ന്യൂയോർക്: ചൊവ്വയിലെ ശബ്ദം പുറത്തുവിട്ട് നാസയുടെ ഇൻസൈറ്റ് ലാൻഡർ. മണിക്കൂറി ൽ 15 മൈൽ വേഗത്തിൽ വീശുന്ന കാറ്റിെൻറ ശബ്ദമാണ് പുറത്തുവിട്ടത്. ഇൻസൈറ്റിലെ സോളാർപാനലിനു മുകളിലൂടെ കടന്നുപോയപ്പോഴാണ് ഇത് പകർത്തിയത്.
പേടകത്തിലെ എയർപ്രഷർ സെൻസറും ഡെക്കിലെ സെയ്സ്മോമീറ്ററുമാണ് ശബ്ദം പകർത്തിയത്. ചെറു കാറ്റിൽ പതാക വീശുംപോലെയാണ് കാറ്റിെൻറ ശബ്ദമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളജ് ലീഡ് ഇൻവെസ്റ്റിഗേറ്റർ തോമസ് പൈക് പറഞ്ഞു. നവംബർ 26നാണ് ഇൻസൈറ്റ് ചൊവ്വയിലിറങ്ങിയത്.