Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്​പേസ്​ എക്​സ്​ ദൗത്യം വിജയം; വിനോദ സഞ്ചാരികൾ അടുത്ത വർഷം
cancel
Homechevron_rightTECHchevron_rightSciencechevron_rightസ്​പേസ്​ എക്​സ്​...

സ്​പേസ്​ എക്​സ്​ ദൗത്യം വിജയം; വിനോദ സഞ്ചാരികൾ അടുത്ത വർഷം

text_fields
bookmark_border

ഹ്യൂസ്​റ്റൻ: ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യം പൂർണ വിജയം. വ്യവസായി ഇലോൺ മസ്​ക്​ ആരംഭിച്ച സ്​പേസ്​ എക്​സ്​ കമ്പനിയുടെ ബഹിരാകാശ വാഹനത്തിൽ യാത്രതിരിച്ച രണ്ട്​ ബഹിരാകാശ യാത്രികർ രണ്ടുമാസത്തിനുശേഷം അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിൽ സുരക്ഷിതമായി തിരിച്ചെത്തി. ഇതോടെ, അടുത്തവർഷം മുതൽ ബഹിരാകാശത്തേക്ക്​ വിനോദസഞ്ചാരികളെ അയക്കാനുള്ള ശ്രമം സ്​പേസ്​ എക്​സ്​ ആരംഭിച്ചു.

സെപ്​റ്റംബർ ആദ്യം സ്​പേസ്​ എക്​സി​​െൻറ അടുത്ത ബഹിരാകാശ ദൗത്യവും നടക്കും. ഒമ്പതു​ വർഷത്തിനുശേഷം ആദ്യമായി അമേരിക്കൻ മണ്ണിൽനിന്ന്​ ബഹിരാകാശ നിലയത്തിലേക്ക്​ തിരിച്ച ബോബ്​ ബെങ്കൻ, ഡഗ്ലസ്​ ഹർലി എന്നിവരാണ്​ ഫ്ലോറിഡയിലെ മെക്​സികോ കടലിടുക്കിൽ തിരിച്ചെത്തിയത്​.

45 വർഷത്തിനുശേഷം ആദ്യമായാണ്​ ദൗത്യം പൂർത്തിയാക്കിയ അമേരിക്കൻ യാത്രികരുമായുള്ള ബഹിരാകാശ വാഹനം കടലിൽ ഇറക്കി (സ്​പ്ലാഷ്​ ഡൗൺ) ലാൻഡ്​ ചെയ്യുന്നത്​. കഴിഞ്ഞദിവസ​ം ബഹിരാകാശ നിലയത്തിൽനിന്ന്​ തിരികെ യാത്ര ആരംഭിച്ച സ്​പേസ്​ എക്​സി​​െൻറ എൻഡീവർ എന്ന്​ പേരിട്ട ഡ്രാഗർ കാപ്​സ്യൂൾ ഒരു ദിവസത്തോളം നീണ്ട യാത്രക്കൊടുവിലാണ്​ ഫ്ലോറിഡയുടെ തീരത്തുള്ള കടലിൽ പതിച്ചത്​. 15 അടിയുള്ള വാഹനത്തെയും യാത്രികരെയും സ്​​പേസ്​ എക്​സി​​െൻറ കപ്പലിലേക്ക്​ എത്തിച്ചു. ഹെലികോപ്​ടറിൽ ബെങ്കൻ, ​ ഹർലി എന്നിവർ ഹ്യൂസ്​റ്റനിലേക്ക്​ എത്തി.

ഇരുവരെയും സ്വീകരിക്കാൻ ഇലോൺ മസ്​ക്​ അടക്കം ഏതാനും സ്​പേസ്​ എക്​സ്​ പ്രതിനിധികളും കുടുംബാംഗങ്ങളും മാസ്​ക്​ അണിഞ്ഞ്​ കാത്തുനിന്നിരുന്നു. ഇൗ ​ഗ്രഹത്തിൽനിന്ന്​ വിട്ടുപോയശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ്​ മടങ്ങിവരു​േമ്പാഴുള്ള കാഴ്​ചകൾ ആശ്ചര്യകരമാണെന്നായിരുന്നു ഹർലിയുടെ പ്രതികരണം.

അത്രമാത്രം മതവിശ്വാസിയൊന്നുമല്ലെങ്കിലും ഇൗ ദൗത്യത്തി​​െൻറ പൂർത്തീകരണത്തിനായി പ്രാർഥിച്ചതായി മസ്​കും പറഞ്ഞു. നാസ, സ്​പേസ്​ എക്​സ്​ എക്​സ്​ സംഘങ്ങളെ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​, വൈസ്​ പ്രസിഡൻറ്​ മൈക്​ ​പെൻസ്​ എന്നിവർ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scienceSpace Xtech newsspce Mission
News Summary - Space X Space Mission Technology
Next Story