Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

250 വിശേഷങ്ങളുമായി ആന്‍ഡ്രോയിഡ് ന്യൂഗ

text_fields
bookmark_border
  • ഗൂഗിള്‍ നെക്സസ് സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമാണ് ഇപ്പോള്‍ ന്യുഗയുടെ അപ്ഡേഷന്‍ ലഭിക്കുക
250 വിശേഷങ്ങളുമായി ആന്‍ഡ്രോയിഡ് ന്യൂഗ
cancel

ഏറെ വിശേഷങ്ങള്‍ നിറന്ന ആന്‍ഡ്രോയിഡ് 7.0 ന്യൂഗ ഒൗദ്യോഗികമായി അരങ്ങില്‍ അവതരിച്ചു. ഗൂഗിള്‍ നെക്സസ് സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമാണ് ഇപ്പോള്‍ ന്യുഗയുടെ അപ്ഡേഷന്‍ ലഭിക്കുക. ഗൂഗിളിന്‍െറ നെക്സസ് 6പി, നെക്സസ് 5എക്സ്, നെക്സസ് 6, നെക്സസ് 9 സ്മാര്‍ട്ട്ഫോണുകളിലും പിക്സല്‍ സി ടാബ്ലറ്റിലുമാണ് ആദ്യഘട്ടത്തില്‍ അപ്ഡേഷന്‍ ലഭിക്കുക. പുറത്തിറങ്ങാനിരിക്കുന്ന എല്‍ജി വി 20 ആയിരിക്കും ന്യൂഗയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഫോണ്‍. ഇതിന് ശേഷമാവും അപ്ഡേഷന്‍ ലഭിക്കുക. 250ലേറെ സവിശേഷതകളാണ് ന്യൂഗക്കുള്ളത്. നിലവില്‍ 1500ഓളം ഇമോജികള്‍ ആന്‍ഡ്രോയ്ഡിലുണ്ട്. ഇതിന് പുറമെ പുതിയ 72 ഇമോജികള്‍ കൂടി ന്യുഗയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്പ്ളിറ്റ് സ്ക്രീന്‍ മോഡ്
ഒരു വിന്‍ഡോയില്‍ പല ആപ്പുകള്‍ തുറക്കാന്‍ സാംസങ്, എല്‍ജി ഫോണുകളില്‍ പറ്റും. എന്നാല്‍ ഈ സംവിധാനം ഗൂഗിള്‍ കൊണ്ടുവരുന്നത് ആന്‍ഡ്രോയിഡ് എന്നിലാണ്. ഒരേസമയം രണ്ട് ആപ്പുകള്‍ തുറക്കാന്‍ കഴിയുന്ന ഈ സ്പ്ളിറ്റ് സ്ക്രീന്‍ മോഡാണ് ഏറ്റവും പ്രധാന സവിശേഷത എന്നാണ് സൂചന. വീഡിയോ കാണുമ്പോള്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിടാനും കഴിയും. 

കൂടുതല്‍ ക്വിക് സെറ്റിങ് ഓപ്ഷനുകള്‍
നോട്ടിഫിക്കേഷന്‍ പാനലില്‍ ഇനി കൂടുതല്‍ സെറ്റിങ്സുകള്‍ ലഭിക്കും. വൈ ഫൈ, നെറ്റ്വര്‍ക് സ്റ്റാറ്റസ്, ബാറ്ററി, ഫ്ളാഷ്ലൈറ്റ് എന്നിവക്ക് പുറമേ ഒരു ഡ്രോപ് ഡൗണ്‍ ബട്ടണും കാണാം. ഈ ബട്ടണില്‍ ടാപ് ചെയ്താല്‍ കുടുതല്‍ സെറ്റിങ്സുകള്‍ ലഭിക്കും. ഒറ്റ സ്ക്രീനില്‍ ഒമ്പത് സെറ്റിങ്സുകളാണ് കാണാന്‍ കഴിയുക.

