Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വലിപ്പം മണൽതരിയോളം മാത്രം; പക്ഷെ ഈ മൈക്രോചിപ്പ് പറക്കും,​ വികസിപ്പിച്ചത്​ യു.എസ്​ ശാസ്ത്രജ്ഞർ
cancel
Homechevron_rightTECHchevron_rightSciencechevron_rightവലിപ്പം മണൽതരിയോളം...

വലിപ്പം മണൽതരിയോളം മാത്രം; പക്ഷെ ഈ മൈക്രോചിപ്പ് പറക്കും,​ വികസിപ്പിച്ചത്​ യു.എസ്​ ശാസ്ത്രജ്ഞർ

text_fields
bookmark_border

പറക്കാൻ കഴിയുന്ന മൈക്രോചിപ്​ വികസിപ്പിച്ചെടുത്ത്​ ഞെട്ടിച്ചിരിക്കുകയാണ്​ അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞർ. "മനുഷ്യനിർമ്മിതമായ ഏറ്റവും ചെറിയ 'ഫ്ലെയിങ്​ സ്​ട്രക്​ചർ' അല്ലെങ്കിൽ പറക്കുന്ന ഘടന" എന്നാണ്​ മൈക്രോചിപ്പിനെ അവർ വിശേഷിപ്പിക്കുന്നത്​.

വിരൽ തുമ്പിൽ മൈക്രോഫ്ലയറുകളുടെ ഒരു ക്ലോസപ്പ്

ഒരു മോട്ടറോ എഞ്ചിനോ ഇല്ലാത്ത മൈക്രോചിപ്പിന് ചിറകുകളുണ്ട്​. കാറ്റി​െൻറ സഹായത്തോടെയാണ്​ അത്​ സഞ്ചരിക്കുന്നത്​. ഒരു ഹെലികോപ്റ്ററിനെ പോലെ കറങ്ങിയാണ്​ വായുവിലൂടെയുള്ള സഞ്ചാരം.

മണൽതരിയോളം മാത്രം വലിപ്പമുള്ള മൈക്രോഫ്ലയേഴ്​സിന്​ വായു മലിനീകരണം, വായുവിലൂടെ പകരുന്ന രോഗം, പാരിസ്ഥിതിക മലിനീകരണം എന്നിവ നിരീക്ഷിക്കാൻ സാധിക്കുമെന്നാണ്​ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്​. തീർത്തും ലഘുവായ രൂപത്തിലുള്ള സെൻസറുകളും വയർലെസ് ആശയവിനിമയ ശേഷിയുമുള്ളതാണ്​ മൈക്രോചിപ്പ്​.

പറക്കുന്ന മൈക്രോചിപ്പ് എന്ന​ ആശയം വന്ന വഴി...

അപ്പൂപ്പൻതാടികളെ കണ്ടിട്ടില്ലേ... അതുപോലെ ചില ചെടികളുടെയും മരങ്ങളുടെയും വിത്തുകൾ കാറ്റിലിങ്ങനെ പറന്നു നടക്കും. അത്തരം വിത്തുകളുടെ എയറോഡൈനാമിക്സ് നിരീക്ഷിച്ച്​ പഠിച്ചുകൊണ്ടാണ്​ ഗവേഷകർ പറക്കുന്ന മൈക്രോചിപ്പ് രൂപകൽപ്പന ചെയ്തത്​.

അപ്പൂപ്പൻതാടിക്ക്​ മുകളിലൊരു മൈക്രോഫ്ലയർ

കൂടുതലറിയാൻ വിഡിയോ കണ്ടുനോക്കൂ....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Winged microchipmicrochipmicroflier
News Summary - US Scientists build the smallest-ever human-made flying structure
Next Story