Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഎന്തിനും ഏതിനും...

എന്തിനും ഏതിനും എല്‍ഇഡി 

text_fields
bookmark_border
എന്തിനും ഏതിനും എല്‍ഇഡി 
cancel

വീടിന്‍െറ അകവും പുറവും മാത്രമല്ല, ലൈറ്റിങ്ങും ആകെ മാറി. സ്മാര്‍ട്ട്ഫോണുണ്ടെങ്കില്‍ എവിടെനിന്നും നിയന്ത്രിക്കാവുന്ന എല്‍ഇഡി ബള്‍ബുകള്‍ വിപണിയില്‍ സുലഭമാണ്. ടി.വിയിലും വഴിയിലും വണ്ടിയിലും എല്‍ഇഡികളുടെ വിളയാട്ടമാണ്. ഒരുകാലത്ത് എവിടെയും ഫിലമെന്‍റ് ബള്‍ബുകള്‍ മാത്രമായിരുന്നു കാണാനുണ്ടായിരുന്നത്. പിന്നീട് കോംപാക്ട് ഫ്ളൂറസന്‍റ് ലാമ്പുകളും (സിഎഫ്എല്‍) കുറച്ചുകാലം മുമ്പ് എല്‍ഇഡി (ലൈറ്റ് എമിറ്റിങ് ഡയോഡ്) ലാമ്പുകളും വീടുകളിലേക്ക് ചേക്കേറി. എല്‍ഇഡി എന്നത് ഒരു അര്‍ധചാലക ഡയോഡ് ആണ്. ഒരുദിശയിലേക്ക് മാത്രം വൈദ്യുതി കടത്തിവിടുന്ന രണ്ട് അറ്റങ്ങളുള്ള ( two terminal ) ഉപകരണത്തെയാണ് ഡയോഡ് എന്ന് വിളിക്കുക.

ഉദാഹരണത്തിന് വയറുകളും ഫ്യൂസുകളും അടക്കം നിരവധി വസ്തുക്കള്‍ രണ്ടുദിശയിലേക്കും വൈദ്യുതി കടത്തിവിടുന്നവയാണ്. പോസിറ്റീവും നെഗറ്റീവും കൃത്യമായ വൈദ്യുതി സര്‍ക്യൂട്ടില്‍ ഘടിപ്പിച്ചാല്‍ പ്രകാശിക്കുന്ന ഡയോഡുകളാണ് എല്‍ഇഡികള്‍. ഡയോഡുകളിലെ ആനോഡിനും കാഥോഡിനും ഇടക്കുള്ള അര്‍ധചാലകത്തിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കുന്നു. ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡുകളില്‍ (ഒഎല്‍ഇഡി) അര്‍ധചാലകമായി കാര്‍ബണ്‍ അടങ്ങിയ ഓഗാനിക് വസ്തുക്കള്‍ ഉപയോഗിക്കുന്നു. ആദ്യകാലങ്ങളില്‍ തീവ്രത കുറഞ്ഞ കാണാന്‍കഴിയാത്ത ഇന്‍ഫ്രാറെഡ് ലൈറ്റാണ് എല്‍ഇഡി പുറപ്പെടുവിച്ചിരുന്നത്. ഈ എല്‍ഇഡികളാണ് റിമോട്ട് കണ്‍ട്രോളുകളില്‍ ഉപയോഗിച്ചത്. കാണാന്‍ കഴിയുന്ന കുറഞ്ഞ തീവ്രതയുള്ള എല്‍ഇഡിക്ക് ചുവപ്പുനിറത്തിലായിരുന്നു പ്രകാശം. പിന്നീട് കാണാവുന്നതും അള്‍ട്രാ വയലറ്റ്, ഇന്‍ഫ്രാറെഡ് ലൈറ്റുകളുള്ള തീവ്രതകൂടിയ എല്‍ഇഡികള്‍ വന്നു. മൊട്ട് പോലെയുള്ള രൂപത്തില്‍നിന്ന് സര്‍ഫസ് മൗണ്ടഡ് ഡിവൈസ് (എസ്എംഡി) എല്‍ഇഡികളിലേക്ക് മാറി. എസ്എംഡിയില്‍ ഒന്നിലധികം എല്‍ഇഡി ചിപ്പുകള്‍ പ്രിന്‍റഡ് സര്‍ക്യൂട്ട് ബോര്‍ഡില്‍ ഘടിപ്പിക്കുകയാണ്. ഇപ്പോള്‍ ഇറങ്ങുന്ന സാദാ ഹോള്‍ഡറില്‍ ഇടുന്ന എല്‍ഇഡി ബള്‍ബുകള്‍ ഇത്തരമാണ്. ആദ്യം ആയിരങ്ങള്‍ വിലയുണ്ടായിരുന്ന എല്‍ഇഡികള്‍ക്ക് ഇപ്പോള്‍ നൂറുകള്‍ നല്‍കിയാല്‍ മതി. ഗ്യാരണ്ടിയില്ലാത്ത ചൈനീസ് എല്‍ഇഡികള്‍ 30 രൂപക്കും കിട്ടും. 

