Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_right1947ൽ തന്നെ...

1947ൽ തന്നെ സ്​മാർട്ട്​ഫോൺ യുഗം പ്രവചിച്ച​ സിനിമ; ആശ്ചര്യത്തോടെ ലോകം VIDEO

text_fields
bookmark_border
1947ൽ തന്നെ സ്​മാർട്ട്​ഫോൺ യുഗം പ്രവചിച്ച​ സിനിമ; ആശ്ചര്യത്തോടെ ലോകം VIDEO
cancel

സാ​േങ്കതികവിദ്യക്ക്​ വികാസം വരുന്നതിനനുസരിച്ച്​ സ്​ക്രീനുകളോടുള്ള മനുഷ്യരുടെ അഭിനിവേഷം പതിന്മടങ്ങ്​ വർധിച്ചു​. വായനയും എഴുത്തുമെല്ലാം പുസ്​തകങ്ങളിൽനിന്നും സ്​മാർട്ട്​ഫോണുകളിലും ടാബ്​ലറ്റുകളിലേക്കും മാറുന്നു​​. ഡിജിറ്റൽ വാനയും പഠനവും കോവിഡ്​ കാലത്ത്​ ഒഴിച്ചുകൂടാനാകാത്തതുമായി​. അതിനോടൊപ്പം തിയറ്ററിലെയും ടി.വിയിലെയും സനിമകളും മറ്റ്​ വിനോദങ്ങളും ചെറുസ്​ക്രീനുകളിലേക്ക്​ ചേക്കേറി. സ്​ക്രീനുകളിൽനിന്ന്​ കണ്ണെടുക്കാൻ സമയമില്ലാത്തത്രയും നാം ചുരുങ്ങിപ്പോകുന്ന അവസ്ഥയിലായി.

സ്​മാർട്ട്​ഫോണും ടാബ്​ലെറ്റും ഡിജിറ്റൽ പഠനവും വിനോദവുമെല്ലാം നമുക്കൊരു യാഥാർഥ്യമാണ്​. എന്നാൽ, 1947ൽ അതൊരു സങ്കൽപ്പമോ ഭാവനയോ മാത്രമായിരിക്കും എന്ന്​ ചിന്തിക്കുന്നവരാകും കൂടുതലും. ഒരു വിരുതൻ 21ാം നൂറ്റാണ്ടിനെകുറിച്ചും അപ്പോൾ ജീവിക്കുന്ന മനുഷ്യരെ കുറിച്ചും 1947ൽ തന്നെ പ്രവചനം നടത്തി. അതിൽ അയാൾ പൂർണമായും വിജയിക്കുകയും ചെയ്​തു. 

ഒരു ഫ്രഞ്ച്​ ടൈം ട്രാവലർ

ഒരു ബ്ലാക്ക്​ ആൻഡ്​ വൈറ്റ്​ വിഡിയോ ക്ലിപ്പ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചുറ്റിക്കറങ്ങുന്നുണ്ട്​​. 1947ൽ ചിത്രീകരിച്ച ഫ്രഞ്ച് സിനിമയിലെ ഒരുഭാഗമാണത്​. അതിൽ ചിത്രീകരിച്ചിരിക്കുന്നതാക​െട്ട​ ഡിജിറ്റൽ സ്​ക്രീനുകളോടുള്ള മനുഷ്യരുടെ ആസക്​തിയും​​​. ഫോൺ പോലും അതി​​​െൻറ പൂർണതയിൽ എത്താത്ത കാലമാണതെന്ന്​ ഒാർക്കണം. 

ടാരിഖ്​ ക്രിം എന്നയാളാണ് നാല്​ മിനിറ്റ്​ മാത്രമുള്ള വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​. സയൻസ്​ ഫിക്ഷൻ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ റെനെ ബാർജാവേലി​​​െൻറ (René Barjavel) ലേഖനം അടിസ്ഥാനമാക്കിയെടുത്ത ‘ടെലിവിഷൻ, ​െഎ ഒാഫ്​ ടുമോറോ’ (Télévision: Oeil de Demain) എന്ന ചിത്രത്തിലെ രംഗമായിരുന്നു അത്​. 

‘രണ്ടാം ലോകമഹായുദ്ധത്തിന്​ ശേഷം ലോകത്തി​​​െൻറ ഭാവി പ്രവചിക്കാൻ ബർജാവേലിനോട്​ ആവശ്യപ്പെട്ടു. അദ്ദേഹത്തി​​​െൻറ പ്രവചനം ശരിയാണ്​’ -ടാരിഖ്​ ട്വിറ്ററിൽ കുറിച്ചു.

‘സയൻസ്​ ഫിക്ഷനിലെ ഏറ്റവും കൃത്യവും ഞെട്ടിക്കുന്നതുമായ പ്രവചനമാണിത്​. വളരെ അപൂർവമായേ ഇത്​ സംഭവിക്കാറുള്ളൂ. ഇത്​ ഞാൻ ഇതുവരെ കാണാതിരുന്നതിൽ അദ്​ഭുതപ്പെടുന്നു’ - പ്രശസ്​ത ഫിക്ഷൻ എഴുത്തുകാരനായ വില്യം ഗിബ്​സൺ ക്ലിപ്​ പങ്കുവെച്ചുകൊണ്ട്​ പറഞ്ഞത്​ ഇങ്ങനെയായിരുന്നു.

