ഇന്ത്യയിലെ 1.5 കോടി ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിൽ വൈറസ്ബാധ
text_fieldsമുംബൈ: ഇന്ത്യയിലെ 1.5 കോടി ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിൽ വൈറസ് ബാധയെന്ന് റിപ്പോർട്ട്. ഏജൻറ് സ്മിത്ത് എന്ന പേരുള്ള വൈറസാണ് ഫോണുകളെ ബാധിച്ചിരിക്കുന്നത്. ആഗോളതലത്തിൽ 25 മില്യൺ മൊബൈൽ ഫോണുകളെയാണ് വൈറസ് ബാധിച ്ചിരിക്കുന്നത്. ഗൂഗിളിൻെറ ആപ്ലിക്കേഷനുകൾക്ക് പകരമായി ഡ്യുപ്ലിക്കേറ്റ് ആപുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയാ ണ് വൈറസ് ചെയ്യുന്നത്. ഇത്തരത്തിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകളിൽ വൈറസിൻെറ സാന്നിധ്യമുണ്ടാകും.
ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുകയാണ് വൈറസിൻെറ പ്രധാന ലക്ഷ്യം. ഇതിന് പുറമേ ഫോണിൽ ഡിസ്പ്ലേ പരസ്യങ്ങൾ കാണിക്കുകയും ചെയ്യുന്നു. എന്നാൽ, ഇതിനും അപ്പുറത്തേക്കുള്ള ലക്ഷ്യങ്ങൾ വൈറസിന് ഉണ്ടോയെന്നത് പരിശോധിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിക്കാൻ ഗൂഗിൾ തയാറായിട്ടില്ല.
മുമ്പും സമാനമായ വൈറസുകൾ മൊബൈൽ ഫോണുകൾക്ക് ഭീഷണി ഉയർത്തിയിരുന്നു. കോപ്പികാറ്റ്, ഗൂഗ്ലിയാൻ, ഹമ്മിങ്ബാഡ് എന്നിവയെല്ലാമായിരുന്നു ഇതിന് മുമ്പ് ഭീഷണി ഉയർത്തിയിരുന്ന വൈറസുകൾ.
