മെൽബൺ: 50 കോടി വർഷം മുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്നതെന്ന് കരുതുന്ന മൃഗത്തിെൻറ ഫോസിലുകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. വിചിത്രമായ രൂപഘടനയോടുകൂടിയ 1.4 മീറ്റർ നീളമുള്ള മൃഗത്തിന് ‘ഡിക്കിൻസോനിയ’ എന്നാണ് പേരിട്ടിരിക്കുന്നത്. മൃഗ പരിണാമഗതിയിൽ സംഭവിച്ച ‘കാംബ്രിയൻ സ്ഫോടന’ത്തിനു മുമ്പ് ജീവിച്ചിരുന്ന ‘എഡിയകാറ ബയോട്ട’ എന്ന ജീവിവർഗത്തിെൻറ ഭാഗമായാണ് ഇവയെ കരുതുന്നത്. വടക്കുപടിഞ്ഞാറൻ റഷ്യയിലെ ‘വൈറ്റ് സീ’ക്കടുത്തുള്ള ഉൾപ്രദേശത്താണ് ഇൗ ഫോസിലുകൾ ആസ്ട്രേലിയൻ നാഷനൽ സർവകലാശാല അധികൃതർ കണ്ടെത്തിയത്.
കൊഴുപ്പിേൻറതായ തന്മാത്രാ കണങ്ങൾ ഇപ്പോഴും അതിൽ അവശേഷിച്ചിരുന്നതായും ഇതാണ് കാലഗണനക്ക് ഉപകരിച്ചതെന്നും സംഘത്തിലെ ജോച്ചൻ ബ്രോക്ക്സ് പറയുന്നു. അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കംചെന്ന മൃഗ ഫോസിൽ ആണ് ഡിക്കിൻസോനിയ. കൂടുതൽ ചൂടും മർദവും ഉള്ള പാറക്കഷ്ണങ്ങളിലാണ് ഇൗ ഫോസിലുകൾ കിടന്നിരുന്നത്. ‘ഡിക്കിൻസോനിയ’ വർഗം യാഥാർഥ്യമായിരുേന്നാ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഫോസിൽപഠന ശാസ്ത്രശാഖയായ ‘പാലിയേൻറാളജി’ ഇതിലൂടെ തേടുന്നത്.