21ാം നൂറ്റാണ്ടാണ്​ വിഡിയോയിലൂടെ കാണിച്ചുതരുന്നത്​. എന്നാൽ, 20ാം നൂറ്റാണ്ടിൽ റിലീസായ ചിത്രമാണത്​. ഡിജിറ്റൽ സ്​ക്രീനിനോടും അതിലൂടെ ദൃശ്യമാകുന്ന ഉള്ളടക്കങ്ങളോടും ആധുനിക മനുഷ്യനുള്ള അളവറ്റ ആസക്​തിയും അതുകാരണം സംഭവിക്കുന്ന കാര്യങ്ങളുമൊക്കെ ക്ലിപ്പിൽ ദൃശ്യമാകു​േമ്പാൾ കണ്ണുതള്ളിയിരിക്കേണ്ടിവരും.

ടി.വിയിൽ തുടങ്ങി സ്​മാർട്ട്​ഫോൺ വരെ സിനിമയിൽ കാണിച്ചുതരുന്നുണ്ട്​​. ആളുകൾ കൈയിൽ ഫോൺ പോലുള്ള ഒരു ഉപകരണവുമായി തെരുവിലൂടെ നടന്നുപോകുന്ന രംഗവുമുണ്ട്​​. ആ ഉപകരണത്തിലുള്ള സ്​ക്രീനിൽ ദൃശ്യമാകുന്ന രംഗങ്ങൾ ആസ്വദിച്ച്​ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെയാണ് എല്ലാവരുടേയും​ നടത്തം. 

സ്​ക്രീനിലേക്ക്​ മാത്രം നോക്കി നടക്കുന്നതിനാൽ ചിലർ തമ്മിൽ കൂട്ടിമുട്ടുന്നതും വാഹനങ്ങൾക്ക്​ മുമ്പിൽ പെടുന്നതും ചിത്രീകരിച്ചിട്ടുണ്ട്​. കാറോടിച്ച്​ പോകുന്നവർ സ്​ക്രീനിൽ തെളിയുന്ന പ്രണയരംഗങ്ങൾ ആസ്വദിക്കുന്നതും അത്​ അപകടത്തിലേക്ക്​ നയിക്കുന്നതുമെല്ലാം 1947ൽ പുറത്തുവന്ന ചിത്രത്തിൽ ഉൾപ്പെട്ടുവെന്നത്​ വാപൊളിച്ചിരുന്ന്​ കാണേണ്ടി വരും​. 

ഇത്​ 21ാം നൂറ്റാണ്ടിലെ യാഥാർഥ്യങ്ങളാണെന്ന്​ പറഞ്ഞറിയേണ്ട ആവശ്യമില്ലല്ലോ. 70 വർഷങ്ങൾക്ക്​ മുമ്പ്​ ചിത്രീകരിച്ച സിനിമയിൽ നമ്മൾ ഒാരോരുത്തരുമാണ്​ കഥാപാത്രങ്ങൾ. ഫ്രഞ്ച്​ മാധ്യമപ്രവർത്തക​​​െൻറ ദീർഘവീക്ഷണത്തെ വാതോരാതെയാണ്​ നെറ്റിസൺസ്​ പ്രശംസിക്കുന്നത്​.

കഴിഞ്ഞ ദിവസം ജപ്പാനിൽനിന്ന്​ പുറത്തുവന്ന ഒരു വാർത്തയുണ്ട്​, ഫോൺ നോക്കിക്കൊണ്ട്​ ജപ്പാനിലെ യമോ​േട്ടാ എന്ന നഗരത്തിലൂടെ നടക്കുന്നത്​ നിരോധിച്ചു. ഫോൺ ഉപയോഗിക്കണമെങ്കിൽ നടത്തം നിർത്തി ആളുകൾക്ക്​ ശല്യമില്ലാത്തിടത്തേക്ക്​ മാറിനിൽക്കണമെന്നും അധികൃതർ ചട്ടംകെട്ടി. 

ഡിജിറ്റൽ സ്ക്രീനിനോടുള്ള ആസക്​തി അപകടത്തലേക്ക്​ നയിക്കുന്നത്​ തടയാനും ആളുകളെ പുറംലോകവുമായി കൂടുതൽ ബന്ധിപ്പിക്കാനുമാണ്​ ജപ്പാൻ ഇത്തരത്തിലെ നിയമം നടപ്പിലാക്കിയത്​. 1947ൽ റെനെ ബാർജാവേൽ നമ്മോട്​ പറയാനുദ്ദേശിച്ചതും ഇത്രയേ ഉള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smartphonecyber crime
News Summary - A 1947 French Film Accurately Predicted Our Obsession With Digital Screens-technology news
Next Story