Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൈയ്യിൽ രണ്ട്​ ഡോസ്​ വാക്​സിനുണ്ട്​..! സൂപ്പർമാർക്കറ്റിൽ പോയ നിയമവിദ്യാർഥികൾക്ക്​ വാക്​സിൻ ഓഫറുമായി​ ഫാർമസിസ്റ്റ്​
cancel
Homechevron_rightTECHchevron_rightSciencechevron_right'കൈയ്യിൽ രണ്ട്​ ഡോസ്​...

'കൈയ്യിൽ രണ്ട്​ ഡോസ്​ വാക്​സിനുണ്ട്​..!' സൂപ്പർമാർക്കറ്റിൽ പോയ നിയമവിദ്യാർഥികൾക്ക്​ വാക്​സിൻ ഓഫറുമായി​ ഫാർമസിസ്റ്റ്​

text_fields
bookmark_border

വാഷിങ്​ടൺ: കോവിഡ് പ്രതിരോധ വാക്​സിൻ കുത്തിവെപ്പെടുക്കാൻ പല രാജ്യങ്ങളിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഡേറ്റ്​ ഒത്തുവന്നാൽ തന്നെ ചിലപ്പോൾ ക്യൂ പാലിച്ച്​ അവസരത്തിന്​ വേണ്ടി ക്ഷമയോടെ കാത്തിരിക്കേണ്ടിയും വന്നേക്കും. എന്നാൽ, സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ പോയ വാഷിങ്​ടൻ സ്വദേശികളായ രണ്ട്​ സുഹൃത്തുക്കൾക്ക്​ മോഡേണയുടെ കേവിഡ്​ 19 വാക്​സിൻ ലഭിച്ചു. അതും, ഒരു ഫാർമസിസ്റ്റ്​ വാക്​സിൻ ഇങ്ങോട്ട്​ വാഗ്​ദാനം ചെയ്യുകയായിരുന്നു​.

നിയമ വിദ്യാർഥികളായ മക്​മില്ലനും അദ്ദേഹത്തി​െൻറ സുഹൃത്തും വാഷിങ്​ടൺ ഡിസിയിലെ ജയൻറ്​ സൂപ്പർമാർക്കറ്റിൽ ഗ്രോസറി​ സാധനങ്ങൾ വാങ്ങാൻ ചെന്നതായിരുന്നു. അവിടെ വെച്ച്​ ഒരു ഫാർമസിസ്റ്റ്​ അവരെ സമീപിച്ചുകൊണ്ട്​ ചോദിച്ചു.. '' എ​െൻറ കൈയ്യിൽ രണ്ട്​ ഡോസ്​ വാക്​സിനുണ്ട്​. ആർക്കെങ്കിലും അത്​ നൽകിയിട്ടില്ലെങ്കിൽ എനിക്ക്​ അത്​ ഉപേക്ഷിക്കേണ്ടി വന്നേക്കും. പത്ത്​ മിനിട്ടിനുള്ളിൽ ഞങ്ങൾ ക്ലോസ്​ ചെയ്യും.. നിങ്ങൾക്ക്​ മോഡേണ വാക്​സിൻ വേണോ...?? ആശ്ചര്യത്തോടെ ഇരുവരും അതിന്​ സമ്മതിക്കുകയും ചെയ്​തു. 2021ന്​ തുടക്കം കുറിക്കാൻ ഏറ്റവും നല്ല വഴിയാണ്​ അതെന്നും മക്​മില്ലൻ അവരോട്​ പറഞ്ഞു.

സൂപ്പർമാർക്കറ്റിൽ വെച്ച്​​ വാക്​സിൻ സ്വീകരിക്കുന്നതി​െൻറ വിഡിയോ​ ത​െൻറ ടിക്​ടോക്​ പ്രൊഫൈലിൽ മാക്​മില്ലൻ പങ്കുവെച്ചതോടെ അത്​ വൈറലായി. മോഡേണ വാക്സിൻ സ്വീകരിക്കാൻ നിശ്ചയിച്ചിരുന്ന നിരവധി പേർക്ക് എത്തിച്ചേരാൻ കഴിയാതെ വന്നുവെന്ന്​ വിഡിയോയിൽ മക്​മില്ലൻ വിശദീകരിച്ചു. വാക്​സിൻ അന്തരീക്ഷ ഉൗഷ്മാവിൽ കുറച്ച്​ മണിക്കൂറുകൾക്കപ്പുറം സൂക്ഷിക്കാൻ കഴിയാത്തതിനാൽ, അവ ഉപേക്ഷിക്കേണ്ടിവരും, അതിനാലാണ് ഉദ്യോഗസ്ഥർ അത് തങ്ങൾക്ക്​ വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്​.

ഫൈസർ, മോഡേണ എന്നീ കൊറോണ വൈറസ് വാക്സിനുകൾ യഥാക്രമം മൈനസ് 70, മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതുണ്ട്. നിലവിൽ അവശ്യ തൊഴിലാളികൾക്കും ദുർബല വിഭാഗത്തിനും വയോജനങ്ങൾ അടക്കമുള്ള അപകട സാധ്യതയുള്ള ജനങ്ങൾക്കും വാക്​സിൻ കുത്തിവെയ്​പ്പ്​ നൽകണമെന്നാണ്​ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ശുപാർശ ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Moderna Vaccine
Next Story