പരിഷ്കരിച്ച നോട്ടിഫിക്കേഷന്‍
ഫേസ്ബുക്കും ട്വിറ്ററും വാട്സ്ആപും അയക്കുന്ന നോട്ടിഫിക്കേഷനുകള്‍ തെരഞ്ഞുപിടിക്കാന്‍ ഇനി വിഷമമില്ല. ഇതിനായി ആന്‍ഡ്രോയിഡ് എന്നില്‍ ‘ബണ്ടില്‍ഡ് നോട്ടിഫിക്കേഷന്‍’ സംവിധാനമുണ്ട്. ആന്‍ഡ്രോയിഡ് വെയര്‍ ഉപകരണങ്ങളായ സ്മാര്‍ട്ട് വാച്ചുകളില്‍ കണ്ട ‘നോട്ടിഫിക്കേഷന്‍ സ്റ്റാക്സി’ന് സമമാണിത്. മെനു എടുത്ത് ഓരോ ആപ്പിന്‍െറയും നോട്ടിഫിക്കേഷനുകള്‍ ഒരുമിച്ച് ഗ്രൂപ്പാക്കാം. ബണ്ടിലില്‍ ടാപ് ചെയ്താല്‍ ഇഷ്ടമുള്ള അലര്‍ട്ട് എടുത്ത് വായിക്കാനും മറുപടി അയക്കാനും കഴിയും. സ്ഥലം ലാഭിക്കാന്‍ അടുക്കക്കടുക്കായാണ് ഇവ പ്രത്യക്ഷപ്പെടുക. എക്സ്പാന്‍ഷന്‍ ബട്ടണ്‍ വഴിയോ വിരല്‍ ഉപയോഗിച്ചോ ഇത് ഓരോന്നും വികസിപ്പിക്കാം. 

ബാറ്ററി കൂടുതല്‍ നില്‍ക്കും
മാര്‍ഷ്മലോയില്‍ കണ്ട ഡോസ് എന്ന ബാറ്ററി ശേഷി കൂട്ടാനുള്ള സംവിധാനം പരിഷ്കരിച്ചിട്ടുണ്ട്. നെറ്റ്വര്‍ക്ക് ഓഫാക്കാതെ ആപ്പുകള്‍ ഡാറ്റ അയക്കുന്നതും സ്വീകരിക്കുന്നതും ഡോസ് തടയുകയാണ് ചെയ്യുക. അതിന് ഫോണ്‍ ഉപയോഗിക്കാത്തപ്പോള്‍ അനക്കാതെ മേശപ്പുറത്ത് വെക്കണമായിരുന്നു. ഉപയോഗിക്കാതെ പോക്കറ്റില്‍ സൂക്ഷിച്ചാലും അനങ്ങുന്നതിനാല്‍ ഡോസ് ബാറ്ററി ചാര്‍ജ് കുറച്ചിരുന്നില്ല. ഇനി ഫോണ്‍ ഉപയോഗിക്കാതെ അനക്കാതെ വെക്കുമ്പോള്‍ മാത്രമല്ല, ചലിച്ചാലും എപ്പോള്‍ സ്ക്രീന്‍ ഓഫാകുന്നുവോ അപ്പോള്‍ ഡോസ് പ്രവര്‍ത്തിക്കും. 

പുതിയ റീസന്‍റ് ആപ്
സാധാരണ സ്ക്രീനിന്‍െറ അടിയില്‍ കാണുന്ന റീസന്‍റ് ആപ് ബട്ടണ്‍ സൗകര്യങ്ങളും പരിഷ്കരിച്ചു. ഉപയോഗിച്ച ആപ്പുകള്‍ അടുക്കടുക്കായി കാട്ടുന്നതാണ് ഈ ബട്ടണ്‍. റീസന്‍റ് ബട്ടണില്‍ ഡബ്ള്‍ ടാപ് ചെയ്താല്‍ അവസാനം എടുത്ത ആപ് തുറന്നുവരും. ഒരു ആപ് തുറന്ന ശേഷം വീണ്ടും ബട്ടണില്‍ ഡബ്ള്‍ ടാപ് ചെയ്താല്‍ അവസാനത്തിനുമുമ്പ് എടുത്ത ആപ്പാകും തുറന്നുവരിക. റീസന്‍റ് ആപ് മെനുവില്‍ അമര്‍ത്തിയാല്‍ അടുത്തസമയത്ത് ഉപയോഗിച്ച ആപ്പുകളുടെ എല്ലാം മെനു തുറക്കും. റീസന്‍റ് ആപ്സ് കീയില്‍ ഞെക്കിയാല്‍ ഈ ആപ്പുകളിലൂടെ വിരലോടിച്ച് മാറാനും കഴിയും. വിരല്‍ എടുത്താല്‍ തെരഞ്ഞെടുത്ത ആപ് ഫുള്‍ സ്ക്രീനില്‍ തുറന്നുവരും. 

