സ്​​പേ​സ്​ എ​ക്​​സ്​ ഡ്രാ​ഗ​ണ്‍ ക്ര്യൂ ​കാ​പ്‌​സ്യൂ​ൾ വി​ക്ഷേ​പി​ച്ചു

23:57 PM
02/03/2019
spacex-crew-dragon-launch-exlarge

ന്യൂ​യോ​ർ​ക്​: സ്​​പേ​സ്​ എ​ക്​​സി​​െൻറ സ​ഹാ​യ​ത്തോ​ടെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ ആ​ളെ അ​യ​ക്കാ​നു​ള്ള യു.​എ​സ്​ സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ ചി​റ​കു മു​ള​ക്കു​ന്നു. അ​തി​​െൻറ ഭാ​ഗ​മാ​യു​ള്ള സ്‌​പേ​സ് എ​ക്‌​സി​​െൻറ ബ​ഹി​രാ​കാ​ശ വി​ക്ഷേ​പ​ണ വാ​ഹ​ന​ത്തി​​െൻറ പ​രീ​ക്ഷ​ണം വി​ജ​യം. യാ​ത്രി​ക​രെ സു​ര​ക്ഷി​ത​മാ​യി ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ക്ക​ണ​മെ​ന്ന നാ​സ​യു​ടെ നി​ര്‍ദേ​ശ​ത്തെ തു​ട​ര്‍ന്നാ​ണ് സ്‌​പേ​സ് എ​ക്‌​സി​​െൻറ പു​തി​യ ഡ്രാ​ഗ​ണ്‍ ക്ര്യൂ ​കാ​പ്‌​സ്യൂ​ള്‍ വ​ഹി​ച്ചു​ള്ള ഫാ​ല്‍ക്ക​ണ്‍9 റോ​ക്ക​റ്റി​​െൻറ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ക്ഷേ​പ​ണം.

ശ​നി​യാ​ഴ്ച ​േഫ്ലാ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്‌​പേ​സ് സ​െൻറ​റി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക്ക്​ 1.19നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ക്ഷേ​പ​ണ​മാ​യ​തി​നാ​ല്‍ പേ​ട​ക​ത്തി​ൽ മ​നു​ഷ്യ​ർ​ക്ക്​ പ​ക​രം ബ​ഹി​രാ​കാ​ശ വ​സ്ത്രം ധ​രി​ച്ച ഡ​മ്മി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വി​വി​ധ​യി​നം സെ​ന്‍സ​റു​ക​ള്‍  ഡ​മ്മി​ക​ളി​ല്‍ ഉ​ണ്ടാ​വും. വി​ക്ഷേ​പ​ണ​ത്തി​നി​ട​യി​ലെ പേ​ട​ക​ത്തി​ന​ക​ത്തെ അ​ന്ത​രീ​ക്ഷ മാ​റ്റ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നാ​ണി​ത്.

നാ​സ​ക്കു​വേ​ണ്ടി സാ​ധ​ന സാ​മ​ഗ്രി​ക​ളും ഉ​പ​ഗ്ര​ഹ​ങ്ങ​ളും ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന അ​തേ വാ​ഹ​നം ത​ന്നെ​യാ​ണ് ഫാ​ല്‍ക്ക​ണ്‍ റോ​ക്ക​റ്റ്. മ​നു​ഷ്യ​രെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ്​ സ്‌​പേ​സ് എ​ക്‌​സ്. ചൊ​വ്വ ഗ്ര​ഹ​ത്തി​ലേ​ക്ക് മ​നു​ഷ്യ​രെ എ​ത്തി​ക്കാ​ന്‍ വ​രെ ക​മ്പ​നി​ക്ക്​ പ​ദ്ധ​തി​യു​ണ്ട്. ഇ​തി​ലേ​ക്കു​ള്ള ആ​ദ്യ ച​വി​ട്ടു​പ​ടി​യാ​ണ് നാ​സ​ക്കു​വേ​ണ്ടി​യു​ള്ള വി​ക്ഷേ​പ​ണം. 2011ല്‍ ​സ്‌​പേ​സ് ഷ​ട്ട്​​ല്‍ പ​ദ്ധ​തി അ​വ​സാ​നി​പ്പി​ച്ച​തി​നു​ശേ​ഷം റ​ഷ്യ​യു​ടെ സോ​യൂ​സ് വാ​ഹ​ന​ത്തി​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​മേ​രി​ക്ക​ന്‍ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ര്‍ അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്.

Loading...
COMMENTS