600 വർഷത്തിനുള്ളിൽ   ഭൂമി തീഗോളമായി മാറും –സ്​റ്റീഫൻ ഹോക്കിങ്​​

23:02 PM
08/11/2017
Stephen Hawking

ബെ​യ്​​ജി​ങ്​: മ​നു​ഷ്യ​​​െൻറ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ൾ മൂ​ലം 600 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഭൂ​മി തീ​ഗോ​ള​മാ​യി മാ​റു​മെ​ന്ന്​ ബ്രി​ട്ടീ​ഷ്​ ശാ​സ്​​ത്ര​ജ്ഞ​ൻ സ്​​റ്റീ​ഫ​ൻ ഹോ​ക്കി​ങ്​. ജ​ന​സം​ഖ്യ​വ​ർ​ധ​ന​യും വ​ൻ​തോ​തി​ലു​ള്ള ഉൗ​ർ​ജ ഉ​പ​ഭോ​ഗ​വു​മാ​ണ്​ 2600 ആ​വു​േ​മ്പാ​ഴേ​ക്കും ഭൂ​മി തീ​ഗോ​ള​മാ​യി മാ​റു​മെ​ന്ന​തി​​​െൻറ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​ടു​ത്ത ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ വ​ർ​ഷ​ത്തേ​ക്ക്​ ജീ​വ​​​െൻറ അം​ശം നി​ല​നി​ൽ​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ ഇ​തു​വ​രെ ആ​രും എ​ത്തി​പ്പെ​ടാ​ത്ത എ​വി​ടെ​യെ​ങ്കി​ലും ധൈ​ര്യ​മാ​യി പൊ​യ്​​ക്കോ​ളൂ എ​ന്നാ​ണ് ബെ​യ്​​ജി​ങ്ങി​ലെ ടെ​ൻ​സ​​െൻറ്​ വീ ​സ​മ്മി​റ്റി​ൽ​ സ്​​റ്റീ​ഫ​ൻ ഹോ​ക്കി​ങ്​​ പ​റ​ഞ്ഞ​ത്. ഒ​രു ആ​വാ​സ​യോ​ഗ്യ​മാ​യ ഗ്ര​ഹം പ​രി​ക്ര​മ​ണം ചെ​യ്​​തേ​ക്കാ​മെ​ന്ന പ്ര​ത്യാ​ശ​യി​ൽ, സൗ​രോ​ർ​ജ​ത്തി​ന്​ പു​റ​ത്ത്​ ഏ​റ്റ​വും അ​ടു​ത്ത ന​ക്ഷ​ത്ര​ത്തി​ലേ​ക്ക്​ സ​ഞ്ച​രി​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​​​െൻറ പ​ദ്ധ​തി​ക​ളി​ലേ​ക്ക്​ നി​ക്ഷേ​പ​ക​രെ​യും ക്ഷ​ണി​ച്ചു. 

സൂ​ര്യ​ൻ ക​ഴി​ഞ്ഞാ​ൽ ഭൂ​മി​യോ​ട്​ ഏ​റ്റ​വും അ​ടു​ത്ത്​ സ്ഥി​തി​ചെ​യ്യു​ന്ന​തും ദൃ​ശ്യ​മാ​യ​തു​മാ​യ  ക്ഷീരപഥത്തിലെ ന​ക്ഷ​ത്ര​മാ​ണ്​ ആ​ൽ​ഫ സെ​േ​ൻ​റാ​റി. നാ​ലു ല​ക്ഷം കോ​ടി പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യു​ള്ള ഇൗ ​ന​ക്ഷ​ത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങൾ ആ​വാ​സ​​വ്യ​വ​സ്ഥ​ക്ക്​ അ​നു​കൂ​ല​മാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്തൽ. ര​ണ്ടു​ ദ​ശാ​ബ്​​ദ​ത്തി​നു​ള്ളി​ൽ പ്ര​കാ​ശ​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന ചെ​റു​വി​മാ​നം ഉ​പ​യോ​ഗി​ച്ച്​  ഇൗ ​മേഖലയിൽ എ​ത്തി​ച്ചേ​രാ​നു​ള്ള ഉ​ദ്യ​മം  സാ​ധ്യ​മാ​കു​മത്രെ. ഇ​ത്​ സാ​ധ്യ​മാ​കു​ക​യാ​ണെ​ങ്കി​ൽ ചൊ​വ്വ​യി​ലേ​ക്ക്​ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ലും പ്ലൂ​േ​ട്ടാ​യി​ലേ​ക്ക്​ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലും ആ​ൽ​ഫ സെ​േ​ൻ​റാ​റി​യി​ലേ​ക്ക്​ 20 വ​ർ​ഷ​ത്തി​നു​ള്ളി​ലും എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​മെ​ന്ന്​ ഹോ​ക്കി​ങ്​​ പ​റ​ഞ്ഞു.

COMMENTS