെയ്യുന്ന ആളുകൾ, പേജുകൾ എന്നിവെയ കുറിച്ചെല്ലാമുള്ള വിവരങ്ങൾ ചോർന്നുവെന്നാണ് റിപ്പോർട്ട്.
ഫേസ്ബുക്ക് എപ്പോഴും ലോഗ് ഇൻ ആയിരിക്കാൻ സഹായിക്കുന്നു ആക്സസ് ടോക്കൻ സംവിധാനത്തിലെ തകരാർ മൂലമാണ് വിവരങ്ങൾ ചോർന്നതെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് വിവരങ്ങൾ ചോർന്ന വിവരം ഫേസ്ബുക്ക് സമ്മതിച്ചത്.
