ദുബൈയിലെ ചൂട് 25 ഡിഗ്രിയിൽ നിയന്ത്രിക്കുന്ന യന്ത്രവുമായി മലയാളി
text_fieldsദുബൈ: ആതുരശുശ്രൂഷ രംഗത്തെ സ്നേഹസാമീപ്യം കൊണ്ടു ആഗോളതലത്തിൽ മലയാളക്കരയെ അടയാ ളപ്പെടുത്തിയവരാണ് നഴ്സുമാർ. ദുബൈ ആരോഗ്യമേഖലയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇങ്ങന െ അംഗീകാരം നേടിയെടുത്ത നഴ്സുമാർക്കിടയിൽ വ്യത്യസ്തമായ ഒരാളുണ്ട് ദുബൈയിൽ- കോട്ടയം കറുകച്ചാൽ സ്വദേശിയായ സിജോ ചെറിയാൻ. ദുബൈ ഹെൽത്ത് അതോറിറ്റിയിൽ നഴ്സായി ജോലി ചെയ്യുന ്ന സിജോവിെൻറ ഹോബി കണ്ടുപിടുത്തങ്ങളാണ്. ആതുരസേവന രംഗത്തെ തിരക്കുകൾക്കിടയിൽ ഇങ് ങനെ നടത്തിയ അതിശയകരമായ കണ്ടുപിടുത്തങ്ങൾ നിരവധിയാണ്.
ആളില്ലാ ലെവൽ ക്രോസിൽ ഓ ട്ടോമാറ്റിക് അലാറം മുതൽ ഡാം സുരക്ഷാ സംവിധാനം വരെ നീളും ശാസ്ത്രകുതകിയായ ഇൗ യുവാവിെ ൻറ ബുദ്ധിയിൽ വിരിഞ്ഞ ആശയങ്ങൾ.എന്നാൽ ഇതൊന്നുമല്ല, സിജോ ചെറിയാൻ എന്ന െചറുപ്പക്കാര ൻ ശ്രദ്ധാകേന്ദ്രമാകുന്നതിന് പിന്നിൽ. ദുബൈ ഉൾപെടെയുള്ള ഗൾഫ് നഗരങ്ങളിലെ കനത്ത ചൂട ിനെ പടിക്കുപുറത്താക്കുകയാണ് കണ്ടുപിടുത്തങ്ങളുടെ കൂട്ടുകാരനായ സിജോയുടെ അടുത്ത ലക്ഷ്യം. ഇതിനായുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലെത്തുകയും ചെയ്തു.
കനത്ത ചൂട് പിടിക്കുന്നില്ലേ? ഇതാ ഒരു കണ്ടുപിടുത്തമുണ്ട്
കടൽ കടന്ന് ഗൾഫിലെത്തുന്നവരെല്ലാം ഒരേ സ്വരത്തിൽ പറയുന്ന ഒന്നാണ് ഇവിടുത്തെ കഠിനമായ ചൂട്. എന്നാൽ ദുബൈയിൽ വിമാനമിറങ്ങിയ ഉടൻ സിജോ ചിന്തിച്ചത് ചൂട് കുറക്കാൻ എന്താണ് മാർഗമെന്നാണ്. അങ്ങനെ പഠിച്ചും ചിന്തിച്ചും പരീക്ഷിച്ചും അഞ്ച് വർഷത്തെ അധ്വാനത്തിനൊടുവിൽ സിജോ പുതിയൊരു ഉപകരണം തന്നെ വികസിപ്പിച്ചെടുത്തു - AIROP THED 5. കഠിനമായ ചൂടിനെ നിയന്ത്രണവിധേയമാക്കി അന്തരീക്ഷത്തിൽ സാധാരണ ഹ്യുമിഡിറ്റി (ഇൗർപ്പം) നിലനിർത്താൻ സഹായിക്കുന്ന സംവിധാനമാണിത്. ഉപഗ്രഹങ്ങളുടെ സഹായത്തോടെ അന്തരീക്ഷ ഉൗഷ്മാവിനെ നിയന്ത്രിക്കാൻ പുതുതായി കണ്ടുപിടിച്ച യന്ത്രത്തിന് കഴിയുമെന്ന് സിജോ ഉറപ്പുപറയുന്നു. ഇതു യാഥാർത്ഥ്യമായാൽ ഏതു കടുത്ത വേനലിലും ദുബൈയിലെ അന്തരീക്ഷ ഉൗഷ്മാവ് 25 ഡിഗ്രി കടക്കില്ലെന്നും ശാസ്ത്രപരീക്ഷണങ്ങളുടെ പിൻബലത്തിൽ ഇൗ കോട്ടയംകാരൻ കട്ടായം പറയുന്നു.
പുതിയ കണ്ടുപിടുത്തവും അതിെൻറ സാങ്കേതികവിദ്യയും ദുബൈ സർക്കാർ അധികൃതർക്ക് സമർപിച്ച് അനുമതിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഇൗ ശാസ്ത്രജ്ഞൻ. ചൊവ്വ ഗ്രഹത്തിൽ മനുഷ്യവാസം സാധ്യമാക്കുന്നതിനായി കൃത്രിമ അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി ഓക്സിജ െൻറ അളവ് ക്രമീകരിക്കാനും കഴിയുന്നതാണ് സിജോ കണ്ടുപിടിച്ചിരിക്കുന്ന ഇൗ പുതിയ യന്ത്രം. യു.എ.ഇയുടെ ചൊവ്വ പര്യവേക്ഷണ പദ്ധതിയായ എമിറേറ്റ്സ് മാർസ് മിഷൻ പ്രവർത്തനങ്ങൾക്ക് ഉതകുന്ന ഇൗ വലിയ കണ്ടുപിടുത്തത്തെ വളരെ ഗൗരവത്തോടെയാണ് ദുബൈ അധികൃതരും കാണുന്നത്.
