Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബഹിരാകാശത്തേക്ക്​​ ഇനി ബലൂണുകളിൽ പറക്കാം; അമേരിക്കൻ ടെക്​ കമ്പനിയുടെ ചരിത്ര പദ്ധതിയെ കുറിച്ചറിയാം....
cancel
Homechevron_rightTECHchevron_rightSciencechevron_rightബഹിരാകാശത്തേക്ക്​​ ഇനി...

ബഹിരാകാശത്തേക്ക്​​ ഇനി ബലൂണുകളിൽ പറക്കാം; അമേരിക്കൻ ടെക്​ കമ്പനിയുടെ ചരിത്ര പദ്ധതിയെ കുറിച്ചറിയാം....

text_fields
bookmark_border

ഹോട്ട്​ എയർ ബലൂൺ യാത്രകളെ കുറിച്ച്​ അറിയാത്തവർ ചുരുക്കമായിരിക്കും. ആകാശത്തിനും ഭൂമിക്കും മധ്യേ സഞ്ചാരികളേയും വഹിച്ചുകൊണ്ട് പതുക്കെ പറന്നു നീങ്ങുന്ന ബലൂണുകൾ എല്ലാവർക്കും കൗതുകമാണ്​. ബലൂണിൽ നിന്ന്​ താഴേക്ക്​ നോക്കിയാൽ കാണുന്ന അതിമനോഹര കാഴ്ചകൾ കാരണം പല രാജ്യങ്ങളും അവ വിനോദ സഞ്ചാര മേഖലകളിൽ ഉപയോഗപ്പെടുത്തുന്നുമുണ്ട്​.


അതേസമയം, ബഹിരാകാശത്തേക്ക്​​ ബലൂണിൽ യാത്ര ചെയ്യാൻ കഴിയുമെന്ന്​ ആരെങ്കിലും പറഞ്ഞാൽ, അത്​ വിശ്വസിക്കാൻ കുറച്ച്​ പാടായിരിക്കും. എന്നാൽ, ബഹിരാകാശ ടൂറിസം മത്സര രംഗത്തേക്കും ബലൂണുകളെത്താൻ പോവുകയാണ്​​. അമേരിക്കൻ ടെക് കമ്പനിയായ വേൾഡ് വ്യൂ ആണ്​ യാത്രക്കാരെ ബലൂണിൽ ബഹിരാകാശത്തിനരികിലേക്ക് (സ്​ട്രാറ്റോസ്​ഫിയർ) എത്തിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്​​.


സീറോ-പ്രഷർ സ്ട്രാറ്റോസ്ഫെറിക് ബലൂൺ വഹിക്കുന്ന പ്രഷറൈസ്​ഡ്​​ സ്​പെയ്​സ്​ കാപ്സ്യൂളിൽ യാത്രക്കാരെ ബഹിരാകാശത്തി​െൻറ അരികിലേക്ക് പറത്താനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. യാത്ര ചെയ്യാൻ ഒരു സീറ്റിന്​ 50,000 ഡോളർ നൽകിയാൽ മതിയാകും(38 ലക്ഷം രൂപയോളം). ജെഫ്​ ബെസോസി​െൻറ ബ്ലൂ ഒറിജിൻ, റിച്ചാർഡ്​ ബ്രാൻസണി​െൻറ വെർജിൻ ഗലാറ്റിക് പോലുള്ള കമ്പനികൾ അവരുടെ പേടകങ്ങളിൽ യാത്ര ചെയ്യാൻ ഇൗടാക്കുന്ന ചാർജിനേക്കാൾ ഒരുപാട്​ കുറവാണിത്​​.


ആറ്​ മണിക്കൂർ മുതൽ 12 മണിക്കൂറുകൾ വരെ നീണ്ടു നിൽക്കുന്ന യാത്രയിൽ സഞ്ചാരികളെ ബലൂൺ 100,000 അടി ഉയരത്തിൽ എത്തിക്കുകയും ചെയ്യും. ഹീലിയം നിറച്ച ബലൂണുകൾ മണിക്കൂറിൽ 12 മൈൽ വേഗത്തിലാണ്​ ഉയർന്നുപൊങ്ങുക.


ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നാണ്​ ബലൂൺ യാത്രകൾ ആരംഭിക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്​. ബലൂൺ ബഹിരാകാശ യാത്രയുടെ മറ്റൊരു ​പ്രത്യേകത യാത്രക്കാർക്ക്​ ഭാരക്കുറവ്​ അനുഭവപ്പെടില്ല എന്നതാണെന്നും വേൾഡ്​ വ്യൂ അവകാശപ്പെടുന്നുണ്ട്​. എന്നാൽ, അവർക്ക് ഗ്രേറ്റ്​ ബാരിയർ റീഫും ചൈനീസ്​ വൻമതിലുമൊക്കെ ഉയരങ്ങളിൽ നിന്ന്​ കാണാൻ സാധിക്കും.


2024​െൻറ തുടക്കത്തിൽ നടത്താനുദ്ദേശിക്കുന്ന ആദ്യ യാത്രക്ക്​ വേണ്ടി താൽപര്യമുള്ളവരിൽ നിന്ന് കമ്പനി 500 ഡോളർ ഡെപ്പോസിറ്റും ഇപ്പോൾ​ സ്വീകരിക്കുന്നുണ്ട്​. ​

റോയിറ്റേഴ്​സ്​ പങ്കുവെച്ച വിഡിയോ കാണാം:- Ready to board a balloon into space?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsSpace tourismBalloon TripEdge Of SpaceUS tech company
News Summary - US tech company World View offers balloon trips to edge of space
Next Story