ടെ​ൻ​സി​ങ്​ നോ​ർ​ഗെ​യും എ​ഡ്​​മ​ണ്ട്​ ഹി​ല​രി​യും ‘പ്ലൂ​േ​ട്ടാ​’യി​ൽ

23:01 PM
08/09/2017
Tenzing Norgay and Edmund HIllary
എ​ഡ്​​മ​ണ്ട്​ ഹി​ല​രി​യും ടെ​ൻ​സി​ങ്​ നോ​ർ​ഗെ​യും 

പാ​രി​സ്​: മൗ​ണ്ട്​ എ​വ​റ​സ്​​റ്റ്​ കീ​ഴ​ട​ക്കി​യ ടെ​ൻ​സി​ങ്​ നോ​ർ​ഗെ, എ​ഡ്​​മ​ണ്ട്​ ഹി​ല​രി എ​ന്നി​വ​ർ​ക്ക്​ ആ​ദ​ര​സൂ​ച​ക​മാ​യി കു​ള്ള​ൻ ഗ്ര​ഹ​മാ​യ പ്ലൂ​േ​ട്ടാ​യി​ൽ ര​ണ്ടു മ​ല​നി​ര​ക​ൾ. 2015 ജൂ​ലൈ​യി​ൽ തി​രി​ച്ച​റി​ഞ്ഞ പ്ലൂ​േ​ട്ടാ​യി​ലെ 15 പ്ര​ദേ​ശ​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര ജ്യോ​തി​ശാ​സ്​​ത്ര സം​ഘ​ട​ന ​ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്. നാ​സ ശാ​സ്​​ത്ര​ജ്ഞ​രും പൊ​തു​ജ​ന​ങ്ങ​ളും നി​ർ​ദേ​ശി​ച്ച പേ​രു​ക​ളി​ൽ​നി​ന്ന്​ 15 എ​ണ്ണം തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tenzing-Norgay-and-Edmund-Hilari

യു.​എ​സ്​ ജ്യോ​തി​ശാ​സ്​​ത്ര​ജ്ഞ​ൻ ക്ലൈ​ഡ്​ ടോം​ബോ​ഗ്, 11 വ​യ​സ്സി​ൽ പ്ലൂ​േ​ട്ടാ​ക്ക്​ ​േപ​ര്​ നി​ർ​ദേ​ശി​ച്ച വെ​നീ​ഷ്യ ​ബ​ർ​ണി, 12ാം നൂ​റ്റാ​ണ്ടി​െ​ല ജ്യോ​തി​ശാ​സ്​​ത്ര​ജ്ഞ​നാ​യ അ​ശ്ശ​രീ​ഫ്​ അ​ൽ ഇ​ദ്​​രീ​സി തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളും കു​ള്ള​ൻ ഗ്ര​ഹ​ങ്ങ​ളി​ലെ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ​വ​യി​ൽ​പെ​ടു​ന്നു. ​െഎ​തി​ഹ്യ ക​ഥാ​​പാ​ത്ര​ങ്ങ​ളു​ടെ പേ​രു​ക​ളും ചി​ല ​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യി​ട്ടു​ണ്ട്.

COMMENTS