മരണക്കളിയുടെ ബുദ്ധികേന്ദ്രമായ 17കാരി അറസ്​റ്റിൽ 

17:28 PM
31/08/2017
bluwhale

മോ​സ്​​കോ: ​ലോ​ക​ത്തെ​ങ്ങും ഭീ​തി പ​ര​ത്തി​യ മ​ര​ണ​ക്ക​ളി ‘ബ്ലൂ ​​വെ​യി​ലി’​​െൻറ ബു​ദ്ധി​കേ​ന്ദ്ര​മെ​ന്ന്​ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന 17കാ​രി​യെ റ​ഷ്യ​യി​ൽ അ​റ​സ്​​റ്റു​ചെ​യ്​​തു. ബ്ലൂ ​വെ​യി​ൽ ചാ​ല​ഞ്ചി​ന്​ പു​തി​യ അ​ഡ്​​മി​ൻ ഉ​ണ്ടാ​ക്കു​ക​യും ടാ​സ്​​ക്​ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ഗെ​യിം ക​ളി​ക്കു​ന്ന​വ​രു​ടെ ജീ​വ​നെ​ടു​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​ത​തി​നാ​ണ്​ അ​റ​സ്​​റ്റ്. 

ഇ​ൻ​റ​ർ​നെ​റ്റ് ഗെ​യി​മി​ൽ 50-ദി​വ​സം നീ​ളു​ന്ന ക​ളി​ക​ളാ​ണു​ള്ള​ത്. ഗെ​യിം നി​യ​ന്ത്രി​ക്കു​ന്ന ആ​ൾ ന​ൽ​കു​ന്ന 50 വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ത്ത് പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ ക​ളി​ക്കു​ന്ന​യാ​ൾ ആ​ത്മ​ഹ​ത്യ​ചെ​യ്യു​ന്നു എ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ലോ​ക​ത്താ​ക​മാ​നം 130 ആ​ത്​​മ​ഹ​ത്യ ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്.
റ​ഷ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തു​ള്ള വീ​ട്ടി​ൽ നി​ന്ന്​ പെ​ൺ​കു​ട്ടി​യെ അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന വി​ഡി​യോ പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഇൗ ​വീ​ട്ടി​ൽ നി​ന്ന്​ നേ​ര​േ​ത്ത അ​റ​സ്​​റ്റി​ലാ​യ മ​നഃ​ശാ​സ്​​ത്ര​വി​ദ്യാ​ർ​ഥി ഫി​ലി​പ് ബു​ഡേ​കി​​െൻറ ചി​ത്രം പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. ബ്ലൂ​വെ​യി​ൽ ​െഗ​യിം ക​ണ്ടു​പി​ടി​ച്ച​ത്​ താ​നാ​ണെ​ന്ന്​ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ബു​േ​ഡ​കി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ജ​യി​ലി​ല​ട​ച്ചി​രു​ന്നു. കേ​സി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ ത​ട​വ്​ ശി​ക്ഷ​യാ​ണ്​ ഇ​യാ​ൾ​ക്ക്​ ല​ഭി​ച്ച​ത്.നേ​ര​േ​ത്ത ഗെ​യിം ക​ളി​ക്കാ​ൻ തു​ട​ങ്ങി​യ പെ​ൺ​കു​ട്ടി പി​ന്നീ​ട്​ അ​തി​​െൻറ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ ആ​യി മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. 

ഗെ​യിം ക​ളി​ക്കു​ന്ന നി​ര​വ​ധി പേ​ർ​ക്ക്​ പെ​ൺ​കു​ട്ടി നി​ർ​േ​ദ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ക​ളി പാ​തി​വ​ഴി​ക്ക്​ അ​വ​സാ​നി​പ്പി​ച്ചാ​ൽ ക​ളി​ക്കു​ന്ന​യാ​ളെ​യോ കു​ടും​ബാം​ഗ​ങ്ങ​ളെ​യോ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​ത​താ​യി റ​ഷ്യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ കേ​ണ​ൽ ഇ​റി​ന വോ​ൾ​ക്ക്​ പ​റ​ഞ്ഞു. ഒ​രു ഡ​സ​നി​ലേ​റെ പേ​ർ​ക്കാ​ണ്​ ഇ​വ​ർ വ​ധ​ഭീ​ഷ​ണി അ​യ​ച്ച​ത്. സ്വ​യം ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ന്ന​തി​നു​ള്ള ക​ടു​ത്ത ടാ​സ്​​കു​ക​ളാ​ണ്​ പെ​ൺ​കു​ട്ടി ഗ്രൂ​പ് അം​ഗ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യി​രു​ന്ന​ത്.ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കൗ​മാ​ര​ക്കാ​രെ ആ​ത്​​മ​ഹ​ത്യ​ക്ക്​ പ്രേ​രി​പ്പി​െ​ച്ച​ന്ന കു​റ്റം ചു​മ​ത്തി ഇ​ലി​യ സി​ഡോ​റോ​വ്​ എ​ന്ന 26 കാ​ര​നെ മോ​സ്​​കോ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. ബ്ലൂ ​വെ​യി​ൽ ​ഗെ​യി​മി​ന്​ സ​മാ​ന​മാ​യ ​േപ്ര​ര​ണ​ക​ൾ ഇ​യാ​ൾ മ​റ്റു​ള്ള​വ​ർ​ക്ക്​ 
ന​ൽ​കി​യി​രു​ന്നു​വ​ത്രെ.

COMMENTS