ഈ വളയുന്ന ഫോണ്‍ ഉപയോഗിക്കാന്‍ ഒരു പുസ്തകത്താള്‍ മറിക്കുന്നത്ര എളുപ്പം
text_fieldsഎളുപ്പത്തില്‍ പുസ്തകത്തിന്‍െറ പേജുകള്‍ മറിക്കാനും സ്ക്രീനില്‍ തൊടാതെ ഗെയിം കളിക്കാനും അവസരമൊരുക്കി വളയുന്ന സ്മാര്‍ട്ട്ഫോണ്‍. റിഫ്ളക്സ് (ReFlex) എന്ന് പേരിട്ട ലോകത്തെ ആദ്യത്തെ വളയുന്ന കളര്‍ സ്മാര്‍ട്ട്ഫോണ്‍ കനേഡിയന്‍ ഗവേഷകര്‍ വികസിപ്പിച്ചു. മള്‍ട്ടി ടച്ചിനൊപ്പം ബെന്‍ഡ് ഇന്‍പുട്ടും (വളച്ച് പ്രവര്‍ത്തിപ്പിക്കുക) നല്‍കിയത് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ അനുഭവമാവുമെന്ന് കാനഡയിലെ ക്വീന്‍സ് സര്‍വകലാശാലയിലെ ഹ്യൂമന്‍ മീഡിയ ലാബ് ഡയറക്ടര്‍ റോള്‍ വെര്‍ട്ടിഗല്‍ അവകാശപ്പെടുന്നു.

പുസ്തകം വളച്ച് താളുകള്‍ മറിക്കുന്നതുപോലെ ഇരുകൈയും ഉപയോഗിച്ച് ഈ സ്മാര്‍ട്ട്ഫോണ്‍ വലതുഭാഗത്തേക്ക് വളക്കുമ്പോള്‍ പേജുകള്‍ പെട്ടെന്ന് മറിഞ്ഞുവരും. കൂടുതല്‍ വളച്ചാല്‍ പേജ് മറിയുന്ന വേഗം കൂടുമെന്നും വെര്‍ട്ടഗല്‍ സൂചിപ്പിച്ചു. ഫോണിന്‍െറ വിറയലിലൂടെ പേജ് മറിക്കുന്നത് അതുപോലെ വിരലുകള്‍ക്ക് അനുഭവവേദ്യമാകും. ആപ്പുകളില്‍നിന്ന് ആപ്പുകളിലേക്ക് ഇതുപോലെ മാറാനും ആപ്പുകള്‍ തുറക്കാനും സാധിക്കും. സ്ക്രീന്‍ വളച്ചും നിവര്‍ത്തിയും ആന്‍ഗ്രി ബേഡ് പോലുള്ള ഗെയിമുകള്‍ സ്ക്രീനില്‍ തൊടാതെ കളിക്കാം. സ്ക്രീന്‍ വളക്കുമ്പോള്‍ തെറ്റാലിയില്‍ വലിയും . അയക്കുമ്പോള്‍ എയ്യും. ഡിസ്പ്ളേ സെന്‍സറിന്‍െറ പിന്നിലാണ് ബെന്‍ഡ് സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപറേറ്റിങ്ങ് സിസ്റ്റം, 720 പിക്സല്‍ ഹൈ ഡെഫനിഷന്‍ എല്‍.ജി.ഒ എല്‍.ഇ.ഡി ഡിസ്പ്ളേ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. നെതര്‍ലന്‍ഡ്സില്‍ ബുധനാഴ്ച പ്രാഥമിക രൂപത്തില്‍ അവതരിപ്പിച്ച ഫോണ്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ആളുകളുടെ കൈകളിലത്തെിക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
