Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightജെഫ് ബെസോസിന്‍റെ...

ജെഫ് ബെസോസിന്‍റെ സ്പേസ് കമ്പനിയിൽ നിന്ന്​ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്​; കാരണം ഇതാണ്​

text_fields
bookmark_border
Blue Origin
cancel

വാഷിങ്​ടൺ: കോവിഡ് ഭീതി പതുക്കെ അകലുന്ന​തോടെ കമ്പനികൾ ജീവനക്കാരെ​ വർക്​ ​ഫ്രം ഹോമിൽ നിന്ന്​ ഓഫീസിലേക്ക്​ തിരിച്ചുവിളിക്കാൻ തുടങ്ങിയിരിക്കുകയാണ്​. എന്നാൽ ഈ പരിപാടി നന്നായി അങ്ങ്​ ഇഷ്​ടപ്പെട്ട ചിലർക്ക്​ അത്​ അത്ര കണ്ട്​ രസിക്കുന്നില്ലെന്നാണ്​ പുറത്തുവരുന്ന വാർത്തകൾ.

കമ്പനി സി.ഇ.ഒ ബോബ്​ സ്​മിത്ത്​ ജീവനക്കാരോട്​ ഓഫീസിലെത്താൻ സമ്മർദം ചെലുത്തിയതി​െന തുടർന്ന്​ ജെഫ് ബെസോസിന്‍റെ സ്പേസ് കമ്പനിയായ ബ്ലൂഒറിജിനിൽ നിന്ന്​ നിരവധി ഉന്നത ഉദ്യോഗസ്​ഥർ രാജിവെച്ചു.

കമ്പനിയിൽ നിന്നും ജീവനക്കാർ കൊഴിഞ്ഞ്​ പോകുന്ന നിരക്ക്​ 20 ശതമാനമായതായി സി.എൻ.ബി.സി റിപ്പോർട്ട്​ ചെയ്​തു. ഈ വർഷം തുടക്കത്തിൽ ഉയർന്ന തസ്​തികയിലുള്ള 17 ജീവനക്കാർ കമ്പനി വിട്ടിരുന്നു. കമ്പനി സ്​ഥാപകനായ ജെഫ്​ ബെസോസ്​ ബഹിരാകാശ വിനോദയാത്ര നടത്തിയതിന്​ പിന്നാലെയും നിരവധിയാളുകൾ രാജിവെച്ചിരുന്നു.

ന്യു ഷെപ്പേഡ്​ എസ്​.വി.പി സ്റ്റീവ്​ ബെന്നറ്റ്​, ​ചീഫ്​ ഓഫ്​ മിഷൻ അഷൂറൻസ്​ ജെഫ്​ ആഷ്​ബി, സീനിയർ ഡയറക്​ടർ ഒാഫ്​ റിക്രൂട്ടിങ്​ ക്രിസ്റ്റൽ ഫ്രണ്ട്​ എന്നിവരാണ്​ കമ്പനി വിട്ടതെന്ന്​ സി.എൻ.ബി.സി റിപ്പോർട്ട്​ ചെയ്​തു. ബ്ലൂ ഒറിജിന്‍റെ 'ന്യൂ ഷെപ്പേർഡ്' പേടകത്തിലായിരുന്നു ജെഫ്​ ബെസോസ്​ ബഹിരാകാശ വിനോദയാത്ര നടത്തിയത്​.

ജീവനക്കാരെ തിരിച്ച് ഓഫീസിലേക്ക്​ വിളിക്കുന്ന പരിപാടിക്ക്​ ബ്ലു ബാക്ക്​ ടുഗതർ എന്നാണ്​ സ്​മിത്ത്​ പേരിട്ടത്​. കൂടുതൽ സൗകര്യപ്രദമായ പ്രവർത്തന രീതിയിലേക്ക്​ കമ്പനി മാറണമെന്ന്​ ജീവനക്കാർ ആവശ്യപ്പെ​ട്ടെങ്കിലും സ്​മിത്ത്​ വഴങ്ങിയില്ല. കമ്പനിക്ക്​ അകത്തെ തൊഴിൽ സംസ്​കാരത്തിനെതിരെ മുമ്പും നിരവധി പരാതികൾ ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeff Bezosblue origin
News Summary - top employees quit from Jeff Bezos's Blue Origin; reason is this
Next Story