ഓക്സിജ െൻറ അളവ് കൂട്ടി അന്തരീക്ഷ വായുവിനെ സന്തുലിതാവസ്ഥയിൽ നിർത്താനും ഉൗഷാമാവ് കുറച്ച് അന്തരീക്ഷത്തിലെ ഇൗർപ്പം ക്രമീകരിക്കാൻ കഴിയുന്ന ഇൗ യന്ത്രം യാഥാർത്ഥ്യമാകുന്നതോടെ, അതു മാനവരാശിക്ക് തന്നെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല.
നവീനമായ ആശയങ്ങളും കണ്ടെത്തലുകളും സാമൂഹ്യനന്മക്കായി ഉപകരിക്കുന്ന തരത്തിൽ പ്രയോജനപ്പെടുത്തണമെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിെൻറ പ്രസംഗങ്ങളും വാക്കുകളും തന്നെയാണ് പ്രചോദനമായതെന്നും, ദുബൈ പോലുള്ള ഒരിടത്ത് അംഗീകരിക്കപ്പെടുകയെന്നത് സ്വപ്നതുല്യമായ നേട്ടമാണെന്നും ഇൗ മലയാളി എടുത്തുപറയുന്നു.
പ്രമേഹത്തിന് മരുന്നുണ്ടോ? സിജോവിെൻറ പക്കലുണ്ട്
ലോകത്ത് ഇന്നേവരെ ഔഷധമില്ലാത്ത രോഗമാണ് പ്രമേഹം. പ്രമേഹമുണ്ടാകുന്നതിെൻറ കാരണമെന്താണെന്ന് കണ്ടുപിടിക്കാൻ കഴിയാത്തത് തന്നെയാണ് അതിനുള്ള മരുന്ന് കണ്ടെത്തുന്നതിനും തടസ്സം. എന്നാൽ രോഗത്തിെൻറ കാരണവും അതിനുള്ള പ്രതിവിധിയും ഇൗ യുവാവ് ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഇൗ കണ്ടെത്തലിന് മുംബൈയിലെ യു.എസ് യൂണിവേഴ്സിറ്റയിൽ നിന്ന് ഡോക്ടറേറ്റും ഇൗ നഴ്സ് സ്വന്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിശദമായ തിസീസ് ദുബൈ ഹെൽത്ത് അതോറിറ്റിക്ക് സമർപിച്ച് ഇൗ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടാനും സിജോവിന് പദ്ധതിയുണ്ട്.
നാട്ടിൽ വലിയ അപകടങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോൾ അതിനെന്താണ് പ്രതിവിധിയെന്ന ചിന്തകളാണ് പല കണ്ടുപിടുത്തങ്ങൾക്കും അടിസ്ഥാനം. കുമരകം ബോട്ട് അപകടത്തിൽ കേരളം നടുങ്ങിയ നാളുകളിലെ ചിന്തയാണ് ബോട്ടപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ബോട്ടുകളുടെ ഭാരത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഉപകരണത്തിന് പിന്നിൽ.
ഓട്ടോമാറ്റിക് വയർലെസ് അഗ്നിസുരക്ഷാ ഉപകരണം, റെയിൽവേ പാളത്തിലെ വിള്ളൽ മുൻകൂട്ടി അറിയാനുള്ള സംവിധാനം, കടകളിലും വീടുകളിലും കള്ളൻ കയറിയാൽ സന്ദേശം നൽകുന്ന സംവിധാനം, ഭൂമി കുലുക്കത്തിൽ നിന്നു സുരക്ഷ നൽകുന്ന ഉപകരണം ഇങ്ങനെ പോകുന്നു ശാസ്ത്രകുതുകികൾക്ക് കണ്ടുപഠിക്കാനുള്ള കണ്ടുപിടുത്തങ്ങൾ.
ആളില്ലാ ലെവൽ ക്രോസ് സംവിധാനം റെയിൽവേ അംഗീകരിക്കുകയും കോയമ്പത്തൂർ–മേട്ടുപ്പാളയം പാതയിൽ നടപ്പിലാക്കുകയും ചെയ്തു. ഡാം സുരക്ഷാ സംവിധാനം, ഓട്ടോമാറ്റിക് വയർലെസ് അഗ്നിസുരക്ഷാ സംവിധാനവും കേരള സർക്കാരിന്റെ പരിഗണനയിലാണ്. കറുകച്ചാൽ കൂത്രപ്പള്ളി തെങ്ങോലിപ്പടി പുതുപ്പറമ്പിൽ പി.സി.ചെറിയാന്റെയും പരേതയായ ലില്ലിക്കുട്ടിയുടെയും മകനാണ് സിജോ. സൗദി അറേബ്യയിൽ നഴ്സായ നീനയാണ് ഭാര്യ.