 

ചരിത്രം
ടങ്സ്റ്റണ്‍ ഫിലമെന്‍റുള്ള ബള്‍ബ് 1906ല്‍ ജനറല്‍ ഇലക്ട്രിക് കമ്പനിയാണ് പുറത്തിറക്കിയത്. ജനറല്‍ ഇലക്ട്രികിലെ എന്‍ജിനീയര്‍ എഡ്വേര്‍ഡ് ഇ. ഹാമ്മര്‍ 1976ലാണ് സി.എഫ്.എല്‍ കണ്ടുപിടിച്ചത്. 1961 സെപ്റ്റംബറില്‍ രംഗത്തുവന്ന എല്‍ഇഡി പ്രകാശം പരത്താന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷമായിട്ടേയുള്ളൂ. റോബര്‍ട്ട് ബിയേര്‍ഡും ഗാരി പിറ്റ്മാനും ചേര്‍ന്നാണ് എല്‍ഇഡി കണ്ടുപിടിച്ചത്. 1962ല്‍ ജനറല്‍ ഇലക്ട്രിക് കമ്പനിയിലെ നിക് ഹൊളോന്യാക്ക് ആണ് കാണാവുന്ന പ്രകാശമുള്ള ആദ്യ എല്‍ഇഡി കണ്ടത്തെിയത്. 

 

ഗുണം
കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന എല്‍ഇഡികള്‍ ചൂടും കുറക്കുന്നു. സിഎഫ്എല്ലിന്‍െറ പകുതി വൈദ്യുതി മാത്രമേ എല്‍ഇഡിക്ക് വേണ്ടിവരുന്നുള്ളൂ. ഏതാകൃതിയിലും ഏതാവശ്യത്തിനും ഏത് നിറത്തിലും ഉപയോഗിക്കാനാവുമെന്നതാണ് എല്‍ഇഡിയുടെ പ്രത്യേകത. ഇന്‍കാഡസന്‍റ് ബള്‍ബുകള്‍ പോലെ ഡിം ചെയ്യിക്കാനും എല്‍ഇഡി മതി. സിഎഫ്എല്ലുകള്‍ ഡിം ചെയ്യിക്കാന്‍ കഴിയുമായിരുന്നില്ല. ഒന്‍പതു വാട്ട് സിഎഫ്എല്‍ തരുന്ന പ്രകാശം മൂന്നുവാട്ട് എല്‍ഇഡി നല്‍കും. എല്‍ഇഡിയില്‍ 80-90 ശതമാനം വൈദ്യുതിയും പ്രകാശമാവുന്നു. സാധാരണ ബള്‍ബില്‍ 20-40 ശതമാനം വൈദ്യുതി മാത്രമാണു പ്രകാശമാവുന്നത്. ഒരു വാട്ട് എല്‍ഇഡിയില്‍ നിന്ന് 70-90 ലൂമെന്‍ പ്രകാശം ലഭിക്കുന്നു. ഒരു വാട്ട് സിഎഫ്എല്ലില്‍ നിന്ന് 40-45 ലൂമെന്‍ പ്രകാശം മാത്രമാണ് ലഭിക്കുക. സാധാരണ ബള്‍ബ് പ്രകാശിക്കാന്‍ 230 വോള്‍ട്ട് വേണമെങ്കില്‍ എല്‍ഇഡി പ്രവര്‍ത്തിക്കാന്‍ 85 വോള്‍ട്ട് മതി. 

