Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആകാശത്ത്​ മിണ്ടാതിരിക്കുന്ന ഹബ്​ൾ ദൂരദർശിനിയെ ഇനി മറക്കാം; മിഴി തുറക്കാൻ ഒരുങ്ങി നാസയുടെ ജെയിംസ്​ വെബ്​
cancel
Homechevron_rightTECHchevron_rightSciencechevron_rightആകാശത്ത്​...

ആകാശത്ത്​ മിണ്ടാതിരിക്കുന്ന ഹബ്​ൾ ദൂരദർശിനിയെ ഇനി മറക്കാം; 'മിഴി തുറക്കാൻ' ഒരുങ്ങി നാസയുടെ 'ജെയിംസ്​ വെബ്​'

text_fields
bookmark_border

വാഷിങ്​ട​ൺ: പ്രവർത്തനം നിലച്ച്​ ആഴ്​ചകളായി ബഹിരാകാശത്ത്​ വെറുതെ കറങ്ങുന്ന ഹബ്​ൾ ദൂരദർശിനി​യെ വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമങ്ങൾ ഇനിയും വിജയത്തിലെത്താതെ വന്നതോടെ ഇരട്ടി കരുത്തുള്ള 'ജെയിംസ്​ വെബ്​' ആകാശം കീഴടക്കുന്നത്​ കാത്ത്​ ശാസ്​ത്രലോകം. അടുത്ത നവംബറോടെ വിക്ഷേപണം ചെയ്യുമെന്ന്​ കരുതുന്ന ജെയിംസ്​ വെബി​െൻറ നിർണായക പരിശോധന വിജയകരമായി പിന്നിട്ടു.

മൂന്നു പതിറ്റാണ്ടായി മനുഷ്യ​െൻറ ബഹിരാകാശ സ്വപ്​നങ്ങൾക്ക്​ നിറംനൽകിയ നാസയുടെ ഹബ്​ൾ ജൂൺ 13നാണ്​ പാതി കണ്ണടച്ചത്​. തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ഒരു മാസം കഴിഞ്ഞും വിജയിച്ചിട്ടില്ല.

ചിത്രങ്ങളെടുത്തും വിവരം ശേഖരിച്ചും പ്രവർത്തനക്ഷമമാകേണ്ട ഉപകരണങ്ങളിലേറെയും മൗനത്തിലാണ്​. പരമാവധി വേഗത്തിൽ തിരികെ ഓൺലൈനാക്കാൻ ഇപ്പോഴും ശ്രമം തുടരുന്നു​.

ഉപരിതലത്തിൽനിന്ന്​ 653 കിലോമീറ്റർ ഉയരത്തിലാണ്​ ഹബ്​ൾ ഭൂമിയെ വലംവെക്കുന്നത്​. ഉയരം കൂടുതലായത്​ പ്രശ്​നമാണെന്ന്​ നാസ ആസ്​ട്രോഫിസിക്​സ്​ ഡയറക്​ടർ പോൾ ഹേർട്​സ്​ പറഞ്ഞു.

1990 ഏപ്രിൽ 24നാണ്​ ഹബ്​ൾ ദൂരദർശിനി വിക്ഷേപിച്ചിരുന്നത്​. പ്രപഞ്ചത്തെ കുറിച്ച മനുഷ്യ​െൻറ കാഴ്​ചകൾക്ക്​ ആഴവും വ്യാപ്​തിയും കൂട്ടിയ മനോഹര ചിത്രങ്ങളുമായി പതിറ്റാണ്ടുകൾ ഒപ്പംനിന്ന ദൂരദർശിനി​ അഞ്ചുവട്ടം അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇനിയും ഏറെ മുന്നോട്ട​ുപോകില്ലെന്ന്​ കണ്ടാണ്​ ജെയിംസ്​ വെബ്​ ടെലസ്​കോപിലേക്ക്​ നാസ തിരിഞ്ഞത്​. നിലവിൽ രണ്ടു കമ്പ്യൂട്ടറുകളാണ്​ ഹബ്​ളിനകത്തുള്ളത്​. 1980കളിൽ നിർമിച്ചവയായതിനാൽ പുതിയ മാറ്റങ്ങൾ പൂർണമായി ഉൾക്കൊള്ളാൻ ശേഷിയില്ലാത്തവയാണവ​. ഇതിനു പുറമെയാണ്​ പ്രധാന കമ്പ്യൂട്ടർ പ്രവർത്തനം നിലക്കുന്നതും​.

ഹബ്​ളിനെക്കാൾ അനേക ഇരട്ടി ശേഷിയുള്ളതാണ്​ പുതുതായി തയാറായി വരുന്ന 'ജെയിംസ്​ വെബ്​ ബഹിരാകാശ ദൂരദർശിനി'. പകരക്കാരനായി എത്തുന്നതോടെ ലോകത്തെ കുറിച്ച കാഴ്​ചകൾ തന്നെ മാറിമറിയും. എല്ലാ ക്ഷീരപഥങ്ങൾക്കകത്തും ​തമോഗർത്തങ്ങളുണ്ടെന്നാണ്​ കരുതുന്നത്​. അവയെ കുറിച്ച്​ കൂടുതൽ കാഴ്​ചകൾ ഇനി ജെയിംസ്​ വെബ്​ നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hubble telescopeJames Webb telescopereview complete
News Summary - Space eye: Hubble trouble continues as Webb telescope moves ahead
Next Story