ചന്ദ്രനില്‍ പുതിയ ശില
text_fieldsബെയ്ജിങ്: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ പുതിയ തരം ശിലയെ തിരിച്ചറിഞ്ഞതായി ചൈനീസ് ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചു. 2013ല്‍, ചൈന വിക്ഷേപിച്ച ഷാങെ എന്ന കൃത്രിമോപഗ്രഹം ചന്ദ്രോപരിതലത്തില്‍ ഇറക്കിയ യുറ്റു എന്ന റോബോട്ടിക് വാഹനമാണ് കണ്ടത്തെല്‍ നടത്തിയത്. പ്രത്യേക തരം അഗ്നിപര്‍വത ശിലകളാണ് കണ്ടത്തെിയിരിക്കുന്നത്.
നേരത്തേ, നാസയുടെ അപ്പോളോ പദ്ധതി വഴി ഭൂമിയിലത്തെിച്ച 300 കിലോഗ്രാമിലധികം വരുന്ന ചാന്ദ്രശിലകളില്‍ ഇവയുണ്ടായിരുന്നില്ല. ചന്ദ്രനില്‍ മുമ്പ് നടന്ന അഗ്നിപര്‍വതനങ്ങളെക്കുറിച്ച പുതിയ അറിവിലേക്കും പഠനങ്ങളിലേക്കും വെളിച്ചംവീശുന്നതാണ് ചൈനയുടെ കണ്ടത്തെല്‍.
ചന്ദ്രോപരിതലത്തില്‍ ഭൂമിയിലേതില്‍നിന്ന് ഭിന്നമായി വ്യത്യസ്ത തരം ശിലകളാണ് കാണപ്പെടുന്നത്. യുറ്റു വാഹനം ഇറങ്ങിയ മേഖലയില്‍ ബസാള്‍ട്ടായിരുന്നു കൂടുതലായും ഉണ്ടായിരുന്നത്. മുമ്പ് നാസയും മറ്റു ഗവേഷണ സ്ഥാപനങ്ങളും നടത്തിയ നിരീക്ഷണത്തില്‍, ഏറ്റവും കൂടുതല്‍ അഗ്നിപര്‍വത സ്ഫോടനങ്ങള്‍ നടന്നിരിക്കാന്‍ സാധ്യതയുള്ള ഭാഗംകൂടിയായിരുന്നു ഇത്. ഇവിടെയാണ് ഇപ്പോള്‍ അഗ്നിപര്‍വത ശിലകള്‍ കണ്ടത്തെി ആദ്യ നിരീക്ഷണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
അപ്പോളോ പദ്ധതിയിലൂടെ ലഭിച്ച ബസാള്‍ട്ടില്‍ ടൈറ്റാനിയത്തിന്‍െറ അംശം ഒന്നുകില്‍ കൂടുതലോ അല്ളെങ്കില്‍ വളരെ കുറവോ ആയിരുന്നു. രണ്ടിനുമിടയിലുള്ള അളവില്‍ അവയില്‍ ടൈറ്റാനിയം കണ്ടത്തെിയിരുന്നില്ല. എന്നാല്‍, യുറ്റുവിന്‍െറ നുരീക്ഷണത്തില്‍ ഇത്തരം ബസാള്‍ട്ടുകളാണ് തിരിച്ചറിഞ്ഞത്. ബസാള്‍ട്ടുകളില്‍ ടൈറ്റാനിയത്തിന്‍െറ അളവ് അഗ്നിപര്‍വത സ്ഫോടനങ്ങളുടെ തീവ്രത അളക്കാന്‍ ഉപകരിക്കുമെന്നതിനാല്‍, ചൈനയുടെ പുതിയ കണ്ടത്തെലിന് ചാന്ദ്രപഠനത്തില്‍ അതീവ പ്രാധാന്യമുണ്ട്.