കിഴക്കൻ മാനത്ത് വ്യാഴാഴ്ച വിസ്മയക്കാഴ്ച
text_fieldsകക്കോടി (കോഴിക്കോട്): വ്യാഴാഴ്ച പുലർച്ച ആകാശത്ത് വിസ്മയക്കാഴ്ചയൊരുങ്ങും. തെക്കുകിഴക്കൻ മാനത്ത് ശുക്ര-വ്യാഴ (Venus-Jupiter) ഗ്രഹസംഗമത്തിലേക്ക് ചന്ദ്രൻ കൂടി എത്തുന്നതാണ് ആകാശവിസ്മയത്തിന് ഇടയാക്കുന്നത്. ഇതോടെ ഈ ഭാഗത്ത് ഏതാനും ദിവസങ്ങളായി അരങ്ങേറിയ ഗ്രഹസംഗമ നാടകം ക്ലൈമാക്സിലേക്ക് നീങ്ങും.
രാത്രി മാനത്തെ ഏറ്റവും തിളക്കം കൂടിയ മൂന്നു വസ്തുക്കളും സംഗമിക്കുന്നതാണ് ഇതിെൻറ പ്രത്യേകതയെന്ന് ആസ്ട്രാകോളമിസ്റ്റ് സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. സൂര്യ പരിവേഷത്തിൽനിന്ന് വളരെ അകലെയായതിനാൽ മഴമേഘങ്ങളില്ലെങ്കിൽ ഏറെനേരം ഈ കാഴ്ച നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ ആസ്വദിക്കാം. എന്നാൽ, ഗ്രഹങ്ങളെ വിശദമായി കാണാൻ ടെലസ്കോപ്പ് വേണ്ടിവരും.
വ്യാഴാഴ്ച ചന്ദ്രനെ വ്യാഴം ഗ്രഹത്തിനടുത്തായി കാണാം. വെള്ളിയാഴ്ച വെള്ളി അഥവാ ശുക്രനടുത്തായിരിക്കും. ശനിയാഴ്ചയാകെട്ട, ചന്ദ്രൻ ശനി ഗ്രഹത്തിനടുത്തായിരിക്കും. ഈ ഗ്രഹ-ചന്ദ്ര സംഗമവേദിയുടെ അൽപം തെക്കായി തേളിെൻറ ആകൃതിയുള്ള വൃശ്ചികം രാശിയും അതിലെ ചുവന്ന ഭീമൻ താരമായ അൻറാറസ് അഥവാ തൃക്കേട്ട നക്ഷത്രവും വളരെ മനോഹരമായി കാണാം.
