ഒടുവിൽ ടിക്​ ടോക്കിന്​ സർക്കാർ പൂട്ടിട്ടു

09:54 AM
17/04/2019
tiktok-23

ചൈനീസ്​ വീഡിയോ ആപ്പായ ടിക്​ ടോക്കിന്​ ഒടുവിൽ കേന്ദ്രസർക്കാറിൻെറ പൂട്ട്​. സർക്കാർ നിർദേശത്തെ തുടർന്ന്​ ടെക്​ ഭീമനായ ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്ന്​ ആപ്​ പിൻവലിച്ചു. 

ടിക്​ ടോക്​ നിരോധിക്കാനുള്ള ഏപ്രിൽ മൂന്നിലെ മദ്രാസ്​ ഹൈകോടതിയുടെ ഉത്തരവിനെതിരെ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയതോടെയാണ്​ ആപിന്​ താഴ്​ വീണത്​. ​​അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്ന്​ ടിക്​ ടോക്​ നിരോധിക്കാൻ മദ്രാസ്​ ഹൈകോടതി ഉത്തരവിട്ടിരുന്നു​. 

​ ടി​ക്​ ടോക്​ നിരോധിക്കാൻ ആവശ്യപ്പെട്ട് ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക്​ സർക്കാർ ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ, ഇരു കമ്പനികളും ഇതിന്​ മറുപടി നൽകിയിരുന്നില്ല. 

Loading...
COMMENTS