Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഭൗതികശാസ്ത്ര നൊബേൽ...

ഭൗതികശാസ്ത്ര നൊബേൽ സമ്മാനം മൂന്ന് പേർ പങ്കിട്ടു

text_fields
bookmark_border
Syukuro Manabe, Klaus Hasselmann, Giorgio Parisi
cancel
camera_alt

സ്യുകൂറോ മനാബെ, ക്ലോസ് ഹാസ്സെൽമാൻ, ജോർജിയോ പാരീസി

സ്​റ്റോക്​ഹോം: ആഗോള താപനം ഉൾപെടെ ലോകത്തെ ഭീഷണിയുടെ മുനയിൽനിർത്തുന്ന കാലാവസ്​ഥാ വിഷയങ്ങളിൽ നിർണായക കണ്ടുപിടിത്തങ്ങൾ നടത്തിയ മൂന്നു പേർക്ക്​ ഭൗതിക ശാസ്​ത്ര നൊബേൽ. ജപ്പാൻ, ജർമൻ, ഇറ്റാലിയൻ ശാസ്​ത്രജ്​ഞരായ സ്യു​കുറോ മനാബേ, ​േക്ലാസ്​ ഹാസൽമൻ, ജൊർജിയോ പരീസി എന്നിവരാണ് പുരസ്​കാരം​ പങ്കിട്ടത്​. ഭൗമ കാലാവസ്​ഥയെ കുറിച്ചും മനുഷ്യർ എങ്ങനെ അതിനെ സ്വാധീനിക്കു​ന്നുവെന്നുമുള്ള ധാരണകൾക്ക്​ അടിത്തറയിട്ടത്​ മൂവരുമാണെന്ന്​ നൊബേൽ സമിതി വ്യക്​തമാക്കി.

1960കളിൽ ഈ രംഗത്ത്​ ഗവേഷണം ആരംഭിച്ച മനാബെ അന്തരീക്ഷത്തിൽ കാർബൺ ഡയോക്​സൈഡ്​ സാന്നിധ്യം വർധിക്കുന്നത്​ ആഗോള താപനത്തെ എങ്ങനെ സഹായിക്കുന്നുവെന്ന്​ ആദ്യമായി പുറംലോകത്തെ അറിയിച്ചാണ്​ ശ്രദ്ധ നേടിയത്​​. അവയിലൂന്നിയാണ്​ പുതിയകാല കാലാവസ്​ഥ മോഡലുകൾ വികസിപ്പിക്കപ്പെടുന്നത്​. യു.എസിലെ പ്രിൻസ്​ടൺ യൂനിവേഴ്​സിറ്റി പ്രഫസറാണ്​​ ജപ്പാൻ ശാസ്​ത്രജ്​ഞൻ മനാബെ.

കാലാവസ്​ഥയുടെ ഇടക്കാല- ദീർഘകാല വ്യതിയാനങ്ങളെ ബന്ധിപ്പിച്ച്​ 1970കളിൽ ജർമനിയിലെ മാക്​സ്​ പ്ലാങ്ക്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഗവേഷകനായ ഹാസൽമൻ രൂപം നൽകിയ മാതൃക ആഗോള താപനം കൃത്യമായി പ്രവചിക്കാൻ സഹായിക്കുന്നതാണ്​. മനുഷ്യരുടെ ഇടപെടൽ കാലാവസ്​ഥയിലും അതുവഴി പരിസ്​ഥിതിയിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കാനും അദ്ദേഹം സംവിധാനം വികസിപ്പിച്ചു. പരമാണുക്കൾ മുതൽ ഗ്രഹങ്ങൾ വരെ വിവിധ വലിപ്പത്തിലുള്ള ഭൗതിക സംവിധാനങ്ങളിലെ ക്രമരാഹിത്യവും ചാഞ്ചാട്ടവും തമ്മിലെ പാരസ്​പര്യം കണ്ടെത്തിയതിനാണ്​​ ഇറ്റാലിയൻ ശാസ്​ത്രജ്​ഞനായ പരീസി ആദരിക്കപ്പെട്ടത്​.

സ്വീഡിഷ്​ സയൻസ്​ അക്കാദമി സെക്രട്ടറി ജനറൽ ഗൊരാൻ ഹാൻസൺ ആണ്​ പുരസ്​കാര ജേതാക്കളെ പ്രഖ്യാപിച്ചത്​. ഒരു കോടി സ്വിഡിഷ്​ ക്രോണർ (8.5 കോടി രൂപ) ആണ്​ സമ്മാനത്തുക. ഇതിൽ പകുതി തുക ഹാസൽമൻ, പരീസി എന്നിവർ പങ്കുവെക്കും. പകുതി മനാബേക്കുമാണ്​.

ഭൗതികമായ സങ്കീർണ സംവിധാനങ്ങളെ വിശദീകരിക്കാൻ കണ്ടെത്തിയ പുതിയ രീതികൾക്ക്​ ആദരമാണ്​ ഫിസിക്​സ്​ പുരസ്​കാരമെന്നും അതിൽ മനുഷ്യർക്ക്​ ഏറ്റവും പ്രധാനം ഭൗമ കാലാവസ്​ഥയാണെന്നും നൊബേൽ സമിതി പറഞ്ഞു.

കഴിഞ്ഞ വർഷം തമോഗർത്തങ്ങൾ സംബന്ധിച്ച പഠനത്തിന്​​ റോജർ പെൻറോസ്​, റീൻഹാർഡ്​ ഗെൻസൽ, ആൻഡ്രിയ ഗെസ്​ എന്നിവർക്കായിരുന്നു ഭൗതിക നൊബേൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Physics Nobel PrizeNobel Prize 2021Syukuro ManabeKlaus HasselmannGiorgio Parisi
News Summary - Syukuro Manabe, Klaus Hasselmann, Giorgio Parisi win 2021 Nobel Prize in Physics
Next Story