നേറ്റീവ് ഫയല്‍ മാനേജറില്‍ പരിഷ്കാരങ്ങള്‍
മാര്‍ഷ്മലോ മുതലാണ് നേറ്റിവ് ഫയല്‍ മാനേജര്‍ ആന്‍ഡ്രോയിഡിന്‍െറ ഒപ്പം കൂടിയത്. എന്നാല്‍ ഫയല്‍ കോപ്പി ചെയ്യലും ഫോള്‍ഡറില്‍ തിരയലും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളേ അതിലുണ്ടായിരുന്നുള്ളൂ. ഹാംബര്‍ഗര്‍ മെനു, ഫയല്‍ ടൈപ്പും ഫോള്‍ഡറും മനസിലാക്കി പരതല്‍, ഫയല്‍ മൂവ്, ഷെയര്‍ ചെയ്യല്‍, ഗൂഗിള്‍ ഡ്രൈവ് സൗകര്യങ്ങള്‍ എന്നിവയുണ്ട്. ഒരേസമയം പലകാര്യങ്ങള്‍ക്ക് ഫയല്‍ ബ്രൗസര്‍ ഉപയോഗിക്കാം. 

ഫോണ്‍ നമ്പര്‍ ബ്ളോക്കിങ്
ആന്‍ഡ്രോയിഡ് എന്നില്‍ സിസ്റ്റം തലത്തില്‍ ഡയലര്‍, ഹാങ്ങൗട്ട്, മെസഞ്ചര്‍ ആപ്പുകളില്‍നിന്ന് നേരിട്ട് ഫോണ്‍ നമ്പറുകള്‍ ബ്ളോക്ക്ചെയ്യാം. ഇങ്ങനെ ബ്ളോക്ക് ചെയ്താല്‍ മറ്റ് ആപ്പുകളും വൈബര്‍, വാട്സ് ആപ് തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ആപ്പുകളും വരെ തനിയെ ആ നമ്പര്‍ ബ്ളോക്ക് ചെയ്യും. പുതിയ സ്മാര്‍ട്ട്ഫോണിലേക്ക് മാറിയാലും ഇത് തുടരാം. 

ലോക്ക് സ്ക്രീനില്‍ എമര്‍ജന്‍സി കോണ്ടാക്ട്
ശാരീരിക വിവരങ്ങളും അടിയന്തരഘട്ടങ്ങളില്‍ പ്രയോജനപ്പെടുന്ന ആളുടെ നമ്പരും ഫോണ്‍ തുറക്കാതെ ലോക്ക് സ്ക്രീനില്‍ ലഭിക്കും. പേര്, രക്തഗ്രൂപ്പ്, വിലാസം, ജനനതീയതി, അലര്‍ജി തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ കാണാം. ഇതിന് സെറ്റിങ്സില്‍ ചെന്ന് എമര്‍ജന്‍സി ഇന്‍ഫര്‍മേഷന്‍ ഓപ്ഷന്‍ സെലക്ട് ചെയ്യണം. വിവരങ്ങള്‍ പൂരിപ്പിച്ച് എമര്‍ജന്‍സി കോണ്ടാക്ട് നമ്പരും നല്‍കിയാല്‍ മതി. ഇനി നിങ്ങള്‍ അപകടത്തില്‍പെട്ട് സംസാരിക്കാന്‍ പറ്റാതായാല്‍ ആരെങ്കിലും ഫോണെടുത്ത് ഡയലര്‍ തുറന്നാല്‍ സഹായത്തിന് നമ്പരും വിവരങ്ങളും ലഭിക്കും.  

ഒപ്റ്റിമൈസിങ് ആപ് ശല്യമില്ല
ആന്‍ഡ്രോയിഡ് പതിപ്പുകളായ കിറ്റ്കാറ്റിലും ലോലിപോപിലും മാര്‍ഷ്മലോയിലും വരെ അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ റീസ്റ്റാര്‍ട്ട് വന്നു കഴിഞ്ഞ് ആപ് ഒപ്റ്റിമൈസിങ്ങിന് ഏറെ സമയമെടുക്കാറുണ്ട്. ഇനി അതില്ല. ആന്‍ഡ്രോയിഡ് എന്നില്‍ ഈ വൈകല്‍ ഒഴിവാക്കി റീസ്റ്റാര്‍ട്ടും ഇന്‍സ്റ്റാളും വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ ആപ്പുകള്‍ കുറഞ്ഞസമയത്തിനുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story