Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഇന്നു ചൊവ്വയെ കാണാം;...

ഇന്നു ചൊവ്വയെ കാണാം; ഏറെ തിളക്കത്തിൽ

text_fields
bookmark_border
ഇന്നു ചൊവ്വയെ കാണാം; ഏറെ തിളക്കത്തിൽ
cancel

കോ​ഴി​ക്കോ​ട്: ര​ക്ത​ച​ന്ദ്ര​നു പി​ന്നാ​ലെ ചു​വ​ന്ന ഗ്ര​ഹ​മാ​യ ചൊ​വ്വ​യും ആ​കാ​ശ​ത്ത് വി​സ്മ​യം തീ​ർ​ക്കാ​നൊ​രു​ങ്ങു​ന്നു. ഏ​റ്റ​വും തി​ള​ങ്ങു​ന്ന​തും വ​ലു​പ്പ​മു​ള്ള​തു​മാ​യ ചൊ​വ്വ​യെ ചൊ​വ്വാ​ഴ്ച രാ​ത്രി കാ​ണാ​നാ​വും. ഭൂ​മി​യോ​ട് ഏ​റ്റ​വും അ​ടു​ത്തു​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് കൂ​ടു​ത​ൽ വ​ലു​പ്പ​ത്തി​ൽ ചൊ​വ്വ​യെ കാ​ണാ​നാ​വു​ക. ടെ​ലി​സ്കോ​പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചൊ​വ്വാ​വി​സ്മ​യം കാ​ണാ​ൻ മേ​ഖ​ല ശാ​സ്ത്ര​കേ​ന്ദ്ര​ത്തി​ൽ രാ​ത്രി എ​ട്ടു മു​ത​ൽ പ​ത്തു​വ​രെ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

സൂ​ര്യാ​സ്ത​മ​ന​ത്തി​നു ശേ​ഷം ദൃ​ശ്യ​മാ​വു​ന്ന ആ​കാ​ശ വി​സ്മ​യം സൂ​ര്യോ​ദ​യം വ​രെ തു​ട​രും. ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​കൊ​ണ്ടും കാ​ണാ​നാ​വും. 15 വ​ർ​ഷ​ത്തി​നി​ട​ക്ക് ഒ​ന്നോ ര​ണ്ടോ ത​വ​ണ​യാ​ണ് ചൊ​വ്വ ഭൂ​മി​യു​ടെ അ​ടു​ത്തു വ​രു​ന്ന​ത്. 2003ലാ​യി​രു​ന്നു ഏ​റ്റ​വു​മൊ​ടു​വി​ൽ ഈ ​പ്ര​തി​ഭാ​സ​മു​ണ്ടാ​യ​ത്. ഇ​ത്ത​വ​ണ ഭൂ​മി​യി​ൽ​നി​ന്ന് 57.6 ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ചൊ​വ്വ​യു​ണ്ടാ​വു​ക. 

Show Full Article
TAGS:mars technology news malayalam news 
News Summary - Tonight is your best chance to see Mars-technology
Next Story