അവശിഷ്ടങ്ങളിൽ നിന്ന് ബഹിരാകാശ പേടകങ്ങളെ കാക്കാൻ െഎ.എസ്.ആർ.ഒ പദ്ധതി
text_fieldsബംഗളൂരു: ബഹിരാകാശത്തിലൂടെ അതിവേഗത്തിൽ കറങ്ങുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ അവശ ിഷ്ടങ്ങളിൽ നിന്ന് ഇന്ത്യയുടെ പേടകങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഇന് ത്യൻ സ്പേസ് റിസർച് ഒാർഗനൈസേഷൻ (െഎ.എസ്.ആർ.ഒ) പുതിയ ദൗത്യത്തിനൊരുങ്ങുന്നു.
കാ ലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളും ഉപഗ്രഹ അവശിഷ്ടങ്ങളും പ്രവർത്തനക്ഷമമായ പേടകങ്ങൾക്ക് ഭീഷണിയായ സാഹചര്യത്തിലാണ് െഎ.എസ്.ആർ.ഒയുടെ പുതിയ ചുവടുവെപ്പ്. ഡയറക്ടറേറ്റ് ഒാഫ് സ്പേസ് സിച്വേഷനൽ അവയർനെസ് ആൻഡ് മാനേജ്മെൻറ് എന്ന പേരിൽ ആരംഭിക്കുന്ന കേന്ദ്രത്തിന് ബംഗളൂരു പീനിയ വ്യവസായ മേഖലയിൽ െഎ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ തറക്കല്ലിട്ടു.
ബഹിരാകാശത്തെത്തുന്ന പേടകങ്ങളുടെ എണ്ണം വർധിച്ചതോടെ പ്രവർത്തനം നിലച്ച പേടകങ്ങളുടെയും പേടക അവശിഷ്ടങ്ങളുടെയും സഞ്ചാരത്തെ പിന്തുടരുകയും ഇന്ത്യയുടെ പേടകങ്ങളെ സംരക്ഷിക്കുകയുമാണ് പുതിയ ദൗത്യം.
നേരത്തേ നോർത്ത് അമേരിക്ക എയറോ സ്പേസ് ഡിഫൻസ് കമാൻഡ് (നൊറാഡ്) നൽകുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു െഎ.എസ്.ആർ.ഒ സ്വന്തം ഉപഗ്രഹങ്ങളെ സംരക്ഷിച്ചിരുന്നത്. തിരുവനന്തപുരത്തെ പൊന്മുടിയിലും രാജസ്ഥാനിലെ മൗണ്ട് അബുവിലും വടക്കു-കിഴക്കൻ മേഖലയിലും ദൗത്യത്തിെൻറ ഭാഗമായി റഡാറുകൾ സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
