യൂട്യൂബിൽ സാേങ്കതിക മാറ്റം; ആധികാരിക വിഡിയോകൾക്ക് മുൻഗണന
text_fieldsന്യൂയോർക്ക്: യുട്യൂബ് വിഡിയോകളുെട ആധികാരികത എന്നും സംശയമുനയിലായിരുന്നു. പല വിഷയങ്ങളും യൂട്യൂബിൽ തിരയുേമ്പാൾ ആദ്യം ലഭിക്കുന്നത് വിവാദ വിഡിയോകളായിരിക്കും. പലതും ഏതോ വ്യക്തികൾ അപ്ലോഡ് െചയ്യുന്ന വ്യാജ വിഡിയോകളാകാനും സാധ്യതയുണ്ട്. ഇൗ വിഷയത്തിന് പരിഹാരം തേടുകയായിരുന്നു യൂട്യൂബ്. അമേരിക്കയിലെ ലാസ് വേഗസ് കൂട്ടക്കരുതിയുമായി ബന്ധപ്പെട്ട് വ്യാജ വിഡിയോകൾ പ്രചരിച്ചതോെടയാണ് നടപടി വേഗത്തിലാക്കിയത്.
തിരയുേമ്പാൾ ആധികാരികതയുള്ള വിഡിയോകൾ ആദ്യം വരുന്ന തരത്തിൽ സാേങ്കതികമായ മാറ്റങ്ങളാണ് യൂട്യുബ് നടപ്പിൽ വരുത്തിയിരിക്കുന്നത്. യൂട്യൂബിൽ വിഡിയോ അപ്ലോഡ് ചെയ്യുന്ന വ്യക്തിക്ക് വിഡിയോയിലെ വിഷയവുമായുള്ള ബന്ധത്തിനനുസരിച്ചാണ് മുൻഗണന ലഭിക്കുക.
ലാസ് വേഗസ് വെടിെവപ്പിെന കുറിച്ചോ കുറ്റവാളിയായ സ്റ്റീഫൻ പദോകിനെ കുറിച്ചോ യുട്യുബിൽ തിരഞ്ഞവർക്ക് സർക്കാർ വിരുദ്ധ വിഡിയോകളാണ് ആദ്യം ലഭിച്ചിരുന്നത്. സ്റ്റീഫൻ പദോക് ട്രംപ് വിരുദ്ധനായതിനാൽ കുറ്റവാളിയാക്കിയതാണെന്നും സർക്കാർ ആസൂത്രണം ചെയ്ത അക്രമമാണെന്നും ആരോപിക്കുന്ന വിഡിയോകളാണ് മുൻഗണനയിൽ വന്നത്. ഇൗ വിഷയം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ദി ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങൾ ഉയർത്തിെകാണ്ടു വരികയും ചെയ്തതോടെയാണ് തിരച്ചിൽ ഫലങ്ങൾ ക്രമീകരിക്കുന്ന നടപടികൾ വേഗത്തിലാക്കാൻ യൂട്യുബ് തിരുമാനിച്ചത്.
ഇപ്പോൾ സ്റ്റിഫർ പദോക് എന്ന് തിരഞ്ഞാൽ ബി.ബി.സി, യു.എസ്.എ ടുഡേ, എൻ.ബി.സി ന്യൂസ് തുടങ്ങിയ പ്രധാന മാധ്യമങ്ങൾ നൽകിയ വിഡിയോകളാണ് മുകളിൽ ലഭിക്കുക. 28ാമത്തെ ഫലമായി മാത്രമേ വിവാദ വിഡിയോകൾ ലഭിക്കുകയുള്ളൂ.