വാട്ടല്ല കാര്യം 
ബള്‍ബിന്‍െറ പ്രകാശതീവ്രതയെ (brightness) സൂചിപ്പിക്കുന്നതാണ് വാട്ട്സ് (watts) എന്നാണ് എല്ലാവരുടെയും വിശ്വാസം. എന്നാല്‍ അതല്ല കാര്യം. വാട്ട് എത്ര മാത്രം വൈദ്യുതി ബള്‍ബ് ഉപയോഗിക്കും എന്നതിനെ സൂചിപ്പിക്കുന്നതാണ്. പഴയ ഗ്ളാസ് ബള്‍ബിന്‍െറ (ഇന്‍കാഡസന്‍റ്) കാര്യത്തില്‍ വാട്ടും പ്രകാശതീവ്രതയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. കാരണം ഫിലമെന്‍റ് കത്തുമ്പോഴാണല്ളോ പ്രകാശം പ്രസരിക്കുന്നത്. എന്നാല്‍ എല്‍ഇഡി ബള്‍ബില്‍ വാട്ടിന് വലിയ പങ്കില്ല. ലൂമെന്‍സ് ആണ് പ്രകാശത്തിന്‍െറ തോത് സൂചിപ്പിക്കുന്നത്. 60-100 വാട്ട് ഇന്‍കാഡസന്‍റ് ബള്‍ബ് ഒരു വാട്ട് വൈദ്യുതിക്ക് 15 ലൂമെന്‍സ് പ്രകാശം ഉല്‍പാദിപ്പിക്കുമ്പോള്‍ സിഎഫ്എല്‍ 73 ലൂമെന്‍സും എല്‍ഇഡി ബള്‍ബ് 85 ലൂമെന്‍സും പ്രകാശം പ്രസരിപ്പിക്കും. 40 വാട്ടുള്ള സാദാ ബള്‍ബും ഒമ്പത് വാട്ടുള്ള സിഎഫ്എല്ലും ആറ് വാട്ടുള്ള എല്‍ഇഡിയും ഉല്‍പാദിപ്പിക്കുക 450 ലൂമെന്‍സ് പ്രകാശമാണ്. 

ആയുസ്
സാധാരണ എല്‍ഇഡി ബള്‍ബ് 50,000 മുതരല്‍ ഒരുലക്ഷം വരെ മണിക്കൂര്‍ വരെ നില്‍ക്കും. അതായത് ദിവസം എട്ടുമണിക്കൂര്‍ ഉപയോഗിച്ചാല്‍ 17 വര്‍ഷവും ദിവസം 12 മണിക്കൂര്‍ ഉപയോഗിച്ചാല്‍ 11 വര്‍ഷവും നിലനില്‍ക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഇന്‍കാഡസന്‍റ് ബള്‍ബുകള്‍ക്ക് 750-1000 വരെയും സിഎഫ്എല്ലുകള്‍ക്ക് 6000-15,000 മണിക്കൂര്‍ വരെയും ആയിരുന്നു ആയുസ്. 

വെളിച്ചം
 ഇപ്പോള്‍ എല്ലാവരും നീല കലര്‍ന്ന തൂവെള്ള പ്രകാശമുള്ള ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. ഇത് ഉയര്‍ന്ന കളര്‍ ടെമ്പറേച്ചറാണ്. കുറഞ്ഞ കളര്‍ ടെമ്പറേച്ചറുള്ള ബള്‍ബ് മഞ്ഞ കലര്‍ന്ന വെളിച്ചമാണ് പുറപ്പെടുവിക്കുക. വീടുകളില്‍ അല്‍പം മഞ്ഞ കലര്‍ന്ന വെളിച്ചമായിരിക്കും ഉചിതം. പഴയ ഫിലമെന്‍റ് ബള്‍ബിന്‍െറ പ്രകാശത്തിന് തുല്യമായത് ഇതാണ്. അത് വാം വൈറ്റ് , സോഫ്റ്റ് വൈറ്റ് എന്നാണ് പറയുന്നത്. കളര്‍ ടെമ്പറേച്ചറിന്‍െറ തോത് കെല്‍വിനാണ്. ഇതിന്‍െറ കളര്‍ ടെമ്പറേച്ചര്‍ 2700-3000 കെല്‍വിനാണ്. ഓഫിസിലും മറ്റും വെള്ള പ്രകാശമാണ് ഉചിതം. ഇതിന് ന്യൂട്രല്‍ വൈറ്റ് എന്നാണ് പറയുന്നത്. 3500-4100 കെല്‍വിനാണ് കളര്‍ ടെമ്പറേച്ചര്‍. ഇനി നീല കലര്‍ന്ന വെള്ള കിട്ടാന്‍ കൂള്‍ വൈറ്റ്/ ഡേ ലൈറ്റ് ഉപയോഗിക്കണം. ഇതാണ് പുസ്തകവായനക്ക് നല്ലത്. 5000-6500 കെല്‍വിനാണ് ഇതിന്‍െറ കളര്‍ ടെമ്പറേച്ചര്‍. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricityledcflincadescentbulbsmd
Next Story