ലണ്ടൻ: മീനുകൾക്കൊപ്പം നീന്തിനടന്ന് രഹസ്യങ്ങൾ ചോർത്തിയെടുക്കാനായി മീനിെൻറ ആകൃതിയിലുള്ള റോബോട്ട്. സ്വിറ്റ്സർലൻഡിലെ ഗവേഷകരാണ് സീബ്രാഫിഷിെനപ്പോലുള്ള റോബോട്ടിനെ നിർമിച്ചത്. ചെറുമീനുകൾക്കിടയിലെ രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ കഴിവുള്ള രഹസ്യ ഏജൻറിനെയാണ് നിർമിച്ചതെന്ന് ശാസ്ത്രജ്ഞനായ ഫ്രാങ്ക് ബോണറ്റ് പറഞ്ഞു.
വേഗത്തിൽ ദിശ മാറാനും സഞ്ചരിക്കാനും കഴിവുള്ള സീബ്രാഫിഷിനെയാണ് ഗവേഷകർ പഠനത്തിനായി തെരഞ്ഞെടുത്തത്. 6 സെൻറിമീറ്ററോളം വലിപ്പവും മീനിെൻറ ആകൃതിയുമാണ് റോബോട്ടിനുള്ളത്. മീനുകൾ തമ്മിലുള്ള ആശയവിനിമയരീതി മനസ്സിലാക്കാനാണ് പ്രധാനമായും റോബോട്ടിനെ നിർമിച്ചത്. കാന്തികശക്തിയുള്ള ചെറു എൻജിനുകളാണ് റോബോട്ടിനെ മീനിനൊപ്പം വെള്ളത്തിലൂടെ നീന്താൻ സഹായിക്കുന്നത്.